നീലകണ്ഠതീർഥപാദ ചരിത്രസമുച്ചയം

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ജീവചരിത്രഗ്രന്ഥമാണ് നീലകണ്ഠതീർഥപാദചരിത്രസമുച്ചയം.[1] പന്നിശ്ശേരി നാണുപിള്ളയും ശ്രീവർധനത്ത് കൃഷ്ണപിള്ളയും ചേർന്ന് രചിച്ചതാണ് ഈ ഗ്രന്ഥം. ചട്ടമ്പി സ്വാമികളുടെ പ്രധാന ശിഷ്യനും ശ്രീനാരായണ ഗുരുവിന്റെ സുഹൃത്തുമായിരുന്ന നീലകണ്ഠ തീർത്ഥപാദർ സനാതന മതസമന്വയത്തിന്റെ വക്താവും യോഗാചാര്യനുമായിരുന്നു. സംസ്‌കൃതം, മലയാളം, തമിഴ് ഭാഷകളിലായി നാല്പത്തിരണ്ടോളം കൃതികൾ രചിച്ചിട്ടുണ്ട്. ആയിരത്തി നാനൂറോളം പേജുകളുള്ള നീലകണ്ഠതീർഥപാദചരിത്രസമുച്ചയത്തെ, മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ജീവചരിത്രമായി വിശേഷിപ്പിച്ചത് ശൂരനാട് കുഞ്ഞൻപിള്ളയാണ്. മലയാളത്തിലെ ആദ്യത്തെ ദാർശനിക ജീവചരിത്രം, ബൃഹദ്ജീവചരിത്രം എന്നീ നിലകളിലും ശ്രദ്ധേയമാണ് ഈ കൃതി.

  1. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ജീവചരിത്രം വായനക്കാരിലേക്ക് Archived 2012-04-25 at the Wayback Machine., മാതൃഭൂമി ദിനപത്രത്തിലെ വാർത്ത