തിരഞ്ഞെടുപ്പുകളിൽ എല്ലാ സ്ഥാനാർഥികളെയും നിഷേധിക്കുവാനായി ഏർപ്പെടുത്തിയിരിക്കുന്ന വോട്ടിങ് സൗകര്യമാണ് നിഷേധവോട്ട്.

ഇന്ത്യയിൽ തിരുത്തുക

സുപ്രീംകോടതിയുടെ 2013 സെപ്റ്റംബർ 27-ലെ വിധിയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ ഈ നിയമം പ്രാബല്യത്തിൽ വന്നത്. വോട്ടിങ്‌യന്ത്രത്തിൽ എല്ലാ സ്ഥാനാർഥികളുടെയും പേരിന് ഏറ്റവും താഴെ മുകളിൽ പറഞ്ഞവർ ആരുമല്ല (നൺ ഓഫ് ദ എബൗ നോട്ട്) എന്ന ബട്ടൻ അമർത്തിയാണ് നിഷേധ വോട്ട് ചെയ്യുന്നത്. നിഷേധവോട്ടിന് ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന സാഹചര്യം ഉണ്ടായാൽ ഏറ്റവും അധികം വോട്ട് ലഭിക്കുന്ന സ്ഥാനാർതി വിജയിക്കുന്നതായി പ്രഖ്യാപിക്കപ്പെടും. മാതൃഭാഷയിലാണ് ഇതിനായുള്ള ബട്ടനുകൾ ഒരുക്കുക.[1]

ഇന്ത്യയിൽ മിക്ക രാഷ്ട്രീയ പാർട്ടികളും ഇതിനോട് എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.[2]

അവലംബം തിരുത്തുക

  1. "നിഷേധ വോട്ട് ബട്ടണിൽ മാതൃഭാഷ മാത്രം". മെട്രോവാർത്ത.കോം. 2013-10-12. Archived from the original on 2013-11-15. Retrieved 2013-11-08. {{cite news}}: Cite has empty unknown parameter: |coauthors= (help)
  2. "നിഷേധ വോട്ട്: സുപ്രീംകോടതി ഉത്തരവ് നിർഭാഗ്യകരമെന്ന് പ്രകാശ് കാരാട്ട്". മാധ്യമം.കോം. 2013-09-27. Archived from the original on 2013-09-30. Retrieved 2013-11-08. {{cite news}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=നിഷേധവോട്ട്&oldid=3805650" എന്ന താളിൽനിന്ന് ശേഖരിച്ചത്