നാലപ്പാട്ട് നാരായണമേനോൻ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പ്രശസ്തനായ ഒരു മലയാളസാഹിത്യകാരനായിരുന്നു നാലപ്പാട്ട് നാരായണമേനോൻ (ജീവിതകാലം: 1887 ഒക്ടോബർ 7 - 1954 ഒക്ടോബർ 31). വിവർത്തനം, കവിതാരചന തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു.
നാലപ്പാട്ട് നാരായണമേനോൻ | |
---|---|
ജനനം | |
മരണം | ജൂലൈ 3, 1954 | (പ്രായം 66)
ദേശീയത | ഇന്ത്യ |
അറിയപ്പെടുന്നത് | മലയാളസാഹിത്യകാരൻ |
വള്ളത്തോൾ പാരമ്പര്യത്തിൽ പെട്ട കവിയിൽ നിന്ന് നാരായണ മേനോൻ ദാർശനിക കവിയായി, തത്ത്വചിന്തകനായി വിലാപകാവ്യകാരനായി, വിവർത്തകനായി, ആർഷജ്ഞാനിയായി പിന്നെ ലൈംഗിക ശാസ്ത്രാവബോധകനായി. ആർഷജ്ഞാനത്തിന്റെയും രതിലോകത്തിന്റെയും വഴികൾ ആവിഷ്കരിക്കുക തുടങ്ങി വ്യത്യസ്തങ്ങളായ വഴികളിലൂടെ യാത്ര ചെയ്ത് സമഗ്രമായൊരു ജീവിതസങ്കൽപം സാക്ഷാത്കരിച്ച വ്യക്തിയായിരുന്നു നാലപ്പാട്ട് നാരായണമേനോൻ. മലയാള കവിതയിലെ ഭാവഗീതപ്രസ്ഥാനത്തെ വികസിപ്പിച്ചതിൽ നാലപ്പാടൻ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മനുഷ്യാവസ്ഥകളുടെ മിക്കവാറൂം മേഖലകളിലും അദ്ദേഹം രചനകൾ നടത്തി. ഓരോ വിഷയത്തിലും ഓരോ പുസ്തകമേ എഴുതിയിട്ടുള്ളൂ എങ്കിലും എഴുതിയവയൊക്കെ ബൃഹദ്‌ഗ്രന്ഥങ്ങളായിരുന്നു.
മലയാളിയുടെ ഭാവുകത്വത്തിന് വികാസം പകർന്ന എഴുത്തുകാരനായിരുന്നു നാലപ്പാട്ട് നാരായണമേനോൻ. വളരെ കുറച്ചേ എഴുതിയിട്ടുള്ളൂവെങ്കിലും മലയാള സാഹിത്യത്തിൽ അദ്ദേഹത്തിന് വളരെ വലിയൊരു സ്ഥാനമാണുള്ളത്.വിക്ടർ യുഗോവിന്റെ 'പാവങ്ങൾ' എന്ന ഫ്രഞ്ച് നോവൽ ആദ്യമായി വിവർത്തനം ചെയ്തത് അദ്ദേഹമാണ്
ജീവചരിത്രം
തിരുത്തുകപൊന്നാനിക്കടുത്ത് വന്നേരിയിലാണ് 1887 ഒക്‌ടോബർ ഏഴിനാണ് നാലപ്പാട് നാരായണമേനോൻ ജനിച്ചത്. നാലപ്പാടിന്റെ പ്രാഥമിക വിദ്യാഭ്യാസം തൃശൂരും കോഴിക്കോടുമായിരുന്നു. ഇംഗ്ലീഷും വേദാന്തവും പഠിച്ച അദ്ദേഹം കുറച്ചുകാലം ഒരു പ്രസ്സിന്റെ മാനേജരായി ജോലി നോക്കി. 1954 ഒക്ടോബർ 31 ന് അന്തരിച്ചു. പ്രശസ്തസാഹിത്യകാരി ബാലാമണിയമ്മ, ഇദ്ദേഹത്തിന്റെ അനന്തരവളാണ്.
ശ്രദ്ധേയമായ രചനകൾ
തിരുത്തുകകണ്ണുനീർത്തുള്ളി
തിരുത്തുകസഹധർമ്മിണിയുടെ മരണത്തിൽ ദുഃഖം പ്രകടിപ്പിച്ച് നാലപ്പാട്ട് നാരായണമേനോൻ രചിച്ച കണ്ണുനീർത്തുള്ളി മലയാളത്തിലെ എക്കാലത്തെയും മികച്ച വിലാപകാവ്യങ്ങളിൽ ഒന്നാണു്.[അവലംബം ആവശ്യമാണ്]
പാവങ്ങൾ
തിരുത്തുകവിക്ടർ യൂഗോയുടെ പാവങ്ങൾ എന്ന വിശ്വവിഖ്യാതമായ നോവൽ, 1925-ലാണ് നാലപ്പാട്ട് നാരായണമേനോൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. മലയാളവിവർത്തനരംഗത്തെ മഹാസംഭവമായിരുന്ന ഈ വിവർത്തനം, മലയാളഗദ്യശൈലിയെ കാര്യമായി സ്വാധീനിച്ച ഒന്നായി വിലയിരുത്തപ്പെടുന്നു.[1]
മലയാളിക്ക് തീർത്തും അപരിചിതമായ വായനയുടെ പുതുലോകം തുറന്നുകൊടുത്തു. ആ പരിഭാഷ വിൽക്കാൻ മഹാകവി വള്ളത്തോൾ നടത്തിയ ക്ലേശകരമായ ശ്രമങ്ങൾ നമ്മുടെ സാംസ്കാരിക ചരിത്രത്തിലെ അവിസ്മരണീയമായ അദ്ധ്യായമാണ്. കേരളത്തിന്റെ സാംസ്കാരികരംഗത്ത് നിർണ്ണായകമായ സ്വാധീനം ചെലുത്തിയ കൃതിയെന്ന പാവങ്ങളുടെ പരിഭാഷയെക്കുറിച്ച് ഇ.എം.എസ്. പിൽക്കാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.
ആർഷജ്ഞാനം
തിരുത്തുകനിന്ദിതരും പീഡിതരുമായ എല്ലാ മനുഷ്യരിലും ഈശ്വരാംശം കുടികൊള്ളുന്നു എന്ന യൂഗോവിന്റെ വിശ്വാസപ്രമാണം ഉൾക്കൊള്ളാൻ കഴിഞ്ഞ നാലപ്പാടൻ തന്നെയാണ് ആർഷജ്ഞാനം രചിച്ചത്. ഭാരതീയ സംസ്കാരത്തിന്റെ അഗാധതകളിൽ ആഴ്ന്നിറങ്ങി അദ്ദേഹം കണ്ടെത്തിയ മുത്തുകൾ എല്ലാ തലമുറകളിലെയും സുമനസ്സുകൾക്കുള്ള സമർപ്പണമാണ്.
രതിസാമ്രാജ്യം
തിരുത്തുകലൈംഗികതയെ അശ്ലീലതയായി മാത്രം കാണുന്ന സമീപനത്തിൽ നിന്നു വ്യത്യസ്തമായി ആരോഗ്യകരമായ ലൈംഗികവീക്ഷണം സമൂഹത്തിൽ പ്രചരിപ്പിക്കാൻ രതിസാമ്രാജ്യത്തിന്റെ രചനയ്ക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചു. മലയാളിയുടെ കപട സദാചാരബോധത്തേയും വികലമായ ലൈംഗിക ധാരണകളെയും തിരുത്തിയ ആദ്യത്തെ ലൈംഗികവിജ്ഞാനകൃതി. ഭാരതീയവും വൈദേശികവുമായ ലൈംഗികവിജ്ഞാനത്തിന്റെ മഹാശേഖരത്തിൽ നിന്നും സ്വാംശീകരിച്ച നിരീക്ഷണങ്ങൾ. ലൈംഗിക വിഷയങ്ങളെക്കുറിച്ച് ഇന്നുവരെ മലയാളത്തിൽ എഴുതപ്പെട്ടിട്ടുള്ള എല്ലാ കൃതികളിലും വച്ച് മേന്മയാർന്നത് നാലപ്പാടന്റെ ഗ്രന്ഥം തന്നെയാണെന്ന് പറയാം. [അവലംബം ആവശ്യമാണ്]
നാലപ്പാടിന്റെ കൃതികൾ
തിരുത്തുക- ചക്രവാളം (കവിത)
- പുളകാങ്കുരം (കവിത)
- കണ്ണുനീർത്തുള്ളി (വിലാപകാവ്യം)
- ആർഷജ്ഞാനം (തത്വചിന്ത)
- പൗരസ്ത്യദീപം(വിവർത്തനം)
- പാവങ്ങൾ (വിവർത്തനം)
- രതിസാമ്രാജ്യം (ലൈംഗികശാസ്ത്രം)
അവലംബം
തിരുത്തുക- ↑ "ഷാൻ വാൽ ഷാങ്ങിന്റേയും കാൾ മാർക്സിന്റേയ്യും രണ്ടാം വരവ്". മലയാളം വാരിക. 2011 ഫെബ്രുവരി 4. Retrieved 2011 സെപ്റ്റംബർ 3.
{{cite journal}}
:|first=
missing|last=
(help); Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി]