പ്രധാന മെനു തുറക്കുക

നാരായൺ ആപ്‌തെ

(നാരായൺ ആപ്തെ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ പ്രവർത്തകനും മഹാത്മാഗാന്ധിയുടെ കൊലപാതകത്തിൽ പങ്കാളിയുമായിരുന്നു നാരായൺ ദത്താത്രേയ ആപ്‌തെ[1]

നാരായൺ ആപ്‌തെ
ജനനം(1911-പ്രയോഗരീതിയിൽ പിഴവ്: "unknown" എന്ന തിരിച്ചറിയാൻ സാധിക്കാഞ്ഞ വാക്ക്-00) 1911പ്രയോഗരീതിയിൽ പിഴവ്: "unknown" എന്ന തിരിച്ചറിയാൻ സാധിക്കാഞ്ഞ വാക്ക്
മരണം15 നവംബർ 1949(1949-11-15) (പ്രായം 39)
അംബാല ജയിൽ, പഞ്ചാബ്‌ പ്രവിശ്യ (ബ്രിട്ടീഷ് ഇന്ത്യ)
(ഇന്നത്തെ ഹരിയാണ)
മരണകാരണം
വധശിക്ഷ
ദേശീയതഇന്ത്യൻ
പ്രശസ്തിമോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ കൊലപാതകം

ജീവചരിത്രംതിരുത്തുക

 
ഹിന്ദു മഹാസഭയുടെ ഗ്രൂപ്പ് ഫോട്ടോ. ഏറ്റവും ഇടതുവശത്തിരിക്കുന്നയാളാണ് നാരായൺ ആപ്തേ. നിൽക്കുന്നവർ: ശങ്കർ കിസ്തയ്യ, ഗോപാൽ ഗോഡ്സെ, മദൻലാൽ പഹ് വ, ദിഗംബർ ബാഗ് ദെ (മാപ്പുസാക്ഷി). ഇരിക്കുന്നവർ: ആപ്തെ, വിനായക് ദാമോദർ സവർകർ, നാഥുറാം ഗോഡ്സെ, വിഷ്ണു കാർകാരെ

1932ൽ ബോംബെ സർവകലാശാലയിൽ നിന്നും ബാച്ചിലർ ഓഫ് സയൻസ് ബിരുദം നേടി. ശേഷം അഹമദ് നഗറിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ഈ കാലത്ത് ഫാട്തരെയുടെ(Phadtare) മകൾ ചമ്പയെ വിവാഹം ചെയ്തു. 1939ൽ ഇദ്ദേഹം അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ പ്രവർത്തകനായി. 22.ജൂലൈ 1944 ൽ ഗാന്ധി പഞ്ചാഗ്നിയിൽ താമസിക്കുന്ന വേളയിൽ ആപ്തെയുടെ നേതൃത്വത്തിൽ 25ഓളം പേരടങ്ങുന്ന സംഘം ഗാന്ധി നിലപാടുകൾക്കെതിരായി പ്രതിഷേധം നടത്തി. ഹിന്ദു മഹാസഭയുടെ കീഴിൽ ഗോഡ്‌സെയുടെ ഒന്നിച്ച് ആറു വർഷത്തോളം പ്രവർത്തിച്ചു. 28-മാർച്ച്-1944 ൽ അഗ്രണി എന്ന പേരിൽ ഒരു പ്രസിദ്ധീകരണം ഇരുവരും ചേർന്ന് ആരംഭിച്ചു ഗോഡ്സെ ഇതിന്റെ എഡിറ്ററും ആപ്തെ മാനേജറും ആയിരുന്നു. ഗാന്ധിയെ കൊലചെയ്യുന്ന സ്ഥലത്ത് ആപ്തെയും സന്നിഹിതനായിരുന്നു.

മരണംതിരുത്തുക

ഗാന്ധിജി വധക്കേസിൽ കുറ്റക്കാരനെന്നു കണ്ട ആപ്‌തെയെ കേസിലെ മറ്റൊരു പ്രതിയായ നാഥുറാം ഗോഡ്‌സെയ്ക്കൊപ്പം തൂക്കിലേറ്റി. 1949 നവംബർ 15-ന് അംബാല ജയിലിലാണ് ഇരുവരെയും തൂക്കിലേറ്റിയത്[1]

അവലംബംതിരുത്തുക

  1. 1.0 1.1 "വിശകലനം". മാതൃഭൂമി ഓൺലൈൻ. 2012 നവംബർ 22. ശേഖരിച്ചത് 2013 ജൂലൈ 04. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=നാരായൺ_ആപ്‌തെ&oldid=3102959" എന്ന താളിൽനിന്ന് ശേഖരിച്ചത്