നാദിയ വിശ്വവിദ്യാലയം

(നാദിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പതിനാലാം നൂറ്റാണ്ടോടെ പ്രശസ്തിയിലേക്ക് കുതിച്ചുകയറിയ നാദിയ (നവദ്വീപ്) വിശ്വവിദ്യാലയം മീമാംസ, ന്യായം, നിയമം, ധർമ്മശാസ്ത്രം, സ്മൃതികൾ, തന്ത്രം, വേദാന്തം, യുക്തിവാദം, ഭക്തിപ്രസ്ഥാനം തുടങ്ങിയ വിഷയങ്ങൾക്ക് പ്രസിദ്ധമായിരുന്നു. ചൈതന്യൻ, പക്ഷധരൻ, രഘുനാഥശിരോമണി തുടങ്ങിയ ആചാര്യന്മാർ ഉണ്ടായിരുന്ന നാദിയ, കിഴക്കുഭാഗത്തെ ഏറ്റവും വലിയ വിദ്യാഭ്യാസകേന്ദ്രമായിരുന്നു. 1757ലെ പ്ലാസി യുദ്ധം വരെ നില നിന്നിരുന്ന നാദിയ യുദ്ധത്തിൽ തറക്കപ്പെട്ടു. ഈ പ്രസിദ്ധ സംസ്കൃതവിദ്യാകേന്ദ്രം ഇന്ന് ഒരു ചെറിയ പട്ടണം മാത്രമായവശേഷിക്കുന്നു.

"https://ml.wikipedia.org/w/index.php?title=നാദിയ_വിശ്വവിദ്യാലയം&oldid=751238" എന്ന താളിൽനിന്ന് ശേഖരിച്ചത്