നിലവിൽ കേരള സംസ്ഥാന സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഒരു കർമ്മപദ്ധതിയാണ് നവകേരളം മിഷൻ രണ്ട്.[1] [2]ആദ്യ ഘട്ടം പൂർത്തിയാക്കി രണ്ടാം ഘട്ടത്തിലേക്ക് കടന്ന നവകേരളം കർമ്മപദ്ധതിക്ക് നിലവിൽ അഞ്ച് ദൗത്യങ്ങളുണ്ട്.

Nava Keralam Mission 2
നവകേരളം കർമ്മപദ്ധതി 2

കർമ്മപദ്ധതിക്ക് കീഴിലെ ദൗത്യങ്ങൾ തിരുത്തുക

നവകേരളം കർമ്മപദ്ധതി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നിലവിൽ അഞ്ച് മിഷനുകൾ പ്രവർത്തിച്ചുവരുന്നു.[3]

1. ഹരിത കേരളം മിഷൻ - മണ്ണ്-ജല സംരക്ഷണം, മാലിന്യ സംസ്കരണം, പരിസ്ഥിതി സംരക്ഷിത കാർഷിക വികസനം.

2. ലൈഫ് മിഷൻ - സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതി.

3. ആർദ്രം മിഷൻ - പൊതുജനാരോഗ്യ സ്ഥാപനങ്ങളുടെ പുരോഗതിക്കായുള്ള ദൗത്യം.

4. വിദ്യാകിരണം മിഷൻ - പൊതുവിദ്യാഭ്യാസ നിലവാരം ഉയർത്താനുള്ള ദൗത്യം.

5. കേരള പുനർനിർമ്മാണ പദ്ധതി - പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണ ദൗത്യം.[4]

ഹരിതകേരളം മിഷൻ തിരുത്തുക

പ്രധാന ലേഖനം: ഹരിതകേരളം മിഷൻ

മണ്ണ്-ജല സംരക്ഷണം(ജല സമൃദ്ധി), മാലിന്യ സംസ്കരണം, പരിസ്ഥിതി സംരക്ഷിത കാർഷിക വികസനം എന്നീ മൂന്ന് ഉപദൗത്യങ്ങളാണ് ഈ മിഷന് കീഴിൽ ഉൾപ്പെ‌ടുന്നത്. ഇനി ഞാനൊഴുകട്ടെ, തെളിനീരൊഴുകും നവകേരളം, നീരുറവ്, പച്ചതുരുത്ത് തുടങ്ങിയവ പദ്ധതികളാണ്. [5]

ലൈഫ് മിഷൻ തിരുത്തുക

Livelihood, Inclusion and Financial Empowerment Mission (LIFE Mission)

അടുത്ത വർഷങ്ങൾക്കുള്ളിൽ കേരളത്തിലെ എല്ലാ ഭൂരഹിതർക്കും ഭൂരഹിത-ഭവനരഹിതർക്കും ഭവനം പൂർത്തിയാക്കാത്തവർക്കും നിലവിലുള്ള പാർപ്പിടം വാസയോഗ്യമല്ലാത്തവർക്കും സുരക്ഷിതവും മാന്യവുമായ പാർപ്പിട സംവിധാനം ഒരുക്കി നൽകുക എന്നതാണ് സമ്പൂർണ്ണ പാർപ്പിട സുരക്ഷാപദ്ധതി (ലൈഫ്) യുടെ ലക്ഷ്യം.

1. ഭൂമിയുള്ള ഭവനരഹിതർ.

2. ഭവനനിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്തവർ/ വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവർ.

3. പുറമ്പോക്കിലോ, തീരദേശമേഖലയിലോ, തോട്ടം മേഖലയിലോ താത്ക്കാലിക ഭവനം ഉള്ളവർ.

4. ഭൂരഹിത-ഭവനരഹിതർ.

എന്നിവരാണ് ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കൾ.[6]

ആർദ്രം മിഷൻ തിരുത്തുക

പൊതുജനാരോഗ്യ പുരോഗതിക്കായുള്ള ദൗത്യമാണിത്.

എല്ലാവർക്കും താങ്ങാവുന്നതും പ്രാപ്യവും സമഗ്രവും ഗുണനിലവാരമുള്ളതുമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നത് വഴി സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുകയാണ് ആർദ്രം മിഷന്റെ ലക്ഷ്യം. രോഗം, ചികിത്സ എന്ന രീതിയിൽ നിന്ന് മാറി ആരോഗ്യം, സൗഖ്യം എന്ന ആശയത്തിന് പ്രചരണം നൽകുകയും, തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കാനുള്ള ജനകീയ ഇടപെടലുകൾ നടത്തുകയുമാണ് ആർദ്രം മിഷൻ രണ്ടാം ഘട്ടത്തിൽ പ്രധാനമായും ഉദ്ദേശിക്കുന്നത്. രണ്ടാം ഘട്ടത്തിൽ വിഭാവനം ചെയ്തിരിക്കുന്ന 10 പദ്ധതികളിൽ സുപ്രധാനങ്ങളായ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി 2022 മെയ് 17ന് നിർവഹിച്ചു. വൺ ഹെൽത്ത്, വാർഷിക ആരോഗ്യ പരിശോധനാ പദ്ധതി, കാൻസർ നിയന്ത്രണ പദ്ധതി എന്നിവയാണവ. ഈ പദ്ധതികൾ ആരോഗ്യ മേഖലയ്ക്ക് കരുത്താകുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അഭിപ്രായപ്പെട്ടു.[7]

വിദ്യാകിരണം മിഷൻ തിരുത്തുക

പൊതുവിദ്യാഭ്യാസ നിലവാരം ഉയർത്താനുള്ള ദൗത്യം. ആദ്യ ഘട്ടത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നായിരുന്നു പേര്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന ആശയം ഏതാണ്ട് പൂർത്തീകരിച്ചതിനാലും ഇനി ഗുണമേന്മാ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകേണ്ടതിനാലും വിദ്യാഭ്യാസ മിഷന്റെ പേര് 'വിദ്യാകിരണം' എന്ന് പുനർനാമകരണം ചെയ്തത്.[8]

കേരള പുനർനിർമ്മാണ പദ്ധതി(Rebuild Kerala Initiative) തിരുത്തുക

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണം ലക്ഷ്യമിടുന്ന ദൗത്യമാണിത്. സാങ്കേതിക മികവുകൾ ഉറപ്പുവരുത്തുകയും, പ്രകൃതി സൗഹൃദമായ നിർമ്മാണ രീതികൾ സ്വീകരിക്കുകയും, സമയബന്ധിതമായി തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്യുക എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കേരള പുനർനിർമ്മാണ പദ്ധതി (Rebuild Kerala Initiative ) ക്ക് കേരള സർക്കാർ രൂപം നൽകിയിരിക്കുന്നത്. തകർന്ന വീടുകൾ, റോഡുകൾ, മറ്റു പൊതു സൗകര്യങ്ങൾ തുടങ്ങിയവ സാധാരണ നിലയിലേക്ക് കൊണ്ട് വരുന്ന ജോലികൾ ബന്ധപ്പെട്ട വകുപ്പുകൾ തന്നെയാണ് നിർവഹിച്ചു വരുന്നത്. വരും കാലത്തേ മുന്നിൽ കണ്ടുകൊണ്ടുള്ള ദിർഘകാല പദ്ധതികളാണ് ആർ കെ ഐ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നത്.[9]

അവലംബം തിരുത്തുക

  1. "നവകേരളം കർമപദ്ധതി രണ്ട്‌: സദ്‌ഭരണം മുഖ്യഅജൻഡ; തദ്ദേശസ്ഥാപനത്തിന്‌‌ ഒറ്റ പദ്ധതി". Retrieved 2022-12-28.
  2. "2nd phase of Nava Kerala Mission to include Rebuilt Kerala initiative along with others" (in ഇംഗ്ലീഷ്). Retrieved 2022-12-28.
  3. Sep 7, TNN / Updated:; 2021; Ist, 10:23. "Navakeralam mission to unify initiatives, says Kerala CM Pinarayi Vijayan | Thiruvananthapuram News - Times of India" (in ഇംഗ്ലീഷ്). Retrieved 2022-12-28. {{cite web}}: |last2= has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link)
  4. https://zeenews.india.com/malayalam/kerala/the-cabinet-also-decided-to-formulate-a-coordinated-navakaralam-action-plan-2-include-four-existing-missions-64659
  5. https://ml.vikaspedia.in/energy/d28d2fd19d4dd19d33d41d02-d2ad26d4dd27d24d3fd15d33d41d02/%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82-%E0%B4%AE%E0%B4%BF%E0%B4%B7%E0%B4%A8%E0%B5%8D%E2%80%8D
  6. https://lifemission.kerala.gov.in/ml/faq
  7. https://malayalam.indiatoday.in/keralam/story/aardram-mission-chief-minister-will-inaugurate-second-phase-project-today-374692-2022-05-17
  8. https://www.kvartha.com/2021/07/the-education-mission-will-be-renamed.html
  9. https://archives.mathrubhumi.com/specials/features/rebuild-kerala/rebuild-kerala-1.4538939