ഇന്ത്യയിലെ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സംരംഭകയാണ് നമിത ബങ്ക - Namita Banka.[1] പരിസ്ഥിതിക്ക് ഇണങ്ങിയ തരത്തിലുള്ള ജൈവവള സമ്പ്രദായം (Composting) ജനപ്രിയമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. കുറഞ്ഞ ചിലവിലും കുറഞ്ഞ അറ്റക്കുറ്റപ്പണിയുള്ള വിധത്തിലും മനുഷ്യ മാലിന്യങ്ങൾ ജീർണ്ണിപ്പിക്കാനായി ബയോ ഡൈജസ്റ്റർ ടെക്‌നോളജി ഉപയോഗിച്ച് ബങ്ക ബയോലൂ വികസിപ്പിച്ചു. ഡിഫെൻസ് റിസെർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനാണ് ഇതിന്റെ പേറ്റന്റ്. 2013ൽ, വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാർട്യർ വിമൻസ് ഇനീഷ്യേറ്റീവ് അവാർഡ് (Cartier Women's Initiative Awards) ലഭിച്ചു.[2]

നമിത ബങ്ക

ആദ്യകാല ജീവിതം തിരുത്തുക

ഉത്തർപ്രദേശിലെ വാരണാസിയിൽ ജനിച്ച നമിത, ഗുജറാത്തിലെ സൂററ്റിൽ 1999 ഒരു ജ്വല്ലറി ഡിസൈനറായിട്ടാണ് തുടങ്ങിയത്. 2008ൽ അവരുടെ ഭർത്താവ് ഹൈദരാബാദിലേക്ക് സ്ഥലംമാറിയതിന് ശേഷം നമിത സാമൂഹിക സംരംഭകത്വ കോഴ്‌സിൽ ചേർന്നു. പ്രിന്ററിന്റെ കാട്ട്രിഡ്ജുകളും മറ്റു ഓഫീസ് സാമഗ്രികളും ഇന്ത്യൻ റെയിൽവേക്ക് വിതരണത്തിനുള്ള ടെൻഡർ എടുത്തു. ഈ സമയത്താണ് രാജ്യത്തെ ശുചിത്വ മേഖല നേരിടുന്ന വൻ പ്രശ്‌നങ്ങളെ കുറിച്ച് ഇവർ പഠിച്ചത്. 2012ൽ ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ ടോയ്‌ലറ്റുകളുടെ വാർഷിക അറ്റക്കുറ്റപ്പണിയുടെ കോൺട്രാക്ട് 1.2 കോടി രൂപയ്ക്ക് നമിത സ്വന്തമാക്കി.[3] ഡൽഹി സർവ്വകലാശാലയിൽ നിന്ന് ശാസ്ത്രത്തിൽ ബിരുദം നേടി. മെറ്റൽ ഡിസൈനിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ ഇവർ, എട്ടു വർഷം സൂററ്റിൽ ജ്വല്ലറി ഡിസൈനറായി ജോലി ചെയ്തു. 2009ൽ എൻജിഒ മാനേജ്‌മെന്റ് കോഴ്‌സ് പൂർത്തിയാക്കി. [4]

പുരസ്‌ക്കാരം തിരുത്തുക

2013ൽ നമിതയുടെ ബങ്ക ബയോലൂവിന് സങ്കൽപ് അവാർഡ് ലഭിച്ചു.[5]

ബങ്ക ബയോലൂ തിരുത്തുക

പ്രവർത്തന രീതി തിരുത്തുക

ബങ്ക ബയോലൂ പരിസ്ഥിതി സൗഹൃദമായ സ്ഥായിയായ ഒരു ശൂചീകരണ സംവിധാനമാണ്. ബങ്ക ബയോലൂ പരിസ്ഥിതി സൗഹൃദമായ സ്ഥായിയായ ഒരു ശൂചീകരണ സംവിധാനമാണ്.[6] ബയേ ഡൈജസ്റ്റർ ടെക്‌നോളജി ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഈ ജൈവ ടോയ്‌ലറ്റ് -ബയോലൂ-സാധാരണ ടോയ്‌ലറ്റ് പോലെ തന്നെയാണ്. എന്നാൽ, സാധാരണ ടോയ്‌ലറ്റിൽ നിന്നും ഒരു വ്യത്യാസം ഇതിനുണ്ട്. സാധാരണ ടോയ്‌ലറ്റ് പാത്രത്തിന് സമീപം വിസർജ്ജ്യം ജീർണിപ്പിക്കുന്നതിനായി ഒരു ബയോ ഡൈജസ്റ്റർ (ജൈവ ജീർണ്ണീകരണ പാത്രം) ടാങ്ക് ഘടിപ്പിക്കുക മാത്രമാണ് ബയോലൂ ടോയ്‌ലറ്റിൽ ചെയ്യുന്നത്.ഈ ടാങ്കിൽ ഒരു തരം അണുക്കളെ (ബാക്ടീരിയ) നിക്ഷേപിക്കും. ഈ ടാങ്ക് ഇടക്കിടെ വൃത്തിയാക്കുകയും ബാക്ടീരിയകളെ ഇടക്കിടെ നിറക്കുകയും ചെയ്യണം. ഈ ടാങ്ക് നിർമ്മിക്കുന്നിടത്ത് ഒരു ചെറിയ കിടങ്ങ് നിർമ്മിക്കണം. ബാക്ടീരിയഅടങ്ങിയ ടാങ്കിലേക്ക് മനുഷ്യ വിസർജ്ജ്യം എത്താനായാണ് ഇത് നിർമ്മിക്കുന്നത്. വിസർജ്ജ്യം ബാക്ടീരിയയുമായി ചേർന്ന് രണ്ടു മൂന്ന് ദിവസത്തിനകം ദ്രവിക്കുകയും ഇവ കാർബൺ ഡൈ ഓക്‌സൈഡും മീഥെയ്നും ജലവുമായി വിഘടിക്കുകയും ചെയ്യും. ഇതിലെ മീഥെയ്ൻ ഇന്ധനമായും ജലം ഉദ്യോനങ്ങൾ നനക്കാനും ഉപയോഗിക്കാവുന്നതാണ്. ആന്ധ്രപ്രദേശിലെ ഗ്രാമീണ മേഖലകളിൽ വീടുകളിലും പൊതു സ്‌കൂളുകളിലും 750 ലിറ്ററിന്റെ ബയോ ടാങ്കുകൾ ഉപയോഗിച്ച് ഇത്തരം ടോയ്‌ലറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ വിജർജ്ജ്യങ്ങൾ അന്യർ വൃത്തിയാക്കേണ്ടിവരുന്ന സാഹചര്യമില്ലാതാക്കുന്നതും ഇടക്കിടെ അറ്റകുറ്റപ്പണികൾ വരാതെ ഉപയോഗിക്കാം എന്നതാണ് ഇത്തരം ബയോ ടോയ്‌ലറ്റുകളുടെ പ്രധാന സവിശേഷത.

ഇന്ത്യൻ റെയിൽവേ, ഇന്റഗ്രൽ കോച്ച് ഫാക്ടറി, ഇന്റർനാഷണൽ പേപ്പർ, ആന്ധ്രപ്രദേശ് സർക്കാർ,എഞ്ചിനിയറിങ് ആൻഡ് കൺസ്ട്രക്ഷൻ, ലാർസൺ ആൻഡ് ടർബോ (എൽ&ടി ) , എപിഐഐസി-മൗലാലി, എൻ.ഐ.ഇ.ടി എന്നിവർക്കും വേണ്ടി ബയോലൂ ടോയ്‌ലറ്റുകൾ നിർമ്മിച്ച് നൽകുന്നുണ്ട്.

ബങ്ക ബയോലൂവിന്റെ സ്ഥാപകയായ നമിത ബങ്കയാണ് ബയേലൂ പ്രൈവിറ്റ് ലിമിറ്റിഡിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ. കമ്പനിയുടെ സാങ്കേതിക വിഭാഗം ഡയറക്ടർ അഖിലേഷ് ത്രിപാതിയും പദ്ധതിയുടെ ഡെപ്യൂട്ടി ജനറൽ മാനേജർ യൂസുഫ് മിർസയുമാണ്. ഡി.വി.എൽ പത്മാവതിയാണ് ഹ്യൂമൻ റിസോഴ്‌സ് വിഭാഗം തലവൻ.

ബങ്ക ബയോലൂ പ്രവിറ്റ് ലിമിറ്റിഡ് സമിതി തിരുത്തുക

താഴെപറയുന്നവരാണ് ബങ്കോ ബയോലൂവിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്..

  • നമിത ബങ്ക - ഫൗണ്ടർ, സിഇഔ
  • അഖിലേഷ് ത്രിപാതി - ടെക്‌നിക്കൽ ഡയറക്ടർ
  • യൂസുഫ് മിർസ - പ്രോജക്ട് ഡെപ്യൂട്ടി ജനറൽ മാനേജർ
  • ഡിവിഎൽ പത്മാവതി - ഹ്യൂമൻ റിസോഴ്‌സ് ഹെഡ്

ഉപഭോക്താക്കൾ തിരുത്തുക

  • ഇന്ത്യൻ റെയിൽവേ
  • ഇന്റഗ്രൽ കോച്ച് ഫാക്ടറി
  • ഇന്റർനാഷണൽ പേപ്പർ
  • ആന്ധ്രപ്രദേശ് സർക്കാർ
  • Engineering & Construction
  • Larsen and Tubro (L&T)
  • APIIC – Moulali, Andhra Pradesh
  • NIET

അവലംബം തിരുത്തുക

  1. http://www.newindianexpress.com/magazine/2013/dec/01/She-Means-%E2%80%98Dirty%E2%80%99-Business-543569.html
  2. "The 2013 Edition". Cartier Women's Initiative Awards. Archived from the original on 2016-02-24. Retrieved 28 February 2016.
  3. http://www.newindianexpress.com/magazine/2013/dec/01/She-Means-%E2%80%98Dirty%E2%80%99-Business-543569.html
  4. http://www.moneylife.in/article/ldquono-shortcuts-for-successrdquo-says-namita-of-banka-bioloo/36567.html
  5. "Awards". Archived from the original on 2016-11-04. Retrieved 2016-11-02.
  6. "She Means 'Dirty' Business". Retrieved 2011-11-30.
"https://ml.wikipedia.org/w/index.php?title=നമിത_ബങ്ക&oldid=3805441" എന്ന താളിൽനിന്ന് ശേഖരിച്ചത്