നടയ്ക്കൽ

കൊല്ലം‍ ജില്ലയിലെ ഗ്രാമം

കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് നടയ്ക്കൽ. അടുതല, വരിഞ്ഞം വാർഡുകളുടെ സംഗമസ്ഥാനമാണ് ഇത്. ഇത്തിക്കരയാറിന്റെ തെക്ക് വശത്തായി സ്ഥിതിചെയ്യുന്ന   നടയ്ക്കൽ നെൽ കൃഷിയിൽ ഏറെ മുൻപന്തിയിലാണ്. [1][2]

Nadakkal

നടയ്ക്കൽ
village
Nadakkal is located in Kerala
Nadakkal
Nadakkal
Location in Kerala, India
Nadakkal is located in India
Nadakkal
Nadakkal
Nadakkal (India)
Coordinates: 8°50′57″N 76°45′9″E / 8.84917°N 76.75250°E / 8.84917; 76.75250
CountryIndia
StateKerala
DistrictKollam
ഭരണസമ്പ്രദായം
 • ഭരണസമിതിKalluvathukkal Panchayath
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
691579
Telephone code0474
വാഹന റെജിസ്ട്രേഷൻKL-02
Nearest cityKollam

ചാത്തന്നൂർ ദേശീയപാത 47 ന് സമീപമുള്ള കല്ലുവാതുക്കൽ നിന്നും 2 .5 കി.മീറ്ററും, ചാത്തന്നൂർ നിന്നും 5 കി.മീറ്ററുമാണ് നടയ്ക്കലിലേക്ക്. ചാത്തന്നൂർ വെളിനല്ലൂർ റോഡിന്റെയും കല്ലുവാതുക്കൽ ചെങ്കുളം റോഡിന്റെയും സംഗമസ്ഥാനമാണ് നടയ്ക്കൽ . നടയ്ക്കൽ നിന്നും പ്രമുഖ പട്ടണങ്ങളായ കൊല്ലം, കൊട്ടാരക്കര, ആയൂർ, തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ എന്നിവിടങ്ങളിലേക്ക് ഏകദേശം ഒരേ ദൂരമാണ്.

പ്രമുഖ സഹകരണ സ്ഥാപനമായ നടയ്ക്കൽ സർവ്വീസ്  സഹകരണ ബാങ്ക് ഈ പ്രദേശം കേന്ദ്രീകരിച്ചാണ്  രൂപീകരിച്ചത്.[3] കല്ലുവാതുക്കൽ പഞ്ചായത്തിലെ ഏക മിനി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് നടയ്ക്കലാണ്. കൂടാതെ ഓപ്പൺ ജിംനേഷ്യം, വില്ലേജ് ഓഫീസ്, ഊർജിത കന്നുകാലി വികസന കേന്ദ്രം, കുടുംബാരോഗ്യ ഉപകേന്ദ്രം, പകൽ വീട്, സാംസ്‌കാരിക കേന്ദ്രമായ  ഗാന്ധിജി ആർട്സ് സ്പോർട്സ് ക്ലബ്ബ് & ലൈബ്രറി എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നു.

എല്ലാ മതവിഭാഗത്തിൽപ്പെട്ടവരും ഇവിടെയുണ്ട്. നടയ്ക്കൽ ആലുവിള ക്ഷേത്രം, ശ്രീമൂർത്തീ ക്ഷേത്രം, നടയ്ക്കൽ ജുമാ മസ്ജിദ്, സെന്റ്. ജോൺസ് ഓർത്തഡോക്സ് സിറിയൻ ചർച്ച് എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നു.

അവലംബം തിരുത്തുക

  1. "കർഷകർക്ക് കൈത്താങ്ങ്: നടയ്ക്കൽ ബ്രാൻഡ് നെല്ലരി" (in ഇംഗ്ലീഷ്). Archived from the original on 2021-07-17. Retrieved 2021-07-17.
  2. Daily, Keralakaumudi. "പച്ചപ്പണിഞ്ഞ് നടയ്ക്കൽ ഏലാ" (in ഇംഗ്ലീഷ്). Retrieved 2021-07-17.
  3. Cooperator, Kerala (2020-12-22). "നടയ്ക്കൽ സഹകരണ ബാങ്ക് മണ്ണിലിറങ്ങി; വിളവെടുത്ത് മടങ്ങി" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-17. Retrieved 2021-07-17.
"https://ml.wikipedia.org/w/index.php?title=നടയ്ക്കൽ&oldid=3978620" എന്ന താളിൽനിന്ന് ശേഖരിച്ചത്