ഒരു അമേരിക്കൻ ബാലസാഹിത്യ പുസ്തക പരമ്പരയാണ് ദ ഹാർഡി ബോയ്സ് (The Hardy Boys). പ്രശസ്ത ബാലസാഹിത്യ ഗ്രന്ഥ കർത്താവും അമേരിക്കക്കാരനുമായ എഡ്വേർഡ് സ്ട്രേറ്റ്മെയർ ആണ് ഈ പരമ്പരയുടെ സ്രഷ്ടാവ്. ഫ്രാങ്ക് ഹാർഡി, ജോ ഹാർഡി എന്നീ രണ്ടു പ്രധാന സാങ്കൽപിക കഥാപാത്രങ്ങളിലൂടെയാണ് ഈ പരമ്പരയിലെ നോവലുകൾ മുന്നോട്ടു പോകുന്നത്.  കുട്ടികൾ, കൗമാരക്കാർ എന്നിവരെ ലക്ഷ്യം വെച്ചാണ് ഈ രഹസ്യ പരമ്പര പുസ്തകങ്ങൾ എഴുതിയിരിക്കുന്നത്. ഇതിലെ നോവലുകൾ പല എഴുത്തുകാരും എഴുതിയതാണ്, എന്നാൽ പുസ്തകങ്ങൾ എഴുതപ്പെട്ടതിന്റെ അംഗീകാരം ഫ്രാങ്ക്ലിൻ ഡബ്ല്യു ഡിക്സൺ എന്ന തൂലികാനാമത്തിനാണ് [1]

1927 ൽ ആണ് ഹാർഡി ബോയ്സ് ആദ്യമായി ആവിഷ്കരിക്കപ്പെട്ടത്. വളരെ ലളിതമായ്ണ് ഈ പരമ്പരയിലെ പുസ്തകങ്ങൾ എഴുതിയിട്ടുള്ളത്. 

വിവരണം തിരുത്തുക

ഹാർഡി ബോയ്സ് എന്ന സാങ്കൽപ്പിക സഹോദരന്മാർ കൗമാരപ്രായക്കാരും വാസനാസിദ്ധിയുള്ള കുറ്റാന്വഷകരുമാണ്. ഇവർ താമസിക്കുന്നത് ബാർമെറ്റ് ബെ എന്ന സാങ്കൽപിക പ്രദേശത്തെ തുറമുഖത്താണ്. [./The_Hardy_Boys#cite_note-FOOTNOTEHardy_Boys_Online2011-10 [10]ഫെന്റൺ ഹാർഡി എന്ന കഥാപാത്രമാണ് ഹാർഡി ബോയ്സിന്റെ പിതാവ്, അദ്ദേഹം ഒരു കുറ്റാന്വഷകനാണ്.[i]

കുറിപ്പുകൾ തിരുത്തുക

  1. In The Mystery of the Flying Express, Mrs. Hardy's first name is given as Mildred.[2]

സൈറ്റേഷനുകൾ തിരുത്തുക

പ്രമാണം:Hbtt1rev.jpg
ദ ഹാർഡി ബോയ്സ് പരമ്പരയിലെ  The Tower Treasure എന്ന പുസ്തകത്തിന്റെ പുറം ചട്ട
  1. http://www.scholastic.com/teachers/contributor/franklin-w-dixon
  2. Greenwald (2004), പുറം. 149.

അവലംബം തിരുത്തുക

കൂടുതൽ വായനയ്ക്ക് തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ദ_ഹാർഡി_ബോയ്സ്&oldid=2583400" എന്ന താളിൽനിന്ന് ശേഖരിച്ചത്