സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷന്റെ (സിസ്സ) നേതൃത്വത്തിൽ 2018 ഫെബ്രുവരി 17 മുതൽ 21 വരെ തിരുവനന്തപുരം ജില്ലയിലെ കല്ലിയൂർ ഗ്രാമപഞ്ചായത്തിൽ കല്ലിയൂർ വെള്ളായണി ക്ഷേത്ര മൈതാനത്ത് സംഘടിപ്പിച്ച വാഴകൃഷിയുമായി ബന്ധപ്പെട്ട പ്രദർശനോത്സവമാണ് ദേശീയ വാഴമഹോത്സവം 2018. വിവിധ വാഴ വിഭവങ്ങളുടെ പ്രദർശനം, വില്പന എന്നിവ കൂടാതെ ദേശീയ സെമിനാർ, പരിശീലന പരിപാടികൾ, കർഷകസംഗമം, സാംസ്കാരിക പരിപാടികൾ എന്നിവ ദേശീയ വാഴമഹോത്സവം 2018 ന്റെ ഭാഗമാണ്. [1]

ദേശീയ വാഴമഹോത്സവത്തിൽ പ്രദർശിപ്പിച്ച ആയിരംകാ പൂവൻ എന്നയിനം വാഴയുടെ കുല

അവലോകനം തിരുത്തുക

സംഘാടനം തിരുത്തുക

കല്ലിയൂർ ഗ്രാമ പഞ്ചായത്ത്, മിത്ര നികേതൻ കൃഷി വിജ്ഞാന കേന്ദ്രം, റീജിയണൽ സെന്റർ ഓഫ് എക്സ്പെർട്ടീസ്, ഐ സി എ ആർ- നാഷണൽ സെന്റർ ഫോർ ബനാന തിരുച്ചിറപ്പള്ളി, യുനെസ്കോ ന്യൂ ഡൽഹി, വാഴ ഗവേഷണത്തിലും പ്രചാരത്തിലും കേന്ദ്രീകരിച്ചിരിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, ഈ മേഖലയിലെ സന്നദ്ധ സംഘടനകൾ എന്നിവരുമായി സഹകരിച്ചാണ് സിസ്സ ദേശിയ വാഴ മഹോത്സവം സംഘടിപ്പിച്ചത്.[2]

ലക്ഷ്യം തിരുത്തുക

കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ കർഷകരിൽ വികസനവും ഗവേഷണ വിവരങ്ങളും എത്തിക്കുക

ദേശീയതലത്തിൽ കാർഷിക രംഗത്ത് നടക്കുന്ന പുതിയ മുന്നേറ്റങ്ങളും ഗവേഷണങ്ങളും അവതരിപ്പിക്കുക, അതുവഴി കേരളത്തിലേയും തെക്കൻ തമിഴ്‍നാട്ടിലേയും കർഷകർക്ക് ഇവയുടെ പ്രയോജനം ലഭ്യമാക്കുക

വാഴ കർഷകർ, വ്യാപാരികൾ, അക്കാദമി അംഗങ്ങൾ, യന്ത്രസംവിധാന നിർമാതാക്കൾ, കാർഷിക- ജൈവ-സാങ്കേതിക സ്ഥാപനങ്ങൾ, ഗവേഷകർ എന്നിവരെ ഒരു കുടക്കീഴിലെത്തിച്ചുകൊണ്ട് ഇന്ത്യയിൽ ലഭ്യമാകുന്ന വാഴകളുടെ വൈവിധ്യത്തെക്കുറിച്ചും അവയുടെ വ്യത്യസ്തമാർന്ന ഉപയോഗങ്ങളെക്കുറിച്ചും വ്യക്തമാക്കുക...... [3][2]

പങ്കാളിത്തം തിരുത്തുക

വാഴമഹോത്സവത്തിൽ വിദഗ്ദരെ പങ്കെടുപ്പിച്ച സ്ഥാപനങ്ങൾ-

  • കേരളകാർഷിക സർവ്വകലാശാല
  • കേരള കൃഷിവകുപ്പ്
  • തമിഴ് നാട് കാർഷിക സർവകലാശാല
  • ഭാഭ അറ്റോമിക് റിസർച്ച്‌ സെന്റർ (ബിഎആർസി)
  • നാഷണൽ റിസർച്ച്‌ സെന്റർ ഫോർ ബനാനാസ്- ട്രിച്ചി
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹോർട്ടികൾച്ചർ റിസർച്ച്‌- ബാംഗ്ലൂർ
  • സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഗ്രിക്കൾച്ചറൽ എഞ്ചിനീയറിംഗ്, കോയമ്ബത്തൂർ
  • ജെ എൻ യു ഡൽഹി
  • അസം കാർഷിക സർവകലാശാല
  • ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട്- മധുര
  • മഹാത്മാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റൂറൽ ഇന്ഡസ്ട്രിയലിസേഷൻ
  • വൈ എസ് ആർ ഹോർട്ടികൾച്ചറൽ സർവകലാശാല, ആന്ധ്രാ പ്രദേശ്
  • ഐ സി എ ആർ റിസർച്ച്‌ കോംപ്ലക്സ് ഫോർ എൻ ഇ എച്ച്‌ റീജിയൺ, മേഘാലയ
  • സി എസ് ഐ ആർ
  • എ പി ഇ ഡി എ[2]

ചിത്രജാലകം തിരുത്തുക

ദേശിയ വാഴമഹോത്സത്തിൽ പ്രദർശിപ്പിച്ച വാഴക്കുലകൾ

അവലംബം തിരുത്തുക

  1. "ദേശീയ വാഴമഹോത്സവം ഫെബ്രുവരി 17 മുതൽ". ദേശാഭിമാനി.
  2. 2.0 2.1 2.2 "ദേശിയ വാഴ മഹോത്സവം: കല്ലിയൂർ ഗ്രാമം ദേശീയ ശ്രദ്ധാകേന്ദ്രമാകുന്നു". ഡെയ്‍ലി ഹണ്ട്.
  3. "ദേശീയ വാഴ മഹോത്സവം ഇന്നുതുടങ്ങും". മാതൃഭൂമി. Archived from the original on 2018-02-18. Retrieved 2018-02-18.
"https://ml.wikipedia.org/w/index.php?title=ദേശീയ_വാഴമഹോത്സവം_2018&oldid=3805369" എന്ന താളിൽനിന്ന് ശേഖരിച്ചത്