ദേവിക്കോട്ട

കൊല്ലിടം നദിയുടെ തീരത്തെ ദ്വീപ്

തിവുകോട്ടൈ ( തമിഴ് : தீவுக்கோட்டை , தீக்- കോട്ട ) ദേവിക്കോട്ട എന്ന ഇംഗ്ലീഷ്‌ പേരിലാണ് കൂടുതൽ പ്രചാരമുള്ളത്. ബംഗാൾ ഉൾക്കടലിൽ ചേരുന്ന കൊല്ലിടം നദിയുടെ തീരത്തെ ദ്വീപിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. 1749-ൽ തഞ്ചാവൂർ മറാത്ത രാജാവായ ഷാഹുജിയിൽ നിന്നും ദേവിക്കോട്ട ഈസ്റ്റ് ഇന്ത്യാ കമ്പനി നേടിയെടുത്തു. ദേവിക്കോട്ടയിൽ ഒരു മികച്ചതും സംരക്ഷിതവുമായ തുറമുഖം നിർമ്മിക്കാമെന്നും ഈ സ്ഥലത്ത് ഒരു കോട്ട നിർമ്മിക്കാമെന്നും കമ്പനി കരുതി. കുറച്ചുനാൾ കഴിഞ്ഞ്, ഫ്രഞ്ചുകാർ ഈ കോട്ട പിടിച്ചെടുക്കുകയും എന്നാൽ ആംഗ്ലോ-ഫ്രെഞ്ച് യുദ്ധകാലഘട്ടത്തിൽ ബ്രിട്ടിഷുകാർ ഇത് പിടിച്ചെടുക്കുകയും ചെയ്തു. 1760 കളുടെ തുടക്കത്തിൽ ഈ സ്ഥലം ബ്രിട്ടീഷുകാർക്ക് നഷ്ടമായി. കോട്ടയുടെ ഉപരോധം തീർത്തും അപ്രത്യക്ഷമാവുകയായിരുന്നു. പിന്നീട് കോട്ട തകർന്നു.

  • Hemingway, F. R. (1906). Madras District Gazetteers: Tanjore. Government Press, Madras. pp. 255–256.
"https://ml.wikipedia.org/w/index.php?title=ദേവിക്കോട്ട&oldid=3780087" എന്ന താളിൽനിന്ന് ശേഖരിച്ചത്