ദീപ്തി ഭട്നഗർ
ഒരു ഇന്ത്യൻ ചലച്ചിത്രനടിയും മോഡലുമാണ് ദീപ്തി ഭട്നഗർ (ജനനം: 1967 സെപ്റ്റംബർ 30). സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുകയും ജാക്കി ഷ്രോഫ്, മനീഷ കൊയ്രാള എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്ത രാം ശാസ്ത്ര എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ദീപ്തി ഭട്നഗർ അഭിനയരംഗത്തേക്കു കടന്നുവരുന്നത്.[1] ഹിന്ദി ചലച്ചിത്രമായ മൻ, തെലുങ്ക് ചലച്ചിത്രമായ പെല്ലി സന്തതി, ഹോളിവുഡ് ചലച്ചിത്രമായ ഇൻഫെർണോ (1997) എന്നിവയാണ് ദീപ്തി അഭിനയിച്ച പ്രധാന ചലച്ചിത്രങ്ങൾ.
ദീപ്തി ഭട്നഗർ | |
---|---|
ജനനം | |
തൊഴിൽ | |
വെബ്സൈറ്റ് | www |
ആദ്യകാല ജീവിതം
തിരുത്തുകഉത്തർ പ്രദേശിലെ മീററ്റിലാണ് ദീപ്തി ഭട്നഗറുടെ ജനനം.[2][3] ഡെൽഹിയിലും മീററ്റ് സർവകലാശാലയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ദീപ്തി 1992-ൽ മുംബൈയിലേക്കു താമസം മാറി.
അഭിനയ ജീവിതം
തിരുത്തുക1992-ൽ മുംബൈയിലായിരുന്ന സമയത്താണ് ഒരു പരസ്യചിത്രത്തിൽ അഭിനയിക്കുവാനുള്ള അവസരം ദീപ്തിക്കു ലഭിക്കുന്നത്. അതേത്തുടർന്ന് 12 പരസ്യങ്ങളിൽ അഭിനയിക്കുവാനും കഴിഞ്ഞു.[4] മോഡലിംഗ് രംഗത്തും സജീവമായിരുന്ന ദീപ്തി ഭട്നഗർ 1990-ലെ ഈവ്സ് വീക്കിലി സൗന്ദര്യമത്സരത്തിൽ വിജയിച്ചിരുന്നു.[4][4]
ടെലിവിഷൻ
തിരുത്തുക1998-ൽ യേ ഹെ റാസ് എന്ന ടെലിവിഷൻ പരമ്പരയിൽ ഒരു പോലീസുകാരിയായി അഭിനയിച്ചു.[5] 2001-ൽ ടെലിവിഷൻ പരമ്പരകളുടെ നിർമ്മാണരംഗത്തും പ്രവർത്തിച്ചിരുന്നു. സ്റ്റാർ പ്ലസിൽ സംപ്രേഷണം ചെയ്തിരുന്ന യാത്ര, മുസാഫിർ ഹൂൺ യാരോൺ എന്നീ യാത്രാവിവരണ പരിപാടികളുടെ നിർമ്മാതാവാണ് ദീപ്തി.[6] രണ്ടു പരിപാടികളും ദീപ്തി തന്നെ അവതരിപ്പിച്ചിരുന്നു.[7] ആറു വർഷത്തോളം യാത്രാവിവരണ പരിപാടികൾ അവതരിപ്പിച്ചിരുന്നതിനാൽ 80-ഓളം രാജ്യങ്ങൾ സന്ദർശിക്കുവാൻ അവസരം ലഭിച്ചു. ഇതിനിടയിൽ ദീപ്തി ഭട്നഗർ പ്രൊഡക്ഷൻസ് എന്ന പേരിൽ ഒരു നിർമ്മാണ കമ്പനിയും ആരംഭിച്ചിട്ടുണ്ട്.
സ്വകാര്യ ജീവിതം
തിരുത്തുകദീപ്തി ഭട്നഗർ അവതരിപ്പിച്ചിരുന്ന മുസാഫിർ ഹൂൺ യാരോൺ എന്ന പരിപാടിയുടെ സംവിധായകൻ രൺദീപ് ആര്യയെയാണ് അവർ വിവാഹം കഴിച്ചത്.[8] ദീപ്തിക്കും രൺദീപിനും രണ്ടു മക്കളാണുള്ളത്.[8]
സംഗീതം
തിരുത്തുകവർഷം | ആൽബം | ഗാനം | കുറിപ്പുകൾ |
---|---|---|---|
2000 | ഡാൻസ് അറ്റാക്ക് | മേരാ ലൗങ് ഗവാച (റീമിക്സ്) | ബല്ലി സഗൂ |
ചലച്ചിത്രങ്ങൾ
തിരുത്തുകവർഷം | ചലച്ചിത്രം | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1995 | രാം ശാസ്ത്ര | റിതു | |
1996 | പെല്ലി സന്തതി | സ്വപ്ന | തെലുങ്ക് ചലച്ചിത്രം |
1997 | ധർമ്മ ചക്രം | വിജയലക്ഷ്മി | തമിഴ് ചലച്ചിത്രം |
1997 | കാലിയ | കാളചരണിന്റെ ഭാര്യ | |
1997 | കഹർ | സപ്ന | |
1997 | ഇൻഫെർണോ | ഷാലിമാർ | 'ഓപ്പറേഷൻ കോബ്ര' എന്നും അറിയപ്പെടുന്നു |
1998 | ഓട്ടോ ഡ്രൈവർ | ശ്രാവണി | തെലുങ്ക് |
1998 | ഹംസേ ബന്ധ്കർ കോൻ | വേണി | |
1999 | ദുൽഹൻ ബനൂ മേ തേരി | രാധ | |
1999 | സുൽത്താൻ | വന്ദന | തെലുങ്ക് |
1999 | കാമ | തമിഴ്, തെലുങ്ക്, ഹിന്ദി | |
1999 | മൻ | അനിത | |
2000 | ഗലാട്ടെ അലിയൻഡ്ര് | നർത്തകി | കന്നഡ |
2000 | മാ അന്നയ | തെലുങ്ക് | |
2001 | ചോരി ചോരി ചുപ്കേ ചുപ്കേ | നർത്തകി | |
2001 | ഉൽജഹാൻ | അഞ്ജലി മാഥുർ | |
2002 | കൊണ്ടവീട്ടി സിംഹാസനം | തെലുങ്ക് | |
2002 | അഗ്നി വർഷ | നർത്തകി | |
2004 | റോക് സകോ തോ റോക് ലോ | ദേവിന്റെ ചേച്ചി |
അവലംബം
തിരുത്തുക- ↑ Ahuja, Asha. "A career reborn on small screen". The Tribune. Retrieved 2011-09-08.
- ↑ Wadhwa, Akash (17 February 2013). "I want to use my brains, not just my face: Deepti Bhatnagar". The Times of India. Retrieved 5 May 2016.
- ↑ "Deepti Bhatnagar". Seasons India. Archived from the original on 18 July 2013. Retrieved 5 May 2016.
- ↑ 4.0 4.1 4.2 K. Devgan (17 November 2002). "One-way yatra to success". The Sunday Tribune. Retrieved 2011-09-08.
- ↑ Khosla, Mukesh (11 October 1998). "Deepti has a lot to smile about". The Tribune. Retrieved 2016-07-02.
- ↑ Prabha, Kanak (24 February 2012). "What's cooking!". The Hindu. Retrieved 5 May 2016.
- ↑ "Interview with producer - anchor Deepti Bhatnagar". Indiantelevision.com. 13 December 2002. Retrieved 2011-09-08.
- ↑ 8.0 8.1 "About Deepti". Deepti Bhatnagar Productions. Retrieved 5 May 2016.