ദീപക് സന്ധു

മുഖ്യ വിവരാവകാശ കമ്മീഷണർ

ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യ വിവരാവകാശ കമ്മീഷണറാണ് ദീപക് സന്ധു (ജനനം : 19 ഡിസംബർ 1948).[1]

ദീപക് സന്ധു
മുഖ്യ വിവരാവകാശ കമ്മീഷണർ
ഓഫീസിൽ
5 സെപ്റ്റംബർ 2013 – 18 സെപ്റ്റംബർ 2013
മുൻഗാമിസത്യാനന്ദ മിശ്ര
പിൻഗാമിസുഷമ സിങ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1948-12-19) 19 ഡിസംബർ 1948  (75 വയസ്സ്)

ജീവിതരേഖ തിരുത്തുക

1971 ബാച്ച്‌ ഐ.ഐ.എസ്‌. ഉദ്യോഗസ്‌ഥയാണ്‌. പ്രസ് ഇൻഫർമേഷൻ ബ്യൂറോയിൽ പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ, ദൂരദർശനിൽ ഡയറക്ടർ ജനറൽ, ആൾ ഇന്ത്യാ റേഡിയോയിൽ ഡയറക്ടർ ജനറൽ എന്നീ സ്ഥാങ്ങൾ വഹിച്ചിട്ടുണ്ട്.[2]

കാൻ, ബെർലിൻ, വിനൈസ്, ടോക്കിയൊ എന്നിവിടങ്ങളിൽ നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തിട്ടുണ്ട്. ഭീകരവാദത്തെക്കുറിച്ചും ഇലക്ട്രോണിക് മാധ്യമങ്ങളെക്കുറിച്ചും റഷ്യയിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസുകളിൽ പ്രതിനിധിയായിരുന്നു.[3]

1967 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ ഗുരിന്ദർ സിങ് സന്ധുവാണ് ഭർത്താവ്. [4]

അവലംബം തിരുത്തുക

  1. http://articles.economictimes.indiatimes.com/2013-09-05/news/41802622_1_deepak-sandhu-central-information-commission-new-cic
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-12. Retrieved 2014-01-01.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-11. Retrieved 2014-01-01.
  4. http://www.mangalam.com/print-edition/india/92132
Persondata
NAME ദീപക് സന്ധു
ALTERNATIVE NAMES
SHORT DESCRIPTION മുഖ്യ വിവരാവകാശ കമ്മീഷണർ
DATE OF BIRTH 19 ഡിസംബർ 1948
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ദീപക്_സന്ധു&oldid=3634659" എന്ന താളിൽനിന്ന് ശേഖരിച്ചത്