തെക്കുകിഴക്കേ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന ദ്വീപുരാഷ്ട്രമായ കിഴക്കൻ ടിമോറിന്റെ തലസ്ഥാനമാണ് ദിലി. ടിമോർ ദ്വീപിന്റെ വടക്കൻ തീരത്തായാണ് ദിലി പട്ടണം സ്ഥിതി ചെയ്യുന്നത്[2].

ദിലി

Díli
പട്ടണം
ദിലി പട്ടണം പശ്ചാതലത്തിൽ അറ്റൗറോ ദ്വീപും കാണാം
ദിലി പട്ടണം പശ്ചാതലത്തിൽ അറ്റൗറോ ദ്വീപും കാണാം
Countryകിഴക്കൻ ടിമോർ
[ജില്ല]] ദിലി ജില്ല
Settled1520
Government
 • District administratorജെയിം കോറിയ (2012)[1]
വിസ്തീർണ്ണം
 • പട്ടണം48.268 കി.മീ.2(18.636 ച മൈ)
ഉയരം
11 മീ(36 അടി)
ജനസംഖ്യ
 (2015 census)
 • പട്ടണം2,22,323
 • ജനസാന്ദ്രത4,600/കി.മീ.2(12,000/ച മൈ)
 • മെട്രോപ്രദേശം
2,34,331

ചരിത്രംതിരുത്തുക

പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ടിമോർ ദ്വീപുകളിലെത്തിയ പോർച്ചുഗീസുകാർ ദിലിയിൽ കോളനി സ്ഥാപിച്ചു.1759ൽ ദിലി പോർച്ചുഗീസ് ടിമോറിന്റെ തലസ്ഥാനമായി അംഗീകരിക്കപ്പെട്ടു. 1975 നവംബർ 28നു കിഴക്കൻ ടിമോർ പോർച്ചുഗലിൽനിന്നും സ്വാതന്ത്ര്യം നേടിയെങ്കിലും 1976ൽ ഇന്തോനേഷ്യ തിമോർ കൈയടക്കി അവരുടെ ഇരുപത്തിയേഴാമത് പ്രവിശ്യയായി പ്രഖ്യാപിച്ചു,[3].തുടർന്ന് 24 വർഷത്തോലം ദ്വീപുനിവാസികളും ഇന്തോനീഷ്യൻ ശക്തികളും നടത്തിയ ഗൊറില്ല യുദ്ധത്തിൽ ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു.1991ൽ നടന്ന ദിലി കൂട്ടക്കൊല വൻ മാധ്യമശ്രദ്ധയാകർഷിക്കുകയും ലോകത്തിന്റെ പല കോണുകളിൽ നിന്നും ടിമോറിനു ലഭിക്കുകയും ചെയ്തു[4] .ഒടുവിൽ ടിമോറിന്നു സ്വാതന്ത്ര്യം ലഭിക്കുകയും 2002 മെയ് 20നു പുതുതായി രൂപീകരിക്കപ്പെട്ട ടിമോർ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായി ദിലി തിരഞ്ഞെടുക്കപ്പെട്ടു.

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

2010 സെൻസസ് പ്രകാരം ഏകദേശം രണ്ട് ലക്ഷത്തോളം ആളുകൾ ദിലി പട്ടണത്തിൽ താമസിക്കുന്നു[5].രാജ്യത്തെ ആകെ ജനസംഖ്യയുടെ അഞ്ചിലൊന്നു വരുമിത്.പോർച്ചുഗീസ്,ഇംഗ്ലീഷ്,ഇന്തോനീഷ്യൻ,ടേറ്റം എന്നീ ഭാഷകളാണ് പൊതുവെ ഇവിടുത്തുകാർ സംസാരിക്കാറുള്ളത്.

അവലംബംതിരുത്തുക

  1. "MoJ publishes the land maps for the Nain Feto and Vera Cruz sub-districts, Dili district « Government of Timor-Leste". Timor-leste.gov.tl. ശേഖരിച്ചത് 12 March 2015.
  2. "Jornal da Republica" (PDF). Jornal.gov.tl. മൂലതാളിൽ (PDF) നിന്നും 2010-02-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 March 2015.
  3. Ricklefs, M. C. (1991). A History of Modern Indonesia since c.1300, Second Edition. MacMillan. പുറം. 301. ISBN 0-333-57689-6.
  4. "FIRST TUESDAY (COLD BLOOD: THE MASSACRE OF EAST TIMOR)". ITN. മൂലതാളിൽ നിന്നും 2013-01-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 January 2013. Cite has empty unknown parameter: |4= (help)
  5. Census of Population and Housing Atlas 2004

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ദിലി&oldid=3660477" എന്ന താളിൽനിന്ന് ശേഖരിച്ചത്