ഗുജറാത്തിലെ പ്രധാന ബീച്ചുകളിലൊന്നാണ് ദണ്ഡി ബീച്ച് . ദണ്ഡിഗ്രാമത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. [1] അറബിക്കടൽത്തീരത്തെ ഏറ്റവും വൃത്തിയുള്ള ബീച്ചുകളിലൊന്നാണ് ദണ്ഡി ബീച്ച്. സബർമതി ആശ്രമം മുതൽ ദണ്ഡി വരെ മഹാത്മാഗാന്ധി ഉപ്പുസത്യാഗ്രഹത്തെ നയിച്ചതിനാൽ, ദണ്ഡി ബീച്ച് ചരിത്രപ്രാധാന്യമുള്ളതായി മാറി. ഉപ്പുസത്യാഗ്രഹത്തിനുശേഷം മഹാത്മാഗാന്ധി ബ്രിട്ടീഷുകാരുടെ ഉപ്പുനികുതി നിയമം ലംഘിച്ച ബീച്ചാണിത്.

ദണ്ഡിയിലെ മഹാത്മാഗാന്ധിയുടെ സ്മാരകം

ഗാന്ധിയുടെ സ്മാരകങ്ങൾ തിരുത്തുക

ഇന്ത്യയുടെ ചരിത്രത്തിൽ ദണ്ഡി ബീച്ചിന്റെ പ്രാധാന്യം പ്രകടിപ്പിക്കുന്നതിനായി മഹാത്മാഗാന്ധിയുടെ രണ്ട് സ്മാരകങ്ങൾ ഇവിടെ സ്ഥാപിച്ചിരിക്കുന്നു. ഒരു സ്മാരകം, ഇന്ത്യ ഗേറ്റ് പോലെയാണ്. ഗാന്ധി ഉപ്പുനിയമം ലംഘിച്ചതിന്റെ വിജയത്തെ അനുസ്മരിപ്പിക്കുന്നതാണിത്. ഉപ്പുപിടിച്ചിരിക്കുന്ന ഗാന്ധിയുടെ പ്രതിമയാണ് അടുത്ത സ്മാരകം. [2]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-09-19. Retrieved 2020-09-29.
  2. https://www.tripadvisor.in/LocationPhotoDirectLink-g1389100-d9681918-i1656283.
"https://ml.wikipedia.org/w/index.php?title=ദണ്ഡി_ബീച്ച്&oldid=3634465" എന്ന താളിൽനിന്ന് ശേഖരിച്ചത്