തേജാസിംഹ് പഞ്ചാബി സാഹിത്യകാരനായിരുന്നു. സിഖ് മതപണ്ഡിതൻ കൂടിയായിരുന്ന തേജാസിംഹ് ആദ്യാല ഗ്രാമത്തിലെ ഒരു ഇടത്തരം കുടുംബത്തിൽ 1894 ജൂൺ 2-നു ജനിച്ചു. 1910-ൽ അമൃതസറിലെ ഖാൽസാ സ്കൂളിൽനിന്ന് മെട്രിക്കുലേഷൻ പാസ്സായി.

തേജാസിംഹ്
തേജാസിംഹ്.jpg
ജനനംTej Ram
(1894-06-02)ജൂൺ 2, 1894
Adiala village, Rawalpindi district, British Punjab
മരണംജനുവരി 10, 1958(1958-01-10) (പ്രായം 63)
OccupationWriter, Scholar
LanguagePunjabi
EducationMaster's degree in English literature
GenreEssays, Critical
Literary movementSingh Sabha Movement

ജീവിതരേഖതിരുത്തുക

1914-ൽ റാവൽപിണ്ടിയിലെ ഗോർദോൻ കോളജിൽ നിന്നാണ് ബിരുദമെടുത്തത്. തുടർന്ന് അവിടെത്തന്നെ അധ്യാപകനായി. 1917-ൽ അമൃതസറിലെ ഖാൽസാ കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമെടുക്കുകയും 1919-ൽ അവിടെ അധ്യാപകനാവുകയും ചെയ്തു. 1946 മുതൽ മൂന്നുവർഷം ബോംബെ(മുംബൈ) യിലെ ഖാൽസാ കോളജ് പ്രിൻസിപ്പലായും തേജാസിംഹ് സേവനമനുഷ്ഠിച്ചു. 1948-ൽ പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ പബ്ലിക്കേഷൻസ് ബ്യൂറോയിൽ സെക്രട്ടറിയായി പ്രവർത്തിച്ചു. 1949 മുതൽ 51 വരെ പാട്യാല മഹേന്ദ്ര കോളജിന്റെ പ്രിൻസിപ്പലുമായി.

ഗുരുദ്വാരാ പരിഷ്കരണ പ്രസ്ഥാനത്തിലെ അംഗംതിരുത്തുക

ഗുരുദ്വാരാ പരിഷ്കരണ പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിച്ചിട്ടുള്ള തേജാസിംഹ് സിഖ് ചരിത്രം, സാഹിത്യം എന്നിവയിൽ നിഷ്ണാതനായിരുന്നു. തന്റേതായ ഒരു സ്ഥാനം സാഹിത്യത്തിൽ നേടിയെടുക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. മനോഹരങ്ങളായ ഉപന്യാസങ്ങളുടെ രചനയിൽ ഇദ്ദേഹം കൃതഹസ്തനായിരുന്നു. മാതൃഭാഷയായ പഞ്ചാബിയിൽ രചനകൾ നിർവഹിക്കാൻ അനേകരെ പ്രേരിപ്പിക്കുകയും ചെയ്തു. പിന്നീട് പ്രശസ്തരായിത്തീർന്ന ആധുനിക പഞ്ചാബി എഴുത്തുകാരായ മോഹൻസിംഹ് മഹീർ, സന്ത്സിംഹ്ശേഖോൻ, ബലവന്ത് ഗാർഗി, അമൃതാ പ്രീതം, നാനക് സിംഹ് തുടങ്ങിയവർ ഇത്തരത്തിൽ തേജാസിംഹിന്റെ ഉപദേശം സ്വീകരിച്ചവരാണ്.

ഇദ്ദേഹം1958 ജനുവരി 10 ന് അമൃതസറിൽ അന്തരിച്ചു.

കൃതികൾതിരുത്തുക

ലേഖന സമാഹാരങ്ങൾതിരുത്തുക

 • നവീൻ സോചൻ
 • സഹേജ് സുബ
 • സിഖ് ധരം
 • സബിയാചർ

ആത്മകഥതിരുത്തുക

 • അർസി (1952)

നിരൂപണംതിരുത്തുക

 • സഹിത് ദർശൻ

വ്യാകരണഗ്രന്ഥങ്ങൾ.തിരുത്തുക

 • ശബാദരാഥ്
 • ശബ്ദാന്തക് ലഗൻ മത്രാൻ
 • നവീൻ പഞ്ചാബി പിംഗൾ
 • പഞ്ചാബ് ശബാദ് ജോർ
 • പഞ്ചാബി കേവൻ ലിഖിയേ
 • ഇംഗ്ലീഷ് - പഞ്ചാബി നിഘണ്ടു

തേജാസിംഹിന്റെ ഇംഗ്ലീഷ് കൃതികൾതിരുത്തുക

 • ഗ്രോത് ഒഫ് റസ്പോൺസിബിലിറ്റി ഇൻ സിഖിസം
 • സിഖിസം
 • ഹൈ റോഡ്സ് ഒഫ് സിഖ് ഹിസ്റ്ററി

അവലംബംതിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തേജാസിംഹ് (1894 - 1958) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തേജാസിംഹ്&oldid=3634142" എന്ന താളിൽനിന്ന് ശേഖരിച്ചത്