തുറന്ന കൈ സ്മാരകം
ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിൽ സ്ഥിതിചെയ്യുന്ന ഒരു പ്രതീകാത്മക സമുച്ചയമാണ് തുറന്ന കൈ സ്മാരകം (Open Hand Monument). വാസ്തുശില്പിയായ ലെ കൂർബസിയേ രൂപകല്പനചെയ്തത ഈ സ്മാരകം ചണ്ഡീഗഢ് സർക്കാരിന്റെ ഔദ്യോഗികമുദ്രയായി കണക്കാക്കുന്നു. "മാനവരാശിയുടെ ഐക്യത്തിന്റേയും, സമാധാനത്തിനും സമൃദ്ധിയ്ക്കും വേണ്ടിയുള്ള പരസ്പര സഹകരണത്തിന്റേയും പ്രതീകമാണിത്".[1] ലെ കൂർബസിയേ പണികഴിപ്പിച്ച നിരവധി തുറന്ന കൈ ശിൽപങ്ങളുടെ ഏറ്റവും നല്ല ഉദാഹരണമാണ് ചണ്ഡീഗഢിലെ ഈ സ്മാരകം.[2] കാറ്റിന്റെ ദിശക്കനുസരിച്ച് കറങ്ങുന്ന 46 അടി (14 metres) ഉയരമുള്ള ലോഹനിർമിതമായ മുകൾ ഭാഗമുൾപ്പെടെ ആകെ 85 അടി (26 metres) ഉയരമുള്ള ഈ സ്മാരകത്തിന് 50 ടണ്ണോളം ഭാരവുമുണ്ട്. [1][3][4]
തുറന്ന കൈ സ്മാരകം | |
---|---|
![]() ഇന്ത്യയിലെ ചണ്ഡിഗഢിലുള്ള തുറന്ന കൈ സ്മാരകം | |
Artist | ലെ കൂർബസിയേ |
Year | 1964 |
Dimensions | 26 m (85 അടി) |
Location | ചണ്ഡിഗഢ് |
30°45′32″N 76°48′26″E / 30.758974°N 76.807348°ECoordinates: 30°45′32″N 76°48′26″E / 30.758974°N 76.807348°E |
പ്രതീകാത്മകതതിരുത്തുക
മാനവരാശിയുടെ ഐക്യത്തിന്റേയും, സമാധാനത്തിനും സമൃദ്ധിയ്ക്കും വേണ്ടിയുള്ള പരസ്പര സഹകരണത്തിന്റേയും പ്രതീകമാണിത്". ലെ കൂർബസിയേയുടെ ഒട്ടുമിക്ക ശിൽനിർമിതികളിലും ഈ ആശയങ്ങൾതന്നെയാണ് പ്രതിഫലിക്കുന്നത്.
ഹിമാലയൻ പർവ്വതനിരകളിലെ സിവാലിക് മലനിരകൾ പശ്ചാത്തലമാക്കികൊണ്ട് ചണ്ഡീഗഢിലെ കാപ്പിറ്റൽ കോംപ്ലക്സിൽ സെക്ടർ-1 ലാണ് ഈ സ്മാരകം സ്ഥിതി ചെയ്യുന്നത്. [4][5]
ചണ്ഡീഗഢിലെ തുറന്ന കൈ സ്മാരകം സ്ഥിതിചെയ്യുന്നിടത്തേക്ക് റോഡ്, റെയിൽ, വായു ഗതാഗത സൗകര്യങ്ങൾ ലഭ്യമാണ്. ദേശീയപാത 21 (Chandigarh – Manali), ദേശീയപാത 22 (Ambala – Kalka- Shimla – Khab, Kinnaur)ഈ പ്രദേശത്തുകൂടെയാണ് കടന്നു പോകുന്നത്.
സവിശേഷതകൾതിരുത്തുക
കാറ്റിന്റെ ദിശക്കനുസരിച്ച് കറങ്ങുന്ന 46 അടി (14 metres) ഉയരമുള്ള ലോഹനിർമിതമായ മുകൾ ഭാഗമുൾപ്പെടെ ആകെ 85 അടി (26 metres) ഉയരമുള്ള ഈ സ്മാരകത്തിന് 50 ടണ്ണോളം ഭാരവുമുണ്ട്.
അവലംബംതിരുത്തുക
- ↑ 1.0 1.1 Betts & McCulloch 2014, p. 61-62.
- ↑ Shipman 2014, p. 7.
- ↑ Jarzombek & Prakash 2011, p. 1931.
- ↑ 4.0 4.1 "Capitol Complex". Tourism Department Government of Chandigarh.
- ↑ Sharma 2010, p. 132.
ഗ്രന്ഥസൂചിതിരുത്തുക
- Betts, Vanessa; McCulloch, Victoria (10 February 2014). Delhi & Northwest India Footprint Focus Guide: Includes Amritsar, Shimla, Leh, Srinagar, Kullu Valley, Dharamshala. Footprint Travel Guides. ISBN 978-1-909268-75-3.CS1 maint: ref=harv (link)
- Corbusier, Le; Žaknić, Ivan (1997). Mise Au Point. Yale University Press. ISBN 978-0-300-06353-0.CS1 maint: ref=harv (link)
- Jarzombek, Mark M.; Prakash, Vikramaditya (4 October 2011). A Global History of Architecture. John Wiley & Sons. ISBN 978-0-470-90248-6.CS1 maint: ref=harv (link)
- Sharma, Sangeet (26 September 2010). Corb's Capitol: a journey through Chandigarh's architecture. A3 foundation. ISBN 978-81-8247-245-7.CS1 maint: ref=harv (link)
- Shipman, Gertrude (5 October 2014). Ultimate Handbook Guide to Chandigarh : (India) Travel Guide. MicJames. pp. 7–. GGKEY:32JTRTZ290J.CS1 maint: ref=harv (link)