തിര

(തിരമാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിര എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ തിര (വിവക്ഷകൾ) എന്ന താൾ കാണുക. തിര (വിവക്ഷകൾ)

കാറ്റുമൂലമോ, ഭൂകമ്പംമൂലമോ ജലാശയങ്ങളുടെ ഉപരിതലത്തിലുണ്ടാകുന്ന ജലതരംഗത്തെയാണു് തിര അല്ലെങ്കിൽ തിരമാല എന്നു് പറയുന്നതു്. സമുദ്രങ്ങൾ, തടാകങ്ങൾ, നദികൾ തുടങ്ങി തുറസ്സായ ഉപരിതലമുള്ള ജലാശയങ്ങളിൽ മുഖ്യമായും വായുപ്രവാഹം മൂലമാണ് ഈ ജലതരംഗങ്ങൾ രൂപം പ്രാപിക്കുന്നത്.

ഉത്തരശാന്തസമുദ്രത്തിലെ പ്രക്ഷുബ്ധമായ കടൽപ്പരപ്പ് - 1989ലെ മഞ്ഞുകാലത്തു് എം.വി. നോബിൾ സ്റ്റാർ എന്ന കപ്പലിൽ നിന്നുമുള്ള വീക്ഷണം
കടൽത്തിരകൾ

കുളങ്ങൾ, നീർക്കുഴികൾ, കിണറുകൾ തുടങ്ങിയ നന്നേ ചെറിയ ജലപ്പരപ്പുകളിൽ പോലും തിരകൾ ഉണ്ടാകാം. എങ്കിലും ഇത്തരം തിരകൾ പ്രായേണ നിസ്സാരവും ദുർബ്ബലവുമാണു്. ജലപ്പരപ്പിന്റെ പ്രതലവിസ്തീർണ്ണവും വായുപ്രവാഹത്തിന്റെ സ്വാധീനവും കൂടുന്നതിനനുസരിച്ച് തിരകളുടെ എണ്ണവും നീളവും ഉയരവും വർദ്ധിക്കുന്നു. കടൽത്തീരങ്ങളിലും വൻതടാകങ്ങളിലും മഹാനദികളിലും ചെറിയ അലകൾ മുതൽ ഭീമാകാരമായ വൻതിരകൾ വരെ കാണാം. കാലാവസ്ഥ, ഭൂപ്രകൃതി, സമുദ്രജലപ്രവാഹങ്ങൾ, സുനാമി, ഭൂകമ്പം, സമുദ്രാന്തർഭാഗത്തുള്ള അഗ്നിപർവ്വതങ്ങൾ തുടങ്ങിയ ഭൂമിശാസ്ത്രപരമായ പ്രതിഭാസങ്ങൾ എന്നിവയനുസരിച്ച് തിരമാലകളുടെ സ്വഭാവവും ദേശകാലാടിസ്ഥാനത്തിൽ വ്യത്യാസപ്പെട്ടിരിക്കും.

സമുദ്രതീരത്ത് കാണപ്പെടുന്ന തിരമാലകൾ മിക്കവയും അതിവിദൂരതയിൽ കാറ്റുമൂലം രൂപപ്പെട്ടവയാണു്. അനേകായിരം കിലോമീറ്ററുകൾ സഞ്ചരിച്ചെത്തുന്നവയായിരിക്കും ഇവയിൽ പലതും. പ്രാദേശികമായ വായുപ്രവാഹങ്ങൾക്കു് ഇവയിൽ പലപ്പോഴും പ്രകടമായ സ്വാധീനമില്ല.

"https://ml.wikipedia.org/w/index.php?title=തിര&oldid=2483257" എന്ന താളിൽനിന്ന് ശേഖരിച്ചത്