ഒരു ഇന്ത്യൻ നേത്രരോഗവിദഗ്ദ്ധനാണ് താരാപ്രസാദ് ദാസ് (ജനനം: 1 ഏപ്രിൽ 1950) , റെറ്റിന, വിട്രിയസ് മെംബ്രൻ രോഗങ്ങളിൽ വിദഗ്ധനാണ്. നിലവിൽ എൽ.വി. പ്രസാദ് ഐ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈസ് ചെയർമാനാണ്. ചൈനയിലെ ഗ്വംഗ്സ്യൂവിലെ സൺ യെറ്റ്-സെൻ മെഡിക്കൽ സയൻസസിലെ നേത്രരോഗ പ്രൊഫസറാണ് അദ്ദേഹം.[1]

താരാപ്രസാദ് ദാസ്
Taraprasad Das
ജനനം (1950-04-01) 1 ഏപ്രിൽ 1950  (74 വയസ്സ്)
പൗരത്വംIndian
വിദ്യാഭ്യാസംMBBS, DOMS
കലാലയംSambalpur University
Kanpur University
തൊഴിൽOphthalmologist

വിദ്യാഭ്യാസം തിരുത്തുക

1978 ൽ സമ്പൽപൂർ സർവകലാശാലയിൽ നിന്ന് ദാസ് തന്റെ ബാച്ചിലർ ഓഫ് മെഡിസിൻ ആന്റ് സർജറി (എംബിബിഎസ്), 1980 ൽ കാൺപൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഒഫ്താൽമിക് മെഡിസിൻ, സർജറി എന്നിവയിൽ ഡിപ്ലോമയും നേടി.[2] 1988 ൽ മധുരൈ കാമരാജ് സർവകലാശാലയിൽ നിന്ന് നേത്രരോഗത്തിൽ ബിരുദാനന്തര ബിരുദം നേടി. പ്രൊഫസർ പി നംപെരുമാൽസാമിയുടെ കീഴിൽ റെറ്റിന, വിട്രിയസ് രോഗങ്ങളിൽ പരിശീലനം നേടിയ അദ്ദേഹം ഗ്ലാസ്‌ഗോയിലെ റോയൽ കോളേജ് ഓഫ് സർജൻസിൽ (FRCS) നിന്ന് ഫെലോഷിപ്പ് നേടി.

അവാർഡുകളും ബഹുമതികളും തിരുത്തുക

നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിലെ തിരഞ്ഞെടുക്കപ്പെട്ട ഫെലോ ആയ അദ്ദേഹത്തിന് [3] 2011 ൽ റാവൻഷോ സർവകലാശാല ഡോക്ടറേറ്റ് ഓഫ് സയൻസ് (ഹോണറിസ് കോസ) നൽകി. 2013 ൽ ഇന്ത്യാ സർക്കാർ അദ്ദേഹത്തിന് പത്മശ്രീ അവാർഡ് നൽകി.

അവലംബം തിരുത്തുക

  1. "Taraprasad Das". L V Prasad Eye Institute. Archived from the original on 2014-02-18. Retrieved 2014-01-18.
  2. "Taraprasad Das". L V Prasad Eye Institute. Archived from the original on 2014-02-18. Retrieved 2014-01-18."Taraprasad Das" Archived 2014-02-18 at the Wayback Machine.. L V Prasad Eye Institute. Retrieved 18 January 2014.
  3. "List of Fellows - NAMS" (PDF). National Academy of Medical Sciences. 2016. Retrieved 19 March 2016.
"https://ml.wikipedia.org/w/index.php?title=താരാപ്രസാദ്_ദാസ്&oldid=3633751" എന്ന താളിൽനിന്ന് ശേഖരിച്ചത്