തവിടൻ ചേരാചിറകൻ തുമ്പി

(തവിടൻ ചേരാചിറകൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചേരാചിറകൻ കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് തവിടൻ ചേരാചിറകൻ (ശാസ്ത്രീയനാമം: Lestes umbrinus).[2][1]

തവിടൻ ചേരാചിറകൻ തുമ്പി
Davidraju IMG 4327.jpg
male
Lestes umbrinus female by Manoj V Nair.jpg
female
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തുലോകം
Phylum: Euarthropoda
Class: Insecta
Order: Odonata
Suborder: Zygoptera
Family: Lestidae
Genus: Lestes
വർഗ്ഗം:
L. umbrinus
ശാസ്ത്രീയ നാമം
Lestes umbrinus
Sélys, 1891
പര്യായങ്ങൾ
  • Lestes umbrina Sélys, 1891
  • Orolestes motis Baijal & Agarwal, 1956

പേര് സൂചിപ്പിക്കുന്നതുപോലെ തവിട്ട് നിറമാണുള്ളത്. മെലിഞ്ഞ ഉരസ്സിനു മുകളിലുള്ള നേർത്ത ക‌ടും തവിട്ടു നിറമുള്ള വരകൾ പച്ചവരയൻ ചേരാച്ചിറകൻ തുമ്പിയിൽ നിന്നും ഇവയെ വേർതിരിച്ചറിയാൻ സഹായിക്കുന്നു. തുറസ്സായ സ്ഥലങ്ങളിലും പുൽമേടുകളിലുമാണ്സാധാരണ ഇവയെ കാണുക. വരണ്ട പ്രദേശങ്ങൾ ഇഷ്ടപ്പെടുന്ന ഈ തുമ്പിയെ തെക്കൻ കേരളത്തിലാണ് കണ്ടെത്തിയീട്ടുള്ളത്. മഴ കഴിഞ്ഞുള്ള മാസങ്ങളിൽ ഈ തുമ്പികളെ ധാരാളമായി കാണുവാൻ സാധിക്കും. ശരീരത്തിന് പരിസരവുമായി ഇണങ്ങുന്ന നിറമായതിനാൽ ഇവയെ കണ്ടെത്തുവാൻ പ്രയാസമാണ്. നിശ്ചലമായ ജലാശയങ്ങളിലെ പുല്ലുകളിലും ചെടികളിലുമാണ് മുട്ട ഇടുന്നത്. ആൺ പെൺ തുമ്പികൾ കാഴ്ചയിൽ ഒരുപോലെയാണിരിക്കുന്നത്.[3][4][5][6]

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. 1.0 1.1 Dow, R.A. (2009). "Lestes umbrinus". 2009: e.T163634A5627421. Cite journal requires |journal= (help)
  2. "World Odonata List". Slater Museum of Natural History. ശേഖരിച്ചത് 2017-03-09.
  3. C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
  4. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  5. "Lestes umbrinus Selys,1891". India Biodiversity Portal. ശേഖരിച്ചത് 2017-03-09.
  6. "Lestes umbrinus Selys,1891". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത് 2017-03-09.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=തവിടൻ_ചേരാചിറകൻ_തുമ്പി&oldid=3370183" എന്ന താളിൽനിന്ന് ശേഖരിച്ചത്