തനിക സർകാർ

(തനിക സർക്കാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ഒരു ചരിത്രകാരിയാണ്‌ തനിക സർകാർ. ആധുനിക ഇന്ത്യാചരിത്രമാണ്‌ ഇവരുടെ പഠനമേഖല. മതത്തിലെ വിവിധവിഭാഗങ്ങൾ,ലിംഗഭേദം,തെക്കനേഷ്യയുടെ കോളനികാലത്തെയും കോളനിയാനന്തര കാലത്തേയും കുറിച്ചുള്ള പഠനം,സ്ത്രീകൾ,ഹിന്ദു അവകാശങ്ങൾ തുടങ്ങിയ രംഗങ്ങളിലാണ്‌ തനിക സർകാറിന്റെ പഠനങ്ങൾ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. 1947 ൽ ഇന്ത്യ വിഭജിച്ച് ഇന്ത്യ, പാകിസ്താൻ എന്നീ രണ്ട് സ്വതന്ത്രരാഷ്ട്രങ്ങൾ രൂപംകൊള്ളുന്നതിന്‌ കാരണമായത് വലതുപക്ഷ മുസ്ലിം രാഷ്ട്രീയത്തേക്കാൾ വലതുപക്ഷ ഹിന്ദു രാഷ്ട്രീയമാണ്‌ എന്ന കാഴ്ചപ്പാട് പുലർത്തുന്നവരിൽ പ്രമുഖയാണ്‌ ഇവര്[1]

വിദ്യാഭ്യാസം

തിരുത്തുക

1972 ൽ കൽകട്ട പ്രസിഡൻസി കോളേജിൽ നിന്ന് ചരിത്രത്തിൽ ബി.എ ഒന്നാംക്ലാസ്സോടെ പാസ്സായി.1974 ആധുനിക ചരിത്രത്തിൽ കൽകട്ട സർ‌വ്വകലാശാലയിൽ നിന്ന് ഒന്നാം ക്ലാസ്സ് ബിരുദവും കരസ്ഥമാക്കി.1981 ൽ ഡൽഹി സർ‌വ്വകലാശാലയിൽ നിന്ന് പി.എഛ്.ഡി യും നേടി.

അദ്ധ്യാപന രംഗത്ത്

തിരുത്തുക

നിലവിൽ ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർ‌വ്വകലാശാലയിൽ ചരിത്രവിഭാഗം പ്രൊഫസറായി ജോലിചെയ്യുകയാണ്‌ തനിക. സെന്റ്സ്റ്റീഫൻ കോളേജിലും ഇന്ദ്രപ്രസ്ഥ കോളേജിലും ഇവർ അദ്ധ്യാപികയായിട്ടുണ്ട്. കൂടാതെ ചിക്കാഗോ സർ‌വ്വകലാശാലയിൽ ആധുനിക ഇന്ത്യാചരിത്രത്തിൽ അദ്ധ്യാപികയായും സേവനമനുഷ്ഠിച്ചു.

പ്രസിദ്ധീകരണങ്ങൾ

തിരുത്തുക

താഴെ പറയുന്ന ഏകവിഷയക പ്രബന്ധങ്ങൾ എഴുതീട്ടുണ്ട് തനിക സർകാർ:

  • ബംഗാൾ 1928-1934:ദ പോളിറ്റിക്സ് ഓഫ് പ്രൊട്ടസ്റ്റ്
  • എ വേൾഡ് ടു വിൻ:എ മോഡേൺ ഓട്ടോബയോഗ്രഫി;ഹിന്ദു വൈഫ്
  • ഹിന്ദു നാഷൻ:റിലീജിയൻ,കമ്മ്യൂണിറ്റി,കൾചറൽ നാഷനലിസം

കൂടാതെ "കാക്കി ഷോർട്ട്സ് ആൻഡ് സഫ്റോൺ ഫ്ലാഗ്സ്:എ ക്രിറ്റിക് ഓഫ് ഹിന്ദുത്വ" എന്ന ഗ്രന്ഥം ബസുവുമായും "വുമൺ ആൻഡ് ഹിന്ദു റൈറ്റ്" എന്ന ഗന്ഥം ഉർ‌വ്വശി ബുതാലിയായുമായും ചേർന്നെഴുതിയിട്ടുണ്ട്.

കുടുംബം

തിരുത്തുക

ചരിത്രകാരനായ സുമിത് സർകാറാണ്‌ ഇവരുടെ ഭർ‍ത്താവ്[2].

  1. "Book Review : Untold stories". The Hindu. Archived from the original on 2005-05-10. Retrieved 2008-03-21.
  2. "'Nandigram was more shocking than Jallianwala Bagh'". The Times of India. Archived from the original on 2010-12-07. Retrieved 2008-03-21.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തനിക_സർകാർ&oldid=3804976" എന്ന താളിൽനിന്ന് ശേഖരിച്ചത്