തദേവൂസ് ബോറോവ്സ്കി
പോളിഷ് കവിയും പത്രപ്രവർത്തകനുമായിരുന്നു തദേവൂസ് ബോറോവ്സ്കി.( ജ:12 നവം: 1922 – 1ജൂലൈ 1951).ഓഷ്വിറ്റ്സ് തടങ്കൽ പാളയത്തിലെ തടവുകാരനായിരുന്ന ബോറോവ്സ്കിയുടെ ആത്മാംശമുള്ള കൃതികൾ പോളിഷ് സാഹിത്യത്തിലെ പ്രകൃഷ്ടകൃതികളായി കരുതിപ്പോരുന്നു.
തദേവൂസ് ബോറോവ്സ്കി | |
---|---|
ജനനം | Żytomierz, Ukrainian SSR | നവംബർ 12, 1922
മരണം | ജൂലൈ 1, 1951 വാഴ്സ പോളണ്ട് | (പ്രായം 28)
തൊഴിൽ | writer, journalist |
ദേശീയത | പോളിഷ് |
Genre | കവിത,ചെറുകഥ. |
ശ്രദ്ധേയമായ രചന(കൾ) | This Way for the Gas, Ladies and Gentlemen |
അവാർഡുകൾ | National Literary Prize, Second Degree (Poland) |
ആദ്യകാലം
തിരുത്തുകസോവിയറ്റ് റഷ്യയിലെ ഉക്രൈയിനിൽ ജനിച്ച ബോറോവ്സ്കി ബാല്യകാലത്ത് മാതാപിതാക്കളിൽ നിന്നു അകന്നാണ് കഴിഞ്ഞിരുന്നത്.പിതാവും മാതാവും ഭരണകൂടത്തിൻറെ നിയന്ത്രണത്തിൽ ക്യാമ്പുകളിൽ പാർപ്പിക്കപ്പെട്ടതാണിതിനുകാരണം.1932 ൽ പോളിഷ് റെഡ്ക്രോസ്സിൻറെ ഇടപെടൽ കാരണം പോളണ്ടിലേയ്ക്ക് തിരികെവരാൻ ബോറോവ്സ്കിയ്ക്കുകഴിഞ്ഞു. നാസി അധീന പോളണ്ടിൽ രഹസ്യമായി വിദ്യാഭ്യാസം തുടർന്നുപോന്ന ബോറോവ്സ്കി കവിതകളും ലേഖനങ്ങളും പത്രങ്ങളിൽ പ്രസിദ്ധീകരിയ്ക്കാൻ തുടങ്ങി. രഹസ്യകേന്ദ്രങ്ങളിൽ നിന്നു പ്രസിദ്ധീകരിയ്ക്കുന്ന മാസികകളിലാണ് യുദ്ധകാലത്തെ കൃതികൾ പ്രകാശിപ്പിച്ചത്. 1943 ൽ നാസി രഹസ്യപ്പോലീസിൻറെ കെണിയിൽ പെട്ട്അറസ്റ്റിലായ ബോറോവ്സ്കിയെ നാസിതടങ്കൽ പാളയത്തിലേയ്ക്ക് അയച്ചു.1945 ൽ ക്യാമ്പിലെ പീഡനങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും മോചിതനായ ബോറോവ്സ്കി 1951 ൽ തൻറെ ഇരുപത്തിയെട്ടാമത്തെ വയസ്സിൽ ആത്മഹത്യ ചെയ്യുകയാണണുണ്ടായത്.[1]
കൃതികൾ
തിരുത്തുക- This Way for the Gas, Ladies and Gentlemen (Proszę państwa do gazu), Penguin Books, London, 1992. 192 pages, hardcover. ISBN 0-14-018624-7.
- We Were in Auschwitz (Byliśmy w Oświęcimiu), Natl Book Network, 2000. 212 pages, hardcover. ISBN 1-56649-123-1.
- Postal indiscretions: the correspondence of Tadeusz Borowski (Niedyskrecje pocztowe: korespondencja Tadeusza Borowskiego, Northwestern University Press, 2007. ISBN 0-8101-2203-0.
അവലംബം
തിരുത്തുക- ↑ Kott, Jan (1976). Introduction. This Way for the Gas, Ladies and Gentlemen. By Borowski, Tadeusz. Vedder, Barbara, ed. Penguin Classics. ISBN 978-0-14-018624-6. Retrieved August 28, 2009.