ഡോയി ഫാ ഹോം പോക് ദേശീയോദ്യാനം
ഡോയി ഫാ ഹോം ദേശീയോദ്യാനം (Thai: อุทยานแห่งชาติดอยผ้าห่มปก) (മുമ്പ് മായി ഫാങ് ദേശീയോദ്യാനം എന്നറിയപ്പെട്ടിരുന്നു.)[1] തായ്‌ലന്റിലെ ഏറ്റവും ഉത്തരഭാഗത്തുള്ള ദേശീയോദ്യാനമാണ്. ചിയാങ് മായി പ്രവിശ്യയിലെ ഫാങ്, മായി ആയി, ചായി പ്രകാൻ എന്നീ ജില്ലകളിലായി പരന്നുകിടക്കുന്നു. 542 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനം മ്യാന്മാറുമായുള്ള അതിർത്തിയിലുള്ള ഡയീൻ ലാവോ പർവ്വതനിരയിലാണ് സ്ഥിതിചെയ്യുന്നത്. ഇതിന്റെ ഏറ്റവും ഉയരം കൂടിയ കൊടുമുടി 2,285 മീറ്റർ (7,497 അടി) തായ്‌ലന്റിലെ രണ്ടാമത്തെ ഉയരമുള്ള കൊടുമുടിയായ ഡോയി ഫാ ഹോം പോക് ആകുന്നു.[2]
Doi Pha Hom Pok National Park | |
---|---|
อุทยานแห่งชาติดอยผ้าห่มปก | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Chiang Mai Province, Thailand |
Coordinates | 19°59′16″N 99°08′47″E / 19.98778°N 99.14639°E |
Area | 524 km2 |
Established | 2000 |
ഡോയി ഫാ ഹോം ദേശീയോദ്യാനം കൂടുതലും വനമേഖലയാൽ ആവൃതമാണ്. അപൂർവ്വ വൃക്ഷമായ ഹോപിയ ഒഡോറാറ്റ ( Hopea odorata ) കൂടുതലായി കാനപ്പെടുന്നു. അപൂർവ്വ സസ്യജനുസ്സായ Impatiens jurpioides ; ചിത്രശലഭമായ Meandrusa sciron എന്നിവ ഇവിടെയുണ്ട്. ഡോയി ലാങ് എന്ന പക്ഷിനിരീക്ഷണത്തിനു യോജിച്ച പ്രദേശവും ഈ ദേശീയോദ്യാനത്തിലുണ്ട്. ചൂടുനീരുറവകൾ നിറഞ്ഞ പ്രദേശമാണ്. റായി. 90° - 130° സെന്റീഗ്രേഡ് വരെ ജലത്തിന്റെ താപനില ഉയരാറുണ്ട്. [3]
അവലംബം
തിരുത്തുക- ↑ Doi Pha Hom Pok National Park Archived June 15, 2012, at the Wayback Machine.
- ↑ "Doi Phahompok National Park". National Parks of Thailand. Archived from the original on 2016-03-03. Retrieved 2016-01-12.
- ↑ "Tourist Attractions". Doi Phahompok National Park. National Parks Thailand. Retrieved 2014-11-26.[പ്രവർത്തിക്കാത്ത കണ്ണി]
പുറം കണ്ണികൾ
തിരുത്തുക- Tourism Thailand Archived 2019-02-20 at the Wayback Machine.