ഡോക്ടർ ബേർഡ്

ഹമ്മിംഗ്ബേർഡ് കുടുംബത്തിലെ ഒരു പക്ഷി

ഡോക്ടർ ബേർഡ്, കത്രിക-വാൽ അല്ലെങ്കിൽ കത്രിക ടെയിൽ ഹമ്മിംഗ്‍ബേർഡ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ഒരു പക്ഷിയാണ് റെഡ്-ബിൽഡ് സ്ട്രീമെർടെയിൽ ( ട്രോചിലസ് പോളിറ്റ്മസ് ). ജമൈക്കയാണ് ഈ പക്ഷിയുടെ സ്വദേശം. അവിടെ ഹമ്മിംഗ്ബേർഡ് കുടുംബത്തിലെ ഏറ്റവും സമൃദ്ധവും വ്യാപകവുമായ അംഗമാണിത്. ജമൈക്കയിലെ ദേശീയ പക്ഷിയാണ് റെഡ്-ബിൽഡ് സ്ട്രീമെർടെയിൽ. [2]

ഡോക്ടർ ബേർഡ്
Adult male, Jamaica
Female, Jamaica
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
ക്ലാഡ്: Strisores
Order: Apodiformes
Family: Trochilidae
Genus: Trochilus
Species:
T. polytmus
Binomial name
Trochilus polytmus

ഈ പക്ഷികളുടെ ആഹാരം പൂക്കളിലെ തേനും പ്രാണികളുമാണ്. ആൺ-പെൺ പക്ഷികൾ തമ്മിൽ ഘടനയിലും നിറത്തിലും പ്രകടമായ വ്യത്യാസമുണ്ട്.

വിവരണം തിരുത്തുക

പ്രായപൂർത്തിയായ ആൺപക്ഷിക്ക് ഏകദേശം 4.5 ഇഞ്ച് (11.5 cm) വരെ വലുപ്പമുണ്ട്. തലയും വാലും കറുത്തതാണ്. ശരീരം തിളക്കമുള്ള പച്ചയാണ്. പെൺപക്ഷിയുടെ തല, കഴുത്ത്, പുറം എന്നിവ ഇളം പച്ചയാണ്. അടിവശം വെളുത്തതാണ്. ബില്ലിന് ഇരുണ്ട തവിട്ട് അപ്പർ മാൻഡിബിൾ, പിങ്ക് കലർന്ന തവിട്ട് ലോവർ മാൻഡിബിൾ എന്നിവയുണ്ട്.[3]

അവലംബം തിരുത്തുക

  1. BirdLife International (2012). "Trochilus polytmus". Retrieved 26 November 2013. {{cite journal}}: Cite journal requires |journal= (help)
  2. "National Symbols of Jamaica". jis.gov.jm. Archived from the original on 2006-06-19. Retrieved 2011-12-02.
  3. Bernal, Frank (1989). Birds of Jamaica. Jamaica: Heinemann Publishers (Caribbean) Ltd. p. 52.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഡോക്ടർ_ബേർഡ്&oldid=3786895" എന്ന താളിൽനിന്ന് ശേഖരിച്ചത്