ഡേവിഡ്‌ ജൂലിയൻ ഡോബ്രിക്ക് [1] (ജനനം: ജൂലൈ 23, 1996) അമേരിക്കയിൽ ജീവിക്കുന്ന ഒരു യൂട്യൂബറും, കൊമേഡിയനും, പോഡ്കാസ്റ്ററുമാണ്. സ്ലൊവാക്കിയയിൽ ജനിച്ച ഇദ്ദേഹം ഡിസ്പ്പോ എന്ന ആപ്പിൻറെ കോ-ഫൌണ്ടർ കൂടിയാണ് [2]. വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോം ആയ വൈനിൽ വിജയം കണ്ടെത്തിയ ഇദ്ദേഹം 2015ൽ യൂട്യൂബിൽ തൻറെ വ്ളോഗ് ആരംഭിച്ചു [3][4].

ഡേവിഡ്‌ ഡോബ്രിക്ക്
DavidDobrikAMMF2019 (cropped).jpg
ഡേവിഡ്‌ 2019ൽ അമേരിക്കാസ് മോസ്റ്റ്‌ മ്യൂസിക്കൽ ഫാമിലിയിൽ
Personal information
Bornഡേവിഡ്‌ ജൂലിയൻ ഡോബ്രിക്ക്
(1996-07-23) ജൂലൈ 23, 1996  (25 വയസ്സ്)
കോശിസ്സ, സ്ലൊവാക്കിയ
Educationവെർണോൺ ഹിൽസ് ഹൈസ്കൂൾ
Occupation
 • യൂട്യൂബർ
 • ലൈവ് സ്ട്രീമർ
 • വൈനർ
 • കോമേഡിയൻ
 • നടൻ
 • ടാലൻറ് ഷോ ജഡ്ജ്
 • പോഡ്കാസ്റ്റർ
Spouse(s)Lorraine Nash
YouTube information
Channels
Locationലോസ് ഏഞ്ചൽസ്, കാലിഫോർണിയ, യു.എസ്.
Years active2014–തുടരുന്നു
Genreകോമഡി
Subscribers18.8 മില്യൺ (ഡേവിഡ്‌ ഡോബ്രിക്ക്)
8.73 മില്യൺ (ഡേവിഡ്‌ ഡോബ്രിക്ക് റ്റൂ)
1.51 മില്യൺ (വ്യൂവ്സ്)
Updated: February 2021
Total views8.2 ബില്യൺ (ഡേവിഡ്‌ ഡോബ്രിക്)
829.85 മില്യൺ (ഡേവിഡ്‌ ഡോബ്രിക് റ്റൂ)
9 മില്യൺ (വ്യൂവ്സ്)
Updated: February 2021
NetworkCollab
Associated acts
 • Jason Nash
 • Josh Peck
YouTube Silver Play Button 2.svg100,000 subscribers 2016 (David Dobrik)
2016 (David Dobrik Too)
2019 (VIEWS)
YouTube Gold Play Button 2.svg1,000,000 subscribers 2016 (David Dobrik)
2016 (David Dobrik Too)
2021 (VIEWS)
YouTube Diamond Play Button.svg10,000,000 subscribers 2018 (David Dobrik)
Updated February 25, 2021

തൻറെ സുഹൃത്തുക്കളെ ചേർത്ത് തുടങ്ങിയ യൂട്യൂബ് കൂട്ടായ്മയായ വ്ളോഗ് സ്ക്വാഡിൻറെ നേതാവ് എന്നാ നിലയിലാണ് ഡേവിഡ്‌ അറിയപ്പെടുന്നത്. വ്ളോഗ് സ്ക്വാഡിലെ അംഗങ്ങൾ സ്ഥിരമായി ഇദ്ദേഹത്തിൻറെ വീഡിയോകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഫെബ്രുവരി 2021ലെ കണക്കുകൾ അനുസരിച്ച് ഡേവിഡിൻറെ ബ്ലോഗിന് 18.9 മില്യൺ സബ്സ്ക്രൈബെർസും 8.2 ബില്യൺ വ്യൂവ്സും ലഭിച്ചിട്ടുണ്ട് [5]. 2019ൽ ഏറ്റവുമധികം വ്യൂവ്സ് ലഭിച്ച ക്രിയേറ്റർ ചാനലുകളിൽ അഞ്ചാമതായിരുന്നു ഈ ചാനലിൻറെ സ്ഥാനം. ആ വർഷം ഈ ചാനലിന് യൂട്യൂബിൽ 2.4 ബില്യൺ വ്യൂവ്സ് ലഭിച്ചു [6][7]. മാർച്ച്‌ 2020ൽ ദി വാൾ സ്ട്രീറ്റ് ജേർണൽ ഇദ്ദേഹത്തെ "ജെൻ സി യുടെ ജിമ്മി ഫാലൺ" എന്ന് വിളിച്ചിരുന്നു [8].

ആദ്യകാലജീവിതംതിരുത്തുക

ഡേവിഡ്‌ ജൂലൈ 23, 1996ന് സ്ലൊവാക്കിയയിലെ കോശിസ്സയിൽ ജനിച്ചു. ഡേവിഡിന് 6 വയസ്സ് പ്രായമുള്ളപ്പോൾ ഡേവിഡിൻറെ കുടുംബം ഇല്ലിനോയിയിലെ വെർണോൺ ഹിൽസിലേക്ക് താമസം മാറ്റി[9]. അദ്ദേഹം അവിടെ വെർണോൺ ഹിൽസ് ഹൈസ്കൂളിൽ ചേർന്നു. സ്കൂളിൽ ഡേവിഡ്‌ ടെന്നീസ് കളിച്ചിരുന്നു[10]. 2014ൽ ഡേവിഡ്‌ ബോയ്സ് ടെന്നീസ് സ്റ്റേറ്റ് ടൂർണമെൻറിലേക്ക് യോഗ്യത നേടി, അവിടെ ഡബിൾസ് ടൂർണമെൻറിൽ മൂന്നാം സ്ഥാനം നേടുകയും ചെയ്തു[11]. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിതിനു ശേഷം തൻറെ സോഷ്യൽ മീഡിയ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടി ഡേവിഡ്‌ ലോസ് ഏഞ്ചൽസിലേക്ക് താമസം മാറി[12].

കരിയർതിരുത്തുക

2013–2016: വൈനിലും, യൂട്യൂബിലും തുടക്കംതിരുത്തുക

2013ൽ ഡേവിഡ്‌ തൻറെ ആദ്യ വൈൻ വീഡിയോ അപ്‌ലോഡ്‌ ചെയ്തു. വൈൻ എന്ന സോഷ്യൽ മീഡിയ സൈറ്റിൽ ജനപ്രിയരായ ലിസ കോശി, ഗെബ്ബി ഹന്ന, ജേസൺ നാഷ്, സെയ്ൻ ആൻഡ്‌ ഹീത്ത് തുടർന്നവരുമായി ചേർന്ന് ഡേവിഡ്‌ വൈൻ വീഡിയോകൾ ചെയ്തിരുന്നു. സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങുന്നതിനു മുമ്പ് സെക്കൻറ് ക്ലാസ് എന്ന യൂട്യൂബ് ഗ്രൂപ്പിൽ അംഗമായിരുന്നു. 2015ൽ ചാനൽ അവസാനിച്ചപ്പോഴേക്കും ഡേവിഡും സുഹൃത്തുക്കളും 18,000ൽ അധികം സബ്സ്ക്രൈബേർസിനെ സ്വന്തമാക്കിയിരുന്നു. ഡേവിഡ്‌ തൻറെ സ്വന്തം യൂട്യൂബ് ചാനലായ ഡേവിഡ്‌ ഡോബ്രിക്ക് 2015 ൽ ആരംഭിച്ചു. തുടക്കം മുതൽ തന്നെ യഥാർത്ഥ ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെട്ട കോമഡി വ്ലോഗുകളും പാതി സ്ക്രിപ്റ്റ് ചെയ്ത വീഡിയോ ബിറ്റുകളുമാണ് ചാനലിൽ ഉണ്ടായിരുന്നത്. ചാനലിലെ വീഡിയോകളിൽ തൻറെ നിരവധി മുൻകാല വൈൻ സുഹൃത്തുക്കളെയും ഉൾപ്പെടുത്തിയിരുന്നു.ഓഗസ്റ്റ്‌ 2016ൽ ഡേവിഡ്‌ തൻറെ രണ്ടാമത്തെ ചാനലായ ഡേവിഡ്‌ ഡോബ്രിക്ക് റ്റൂ ആരംഭിച്ചു, അതിൽ ബ്ലൂപ്പർ റീലുകൾ, ചലഞ്ച് വീഡിയോകൾ, പിന്നെ അദ്ദേഹത്തിൻറെ നേരിട്ടുള്ള സ്പോൺസർഷിപ്‌ ഡീലുകൾ എന്നിവയാണ് പോസ്റ്റ്‌ ചെയ്യുന്നത്.

 
2018 ൽ എഡി‌എച്ച്‌ഡി പോഡ്‌കാസ്റ്റിൽ ഡോബ്രിക്ക് അഭിമുഖം നൽകുന്നു

ഇദ്ദേഹത്തിൻറെ ഊർജ്ജസ്വലമായ വീഡിയോകൾ ഇദ്ദേഹത്തിന് കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ഒരുപാടു ആരാധകരെ നൽകിയിട്ടുണ്ട്. പ്രാങ്കുകൾ, തമാശകൾ, ക്യൂട്ട് മൃഗങ്ങൾ, വൈൻ യൂട്യൂബ് താരങ്ങൾ, സെലിബ്രിറ്റികൾ, നിരവധി കോമഡി ബിറ്റ് കഥാപാത്രങ്ങൾ തുടങ്ങിയവ ഡേവിഡിൻറെ വീഡിയോകളിൽ സ്ഥാനം പിടിക്കുന്നു. മുമ്പ് ആഴ്ചയിൽ മൂന്നു വീഡിയോകൾ പോസ്റ്റ്‌ ചെയ്തിരുന്ന ഡേവിഡ്‌ പിന്നീട് ആഴ്ചയിൽ രണ്ടു വീഡിയോകൾ പോസ്റ്റ്‌ ചെയ്യാൻ തുടങ്ങി. കോവിഡ് നിയന്ത്രണങ്ങൾ തുടങ്ങിയതിനു ശേഷം സ്ഥിരമായി വീഡിയോ കൾ പോസ്റ്റ്‌ ചെയ്യുന്നത് കുറഞ്ഞു. ഡേവിഡ്‌ യൂട്യൂബർ ജേസൺ നാഷിൻറെ കൂടെ വ്യൂവ്സ് എന്ന പോഡ്കാസ്റ്റ് നടത്തുന്നുണ്ട്. അതിൽ ഇടയ്ക്കിടെ ജോ വൾപിസ് നതാലി മരിഡുവേന എന്നിവരും പങ്കെടുക്കാറുണ്ട്. സെപ്റ്റംബർ 2018ൽ ഡേവിഡ്‌ തൻറെ മൂന്നാമത്തെ യൂട്യൂബ് ചാനലായ വ്യൂവ്സ് പോഡ്കാസ്റ്റ് ആരംഭിച്ചു. അവിടെ പോഡ്കാസ്റ്റിൻറെ വീഡിയോകളാണ് പോസ്റ്റ്‌ ചെയ്യാറുള്ളത്. വീഡിയോകൾക്ക് പ്രാമുഖ്യം നൽകുന്ന യൂട്യൂബിൽ ഡേവിഡ്‌ പോഡ്കാസ്റ്റുകൾ വിജയകരമായി അവതരിപ്പിച്ചതിനെ പറ്റി ദി വെർജ് മാഗസിൻ റിപ്പോർട്ട്‌ ചെയ്തിരുന്നു. എന്നാൽ പിന്നീട് ഡേവിഡ്‌ പോഡ്കാസ്റ്റുകൾ യൂട്യൂബിൽ പോസ്റ്റ്‌ ചെയ്യുന്നത് നിർത്തുകയും ആപ്പിൾ പോഡ്കാസ്റ്റ്സ് സ്പോട്ടിഫൈ എന്നിവയിൽ മാത്രം പോസ്റ്റ്‌ ചെയ്യാനും തുടങ്ങി. ജൂൺ 2, 2019ന് അവസാന എപിസോഡ് പോസ്റ്റ്‌ ചെയ്തതിനു ശേഷം 2021ൽ ഡേവിഡ്‌ വീണ്ടും യൂട്യൂബിൽ പോഡ്കാസ്റ്റുകൾ പോസ്റ്റ്‌ ചെയ്യാൻ തുടങ്ങി.

ഫിലിമോഗ്രാഫിതിരുത്തുക

സിനിമകൾതിരുത്തുക

വർഷം ടൈറ്റിൽ പങ്ക് കുറിപ്പുകൾ Ref.
2016 എഫ്.എം.എൽ. ടെയ്‌ലർ മാക്കി പിന്തുണയ്ക്കുന്ന റോൾ [13]
2019 എയറോപ്ലേയ്ൻ മോഡ് സ്വയം പിന്തുണയ്ക്കുന്ന റോൾ [14]
ആംഗ്രി ബേർഡ്സ് മൂവി 2 ആക്സൽ വോയ്‌സ് റോൾ [15]

ഷോർട്ട് ഫിലിംതിരുത്തുക

വർഷം ടൈറ്റിൽ പങ്ക് കുറിപ്പുകൾ Ref.
2015 എൻ ഇൻററോഗേഷൻ ഡേവിഡ് ബേക്കർ പ്രധാന റോൾ [16]

ടെലിവിഷൻതിരുത്തുക

വർഷം ടൈറ്റിൽ പങ്ക് കുറിപ്പുകൾ Ref.
2019 2019 കിഡ്സ്‌ ചോയ്‌സ് സ്‌പോർട്‌സ് സ്വയം മത്സരാർത്ഥി [17]
2019 ടീൻ ചോയ്സ് അവാർഡ്സ് സ്വയം കോ-ഹോസ്റ്റ് [18]
അമേരിക്കാസ് മോസ്റ്റ്‌ മ്യൂസിക്കൽ ഫാമിലി സ്വയം ജഡ്ജ് [19]
ചോപ്പ്ഡ് ജൂനിയർ സ്വയം അതിഥി ജഡ്ജ് (2019 നവംബർ 12) [20]
2020 ഗ്രാജുവേറ്റ് റ്റുഗെദർ: അമേരിക്ക ഹോണേർസ് ദി ഹൈ സ്കൂൾ ക്ലാസ്സ്‌ ഓഫ് 2020 സ്വയം അതിഥി [21]
#കിഡ്‌സ്ടുഗെദർ: നിക്കലോഡിയൻ ടൗൺ ഹാൾ സ്വയം അതിഥി
ദി സ്റ്റാർസ് ഓഫ് സ്പോൻജ്ബോബ് ഫേൻ ഫേവറിറ്റ്സ് സ്പെഷ്യൽ സ്വയം ഹോസ്റ്റ്
നിക്കളോഡിയൻ അൺഫിൽറ്റേർഡ് സ്വയം എപ്പിസോഡ്: "അവോക്കാഡോ ടോസ്റ്റഡ് പിനാറ്റാസ്!" [22]
ഡോഡ്ജ്ബോൾ തണ്ടർ‌ഡോം സ്വയം ഹോസ്റ്റ് [23]

 

 1. WIRED (December 16, 2018). "David Dobrik Answers the Web's Most Searched Questions". ശേഖരിച്ചത് January 31, 2020 – via YouTube.
 2. Leskin, Paige (2 February 2020). "The rise of David Dobrik, a 23-year-old YouTuber worth over $7 million who got his start making 6-second videos". Business Insider. ശേഖരിച്ചത് 2020-02-07.
 3. "It's Been 3 Years (or 15,768,000 Loops) Since the Vine App Died: See Where Famous Viners Are Now". E! (ഭാഷ: ഇംഗ്ലീഷ്). 17 January 2020. ശേഖരിച്ചത് 2020-02-07.
 4. "Who is David Dobrik? How a Vine star became YouTube's biggest vlogger". Dexerto.com. ശേഖരിച്ചത് 2020-02-07.
 5. "David Dobrik's YouTube Stats (Summary Profile)". socialblade.com. ശേഖരിച്ചത് 2020-02-07.
 6. "YouTube Rewind 2019". YouTube. December 5, 2019. ശേഖരിച്ചത് December 16, 2019.
 7. Leskin, Paige (6 December 2019). "The most-viewed creators on YouTube in 2019 include PewDiePie, David Dobrik, and some of your favorite gamers". Business Insider. ശേഖരിച്ചത് 7 February 2020.
 8. "Meet David Dobrik, Gen Z's Jimmy Fallon". ശേഖരിച്ചത് March 12, 2020.
 9. "Who is David Dobrik? Everything you need to know about the YouTube star". ശേഖരിച്ചത് January 1, 2019.
 10. "Q and A: Vernon Hills tennis coach Doug Gerber". ശേഖരിച്ചത് December 8, 2019.
 11. "Vernon Hill's David Dobrik, Nikita Lunkov talk way to state". ശേഖരിച്ചത് December 8, 2019.
 12. "Can't Stop, Won't Stop: David Dobrik Never Stops Working". ശേഖരിച്ചത് December 8, 2019.
 13. "'FML' Exclusive Clip: Two Vine Stars Travel Across The Country To Get One Million Followers". IndieWire. ശേഖരിച്ചത് January 11, 2019.
 14. "Airplane Mode Release date: 2018?". Stunmore. ശേഖരിച്ചത് January 11, 2019.
 15. "The Angry Birds Movie 2 Voice Cast & Character Guide". screenrant.com. ശേഖരിച്ചത് September 13, 2019.
 16. "An Interrogation". Youtube. ശേഖരിച്ചത് January 11, 2019.
 17. "Nickelodeon's Kids' Choice Sports 2019 Winners Release". Businesswire.com. July 12, 2019.
 18. "Prepare For a Vlog Squad Takeover Because David Dobrik Is Hosting the 2019 Teen Choice Awards With Lucy Hale". eonline.com.
 19. Bruce Haring (July 25, 2019). "America's Most Musical Family Adds Ciara, Debbie Gibson, David Dobrik as Judges for Nickelodeon Competition". Deadline Hollywood. ശേഖരിച്ചത് July 26, 2020.
 20. Stockly, Ed (November 11, 2019). "What's on TV Tuesday: 'black-ish' on ABC".
 21. "How to Watch the Star-Studded Graduate Together Class of 2020 Special This Weekend". eonline.com.
 22. ItsDarciLynne (July 27, 2020). "The celebs behind the filter on Saturday's #UNFILTERED really had us on the floor Exploding head shoutout to the king of vlogs and the boss of cake!! Face with tears of joy @DavidDobrik @CakeBossBuddy" (Tweet) – via Twitter. Cite has empty unknown parameter: |dead-url= (help)
 23. Nordyke, Kimberly (August 4, 2020). "David Dobrik to Host Dodgeball Competition Series for Discovery Channel (Exclusive)". The Hollywood Reporter.
"https://ml.wikipedia.org/w/index.php?title=ഡേവിഡ്‌_ഡോബ്രിക്ക്&oldid=3693988" എന്ന താളിൽനിന്ന് ശേഖരിച്ചത്