നൈസ്സസീ കുടുംബത്തിലെ ഒരു ഇടത്തരം ഇലപൊഴിയും വൃക്ഷമാണ് ഡേവിഡിയ ഇൻവോലുക്രേറ്റ [1] (ഡവ്-ട്രീ,[2] ഹാന്റ്‌കർച്ചീഫ് ട്രീ, പോക്കറ്റ് ഹാന്റ്കർച്ചീഫ് ട്രീ, ഗോസ്റ്റ് ട്രീ). ഈ സസ്യത്തിനെ മുൻപ് ഡോഗ്‌വുഡ് കുടുംബമായ കോർണേസീയിലെ ടുപ്പെലോയോടൊപ്പം ഉൾപ്പെടുത്തിയിരുന്നു.[3] ഇവ സ്വാഭാവികമായി തെക്ക് മധ്യ, തെക്ക് പടിഞ്ഞാറൻ ചൈന എന്നിവിടങ്ങളിൽ നിന്ന് ഹുബെ മുതൽ തെക്കൻ ഗാൻസു വരെയും തെക്ക് ഗ്വിഷോ, സിചുവാൻ, യുനാൻ വരെയും കാണപ്പെടുന്നു. എന്നാൽ മറ്റു സ്ഥലങ്ങളിൽ ഇവ വ്യാപകമായി കൃഷിചെയ്യുന്നുണ്ട്.

ഡേവിഡിയ ഇൻവോലുക്രേറ്റ
Davidia involucrata flowering branch.jpg
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Nyssaceae
Genus:
Davidia
Species:
involucrata
Synonyms

Davidia laeta

Davidia involucrata - MHNT

ഈ സസ്യകുടുംബത്തിലെ ഒരേ ഒരു ഇനമാണിത്. എന്നാൽ അവയുടെ ഇലകളിൽ അല്പം വ്യത്യാസമുള്ള രണ്ട് ഇനങ്ങൾ കാണപ്പെടുന്നുണ്ട്. അവ അടിവശം നേർത്ത രോമമുള്ളതും രോമമില്ലാത്തതുമായ Davidia involucrata var. involucrata, Davidia involucrata var. vilmoriniana എന്നിവയാണ് .[4] രണ്ട് ഇനങ്ങൾക്കും വ്യത്യസ്ത ക്രോമസോം സംഖ്യകളുള്ളതിനാൽ ചില സസ്യശാസ്ത്രജ്ഞർ അവയെ വ്യത്യസ്ത ഇനങ്ങളായി കണക്കാക്കുന്നു. 20-25 മീറ്റർ ഉയരത്തിൽ വളരുന്ന ഇവ മിതമായ വേഗത്തിൽ വളരുന്ന ഒരിനമാണ്. ഇലകൾക്ക് 10-20 സെന്റിമീറ്റർ നീളവും 7–15 സെന്റിമീറ്റർ വീതിയുമുണ്ട്. ഇലകൾ അണ്ഡാകൃതി മുതൽ ഹൃദയാകൃതി വരെയുള്ള രൂപത്തിൽ കാണപ്പെടുന്നു.

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

  1. ഡേവിഡിയ ഇൻവോലുക്രേറ്റ in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 9 January 2017.
  2. "BSBI List 2007". Botanical Society of Britain and Ireland. മൂലതാളിൽ (xls) നിന്നും 2015-01-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-10-17.
  3. "Angiosperm Phylogeny Website - Cornales". Missouri Botanical Garden.
  4. Haining Qin & Chamlong Phengklai. "Davidia involucrata". Flora of China. Missouri Botanical Garden, St. Louis, MO & Harvard University Herbaria, Cambridge, MA. ശേഖരിച്ചത് 28 April 2013.

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഡേവിഡിയ_ഇൻവോലുക്രേറ്റ&oldid=3263078" എന്ന താളിൽനിന്ന് ശേഖരിച്ചത്