ഗ്രാമഫോണുകളുടെ പിൻഗാമിയായി ശബ്ദലേഖനത്തിനും അതിന്റെ പുനരാവിഷ്കരണത്തിനുമായി കണ്ടുപിടിക്കപ്പെട്ട് ദീർഘകാലം സംഗീതലോകം കയ്യടക്കി നിന്നിരുന്ന ഉപകരണമാണ് ടേപ്പ് റെക്കോർഡർ. കാന്തികവസ്തുക്കൾ ലേപനം ചെയ്ത ഒരു വീതി കുറഞ്ഞ പ്ലാസ്റ്റിക് നാടയിൽ ശബ്ദവീചികളെ കാന്തികമേഖലകളാക്കി ആലേഖനം ചെയ്യുകയും അവയിൽ നിന്ന് ആവശ്യാനുസരണം പുനർശ്രവണം സാദ്ധ്യമാക്കുകയും ചെയ്തിരുന്ന ഉപകരണമാണ് ഇത്.

വലിയ റീലുകൾ ഉപയോഗിക്കുന്ന ഒരു ടേപ്പ് റെക്കോർഡർ.

പ്രവർത്തനംതിരുത്തുക

ശബ്ദവീചികൾ വൈദ്യുതതരംഗങ്ങളാക്കി മാറ്റി ടേപ്പ് റെക്കൊർഡറിന്റെ ഹെഡ്ഡിലെത്തിക്കുന്നു. അവിടെ വൈദ്യുതവീചികളുടെ ശക്തിക്കനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന ഒരു കാന്തികമണ്ഡലം കാന്തിക നാടയിലെ കാന്തികവസ്തുക്കളെ തദനുസൃതമായി വിന്യസിക്കുന്നു. ഈ ടേപ്പ് വീണ്ടും ഹെഡ്ഡിലൂടെ കടത്തിവിട്ട് ടേപ്പിലെ കാന്തികവിന്യാസത്തിന്നനുസരിച്ചുള്ള വൈദ്യുതവീചികൾ പുന:സൃഷ്ടിക്കുകയും അവയെ തിരികെ ശബ്ദവീചികളാക്കി മാറ്റുകയും ചെയ്യുന്നു.

അവലംബംതിരുത്തുക

<references>

"https://ml.wikipedia.org/w/index.php?title=ടേപ്പ്_റെക്കോർഡർ&oldid=1695282" എന്ന താളിൽനിന്ന് ശേഖരിച്ചത്