ടെഗൽ
ഇന്തോനേഷ്യയിലെ മധ്യ ജാവ പ്രവിശ്യയുടെ വടക്കുപടിഞ്ഞാറൻ ദിശയിൽ സ്ഥിതിചെയ്യുന്ന ഒരു വലിയ നഗരമാണ് ടെഗൽ. മധ്യ ജാവയുടെ വടക്കൻ തീരപ്രദേശത്ത്, പ്രവിശ്യാ തലസ്ഥാനമായ സെമരാംഗിൽ നിന്ന് 175 കിലോമീറ്റർ (109 മൈൽ) അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്.
ടെഗൽ | ||
---|---|---|
Other transcription(s) | ||
• Hanacaraka | ꦡꦼꦒꦭ꧀ | |
| ||
മദ്ധ്യ ജാവയ്ക്കുള്ളിലെ സ്ഥാനം | ||
Coordinates: 6°52′S 109°8′E / 6.867°S 109.133°E | ||
Country | Indonesia | |
പ്രവിശ്യ | Central Java | |
• മേയർ | ഡെഡി യോൺ സുപ്രിയോനോ | |
• വൈസ് മേയർ | മുഹമാദ് ജുമാദി | |
• City | 39.68 ച.കി.മീ.(15.32 ച മൈ) | |
• മെട്രോ | 564 ച.കി.മീ.(218 ച മൈ) | |
(2010) | ||
• City | 2,39,599 | |
• ജനസാന്ദ്രത | 6,000/ച.കി.മീ.(16,000/ച മൈ) | |
• മെട്രോപ്രദേശം | 13,66,858 | |
• മെട്രോ സാന്ദ്രത | 2,400/ച.കി.മീ.(6,300/ച മൈ) | |
സമയമേഖല | UTC+7 (Indonesia Western Time) | |
Area code | (+62) 283 | |
വെബ്സൈറ്റ് | tegalkota.go.id |
2010 ലെ ജനസംഖ്യാ കണക്കെടുപ്പ് അനുസരിച്ചുള്ള ഈ നഗരത്തിലെ ജനസംഖ്യ 239,599 ആയിരുന്നുവെന്നാലും ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകളിലെ (2014 ലെ കണക്കനുസരിച്ച്) സൂചന പ്രകാരം ജനസംഖ്യ 242,539 ആയിരുന്നു. ടെഗൽ മുനിസിപ്പാലിറ്റിയും ടെഗൽ, ബ്രെബ്സ് റീജൻസികളിലായി വ്യാപിച്ചുകിടക്കുന്ന 12 ജില്ലകളും ചേർന്ന ഇതിന്റെ ബിൽറ്റ്-അപ്പ് (അല്ലെങ്കിൽ മെട്രോ) പ്രദേശത്ത് 2010 ലെ സെൻസസ് പ്രകാരം 1,366,858 നിവാസികൾ താമസിക്കുന്നു.[1] തെക്കും കിഴക്കും അതിരുകളായുള്ള ടെഗൽ റീജൻസിയിൽ നിന്ന് ഭരണപരമായി വേർതിരിക്കപ്പെടുന്ന ഇതിന്റെ പടിഞ്ഞാറൻ അതിർത്തി ബ്രെബ്സ് റീജൻസിയാണ്.
ഡച്ച് ഈസ്റ്റ് ഇൻഡീസിന്റെ കൊളോണിയൽ പഞ്ചസാര വ്യവസായം ആരംഭിച്ചത് ടെഗലിലും ഏകദേശം 50 കിലോമീറ്റർ (31 മൈൽ) കിഴക്കായി സ്ഥിതിചെയ്യുന്ന സമീപ നഗരമായ പെക്കലോങാനിലുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം വരെ ടെഗൽ റീജൻസി ഒരു മുഖ്യ പഞ്ചസാര ഉൽപാദന കേന്ദ്രമായി തുടർന്നിരുന്നു. സമീപസ്ഥങ്ങളായ തോട്ടങ്ങളിൽ ഉൽപാദിപ്പിക്കപ്പെടുന്ന പഞ്ചസാര കയറ്റുമതി ചെയ്യുന്നതിനുള്ള ഒരു തുറമുഖമായും ഈ നഗരം പ്രവർത്തിച്ചു. ടെഗൽ സാധാരണയായി "വാർടെഗ്" അല്ലെങ്കിൽ വാറംഗ് ടെഗൽ എന്ന് വിളിക്കുന്ന വാർങുകളുടെ (ഒരു വീടിനോടു ചേർന്നുള്ള ഭക്ഷണശാല) പേരിൽ പ്രസിദ്ധമാണ്. തേയിലയിൽനിന്നുണ്ടാക്കുന്ന ടെഹ് ബോട്ടോൾ സോസ്‌റോ, ടോംഗ് ട്ജി ചായ, 2 ടാങ് ചായ, ഗോപെക് ചായ എന്നിവയ്ക്കും മറ്റ് വിഭവങ്ങൾക്കും ഇത് പേരുകേട്ടതാണ്.
ചരിത്രം
തിരുത്തുകടെറ്റെഗ്വാൽ എന്ന ചെറിയ ഗ്രാമത്തിൽ നിന്നാണ് ടെഗൽ നഗരം വികസിച്ചത്. 1530 കളുടെ തുടക്കത്തിൽ ഗ്രാമത്തിന്റെ നവീകരണം ആരംഭിക്കുകയും അന്തിമമായി ഇത് പെക്കലോംഗൻ റീജൻസിയുടെ ഭാഗമായിത്തീർന്ന ഇത് മധ്യ ജാവയിലെ പജാംഗ് സാമ്രാജ്യത്തിന്റെ അസ്തിത്വം അംഗീകരിച്ചു. ഡെമാക് സുൽത്താനേറ്റിന്റെ പിൻഗാമിയായിരുന്നു പജാംഗ് സാമ്രാജ്യം.
കി ഗെഡെ സെബായ എന്ന വ്യക്തിയാണ് നഗരം സ്ഥാപിച്ചത്. തദ്ദേശവാസികളുമായി ഒത്തുചേർന്ന്, ഇവിടുത്തെ ഫലഭൂയിഷ്ഠമായ മണ്ണിനെ ചൂഷണം ചെയ്യാനും പ്രദേശത്തെ കൃഷി വർദ്ധിപ്പിക്കാനും അദ്ദേഹം ആഗ്രഹിച്ചു. ഈ പ്രദേശം വികസിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ത്വരയാൽ അദ്ദേഹം പ്രദേശത്തെ ഉന്നത നേതാവും നഗരത്തിന്റെ പ്രതീകവുമായിത്തീരുന്നതിനു കാരണമായി. ഒരു സമ്പന്നമായ കാർഷിക വിളവെടുപ്പിന്റെ പരമ്പരാഗത ഉത്സവത്തോടൊപ്പം നേതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കിരീടധാരണവും നടന്നു. ജില്ലാ ഓർഡിനൻസ് നമ്പർ. 5/1988, പ്രകാരം ജൂലൈ 28 ടെഗൽ നഗരത്തിന്റെ വാർഷിക ദിനമാണ്.
1920 കളിൽ ഈ നഗരം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്തോനേഷ്യയുടെ (പികെഐ) പ്രവർത്തന കേന്ദ്രമായിരുന്നു. 1926 ലെ കലാപത്തിന് പ്രേരിപ്പിച്ചവരിൽ പികെഐയുടെ ടെഗൽ ബ്രാഞ്ചിലെ തീവ്രവാദികളായ നേതാക്കൾ ഉൾപ്പെട്ടത് ആ പാർട്ടിയുടെ താൽക്കാലിക നാശത്തിന് വഴിതെളിച്ചിരുന്നു.[2]
1945 ഒക്ടോബർ എട്ടിന്, ടെഗൽ, പെക്കലോംഗൻ, ബ്രെബ്സ് എന്നിവിടങ്ങളിൽ ജെറാക്കൻ ടിഗാ ഡെയേറ ("മൂന്ന് പ്രദേശങ്ങളുടെ പ്രസ്ഥാനം") എന്ന പേരിൽ ഒരു ഫ്യൂഡലിസ വിരുദ്ധ പ്രസ്ഥാനം ആരംഭിച്ചു. നീല-രക്ത റീജന്റുകൾക്ക് (യോഗ്യകാർത്തയിലെയും സുരകാർത്തായിലെയും രാജാക്കന്മാരുമായി ബന്ധപ്പെട്ടത്) പകരക്കാരായി സാധാരണക്കാരെ പ്രതിഷ്ടിക്കുക എന്നതായിരുന്നു ഈ പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യം. ഈ പ്രസ്ഥാനത്തിന്റെ നേതാക്കൾ പറയുന്നതനുസരിച്ച്, രണ്ടാം ലോകമഹായുദ്ധസമയത്ത് പഴയ റീജന്റുകൾ ജപ്പാൻകാരുമായി സഹകരിച്ചുകൊണ്ട് ജനങ്ങളെ ജാപ്പനീസ് അടിമ തൊഴിലാളി ക്യാമ്പുകളിലേക്ക് അയച്ചിരുന്നുവെന്നാണ്. ജെറാക്കൻ ടിഗാ ഡെയേറയുടെ പ്രധാന നേതാവായിരുന്ന സർജിയോ പെക്കലോംഗന്റെ പുതിയ റീജന്റായി മാറി. കുട്ടിൽ, കെ. മിജായ, ഇർ സാക്കിർമാൻ എന്നിവരായിരുന്നു പ്രസ്ഥാനത്തിലെ മറ്റുള്ളവർ. ഇർ സകിർമാൻ പി കെ ഐയുടെ പ്രാദേശിക നേതാവായിരുന്നു. യോഗ്യകാർത്തയിലെ റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ സർക്കാർ ജെറാക്കൻ ടിഗ ദെയ്‌റയെ എതിർക്കുകയും പ്രസ്ഥാനം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ജെറാക്കൻ ടിഗാ ഡെയേറയുടെ നേതൃത്വത്തിൽ പഴയ റീജന്റുകൾ അറസ്റ്റ് ചെയ്യപ്പെടുകയും നഗ്നരായി ജയിലിലേക്ക് വലിച്ചിഴക്കപ്പെടുകയും ചെയ്തു. മറ്റ് സർക്കാർ ഉദ്യോഗസ്ഥരെയും പോലീസ് ഉദ്യോഗസ്ഥരെയും തട്ടിക്കൊണ്ടുപോകുകയും തലാങ് പാലത്തിനു സമീപത്തുവച്ച് കൂട്ടക്കൊല നടത്തുകയും ചെയ്തു. ജെറാക്കൻ ടിഗാ ഡെയേറ ചൈനീസ് വംശജർക്കെതിരെയും ബ്രെബ്സിൽ വംശീയ കലാപം ആരംഭിച്ചു. 1945 നവംബർ 4 ന് ഈ തീവ്രവാദ പ്രസ്ഥാനം ഇന്തോനേഷ്യൻ സൈനിക ആസ്ഥാനവും പെക്കലോംഗനിലെ റീജന്റ് ഓഫീസും ആക്രമിച്ചു. 1945 ഡിസംബർ 21 ന് നടന്ന രക്തരൂക്ഷിതമായ പോരാട്ടത്തിൽ വിമതരെ ഇന്തോനേഷ്യൻ സൈന്യം പരാജയപ്പെടുത്തുകയും നേതാക്കളിൽ ഭൂരിപക്ഷത്തേയും അറസ്റ്റു ചെയ്ത് ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. ഈ കലാപം ത്രീ റീജിയൻസ് അഫെയർ എന്ന് വിളിക്കപ്പെടുന്നു.
1998 ൽ പ്രസിഡന്റ് സുഹാർത്തോ സ്ഥാനം രാജിവച്ചതിനെത്തുടർന്നുണ്ടായ അസ്വസ്ഥതയ്ക്കിടെ, പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വ്യാപകമായ പ്രതിഷേധവും ഇടയ്ക്കിടെയുള്ള അക്രമങ്ങളും നടന്ന സ്ഥലമായിരുന്നു ടെഗൽ, പ്രത്യേകിച്ച് 1998 ജൂണിൽ. രാഷ്ട്രീയ അഴിമതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളേയും ടെഗൽ അഭിമുഖീകരിച്ചു. 2010 കളുടെ അവസാനത്തിൽ, നഗരത്തിൽ തുടർച്ചയായി അധികാരത്തിൽവന്ന രണ്ട് മേയർമാരായ ഇക്മാൽ ജയ, സിതി മസിത സോപ്പർനോ എന്നിവരെ അഴിമതി നിർമ്മാർജന കമ്മീഷൻ അറസ്റ്റ് ചെയ്യുകയും തൽസ്ഥാനത്തു നിന്ന് നീക്കുകയും ചെയ്തു.[3]
അവലംബം
തിരുത്തുക- ↑ http://www.citypopulation.de/php/indonesia-jawa-admin.php
- ↑ McVey, Ruth. (1965) The rise of Indonesian communism. Ithaca, NY: Cornell University Press. pp 329-340.
- ↑ KPK arrests Tegal mayor Siti Masitha. Jakarta Post, 29 August 2017. Accessed 28 February 2018.