ടി.കെ. ഉബൈദ്. സാഹിത്യകാരൻ, പത്രാധിപർ‍, ഗ്രന്ഥകാരൻ, ഖുർആൻ വ്യഖ്യാതാവ് എന്നീ നിലകളിൽ അറിയപ്പെടുന്നു[1]. പ്രബോധനം വാരികയുടെയും[2] മലർ‌വാടി മാസികയുടേയും പത്രാധിപരും ഐ.പി.എച്ച്. പ്രസിദ്ധീകരിക്കുന്ന ഇസ്‌ലാമിക വിജ്ഞാനകോശത്തിന്റെ അസോസിയേറ്റ് എഡിറ്ററുമാണ്‌.[3]. ആദം ഹവ്വ, ലോകസുന്ദരൻ തുടങ്ങിയ ബാലസാഹിത്യ കൃതികളും [4] സ്വതന്ത്ര ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ ഖുർആൻ ബോധനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.[5]

ടി.കെ. ഉബൈദ്
T.K. Ubaid 2.jpg
ജനനം1948 ജൂലൈ 5
തൊഴിൽപത്രാധിപർ, ഇസ്ലാമിക പണ്ഡിതൻ
ജീവിത പങ്കാളി(കൾ)സുഹ്റ (കളത്തിൽ)
മക്കൾ3 മക്കൾ
മാതാപിതാക്കൾ(s)മുഹമ്മദ് അബ്ദുല്ല മൌലവി, ആഇശു

ജീവിതരേഖതിരുത്തുക

 
ടി.കെ. ഉബൈദ്

പൊന്നാനി താലൂക്കിലെ കാഞ്ഞിരമുക്ക് ഗ്രാമത്തിൽ തൈപറമ്പിൽ കളത്തിൽ കുടുംബത്തിൽ ഐ.ടി.സി മുഹമ്മദ് അബ്ദുല്ല നിസാമിയുടെയും ആഇശ ഹജ്ജുമ്മയുടെയും മകനായി 1948-ൽ ജനനം. ശാന്തപുരം ഇസ്‌ലാമിയാകോളേജിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.[3] 1972 മുതൽ 74 വരെ പെരിന്തൽമണ്ണയിൽ നിന്ന് ഇറങ്ങിയിരുന്ന സന്മാർഗ്ഗം എന്ന ബാലസാഹിത്യ പ്രസിദ്ധീകരണത്തിന്റെ സ്ഥാപക സഹപത്രാധിപരായി.

1974-ൽ പ്രബോധനം വാരികയിൽ ചേർന്നു. '77 മുതൽ '87 വരെ പ്രബോധനം മാസികയുടെ എഡിറ്റർ ഇൻചാർജായിരുന്നു. '87 മുതൽ '92 വരെ പ്രബോധനം വാരികയുടെ എക്സിക്യൂട്ടീവ് എഡിറ്ററായി പ്രവർത്തിച്ചു. '93-'94-ൽ മാധ്യമം ദിനപത്രത്തിന്റെ കൊച്ചി എഡിഷനിൽ റസിഡന്റ് എഡിറ്ററും പ്രബോധനം വാരികക്ക് പകരമായി പുറത്തിറക്കിയ ബോധനം വാരികയുടെ എഡിറ്ററുമായിരുന്നു. 1993-94 വർഷത്തിൽ മാധ്യമത്തിന്റെ കൊച്ചി എഡിഷനിൽ റെസിഡന്റ് എഡിറ്ററായിരുന്നു.[3]. 1995 മുതൽ പുറത്തിറങ്ങിയ ബോധനം എന്ന അക്കാദമിക ജേണലിന്റെ പത്രാധിപ സമിതിയിലും അംഗമായിരുന്നു.[6] 1980 ൽ പ്രസിദ്ധീകരണമാരംഭിച്ച മലർവാടി കട്ടികളുടെ മാസികയുടെ സ്ഥാപക പത്രാധിപ സമിതിയംഗവും[7] ആയിരുന്നു.

നിലവിൽ മലർവാടിയുടെയും [8] പ്രബോധനം വാരികയുടെയും പത്രാധിപരായി സേവനം ചെയ്യുന്നു.[9] ഖുർആൻ ബോധനം എന്ന പ്രബോധനം വാരികയിലെ പംക്തിയിലെ കോളമിസ്റ്റും മുസ്ലിം ചരിത്ര ഗവേഷണ സംഘടനയായ കേരള മുസ്ലിം ഹെരിറ്റേജ് ഫൌണ്ടേഷന്റെ നിർവ്വാഹക സമിതിയംഗമാണ്.[10] മലപ്പുറം ജില്ലയിലെ പൊന്നാനി ചമ്രവട്ടം ജംഗഷനു സമീപം സ്ഥിര താമസം.[11]

കുടുംബം

വളാഞ്ചേരി കാട്ടിപ്പരുത്തി കളത്തിൽ കുഞ്ഞുട്ടിഹാജിയുടെ മകൾ സഹ്റയാണ് ഭാര്യ. മക്കൾ‍: മുഹമ്മദ് യാസിർ‍, അബ്ദുൽ ഗനി, ബുശ്റ, തസ്നീംഹാദി.

കൃതികൾതിരുത്തുക

 
ടി.കെ. ഉബൈദ്

ഖുർ‌ആനിന്റെ സമ്പൂർണ്ണ വിവർത്തനവും വിവരണവും ഖുർ‌ആൻ ബോധനം എന്ന പേരിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു.പ്രബോധനം വാരികയിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഈ ബൃഹൃത് സംരംഭത്തിന്റെ 8 വാള്യങ്ങൾ നിലവിൽ പുറത്തിറങ്ങിയിട്ടുണ്ട് [12] ഖുർആനിൻറെ വാക്കർഥങ്ങളും വിശദീകരണങ്ങളും ഇതിലടങ്ങുന്നു. [13] അറബി ഭാഷയിൽ നിന്ന് കലീല വ ദിംന എന്ന കൃതി മലയാളത്തിലേക്ക് കലീലയും ദിംനയും എന്ന പേരിൽ പുനരാഖ്യാനം നടത്തിയിട്ടണ്ട്. സമകാലിക സമസ്യകൾക്ക് ഇസ്ലാമികമായ പരിഹരം വിശകലനം ചെയ്യുന്ന പ്രശ്നങ്ങൾ വീക്ഷണങ്ങൾ എന്ന കൃതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തഫ്ഹീമുൽ ഖുർആൻ എന്ന സയ്യിദ് അബുൽ അഅ്ലാ മൌദൂദിയുടെ ലോക പ്രശസ്ത ഖുർആൻ വ്യാഖ്യാന കൃതിയുടെ മലയാള വിവർത്തന നിർവ്വഹിച്ചതും ശ്രദ്ധേയമാണ്.[14]

 • ആദം ഹവ്വ[15]
 • ലോകസുന്ദരൻ
 • സ്വാതന്ത്ര്യത്തിന്റെ ഭാരം[16]
 • ഇസ്‌ലാമിക പ്രവർത്തനം ഒരു മുഖവുര
 • പ്രശ്നങ്ങൾ വീക്ഷണങ്ങൾ[17]
 • ഹദീസ് ബോധനം
 • ഇസ്‌ലാമിക ശരീഅത്തും സാമൂഹ്യ മാറ്റങ്ങളും
 • മനുഷ്യാ നിന്റെ മനസ്സ്[18]
 • അല്ലാഹു[19]
 • ഖുർആൻ ബോധനം ഭാഗം 1,2,3.4,5,6,8[20][21]

വിവർത്തക കൃതികൾതിരുത്തുക

 • തഫ്ഹീമുൽ ഖുർആൻ ഭാഗം 1-6 [22]
 • ഖുർആൻ ഭാഷ്യം[23]
 • കലീലയും ദിംനയും
 • ഫിഖ്ഹുസ്സുന്ന
 • ഖുർആനിലെ നാല് സാങ്കേതിക ശബ്ദങ്ങൾ

ലേഖനങ്ങൾതിരുത്തുക


അവലംബംതിരുത്തുക

 1. keralaliterature.com
 2. മാധ്യമം.com, 21-06-2017
 3. 3.0 3.1 3.2 തഫ്‌ഹീം വെബ് സൈറ്റ്
 4. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്ടറി. കേരള സാഹിത്യ അക്കാദമി. p. 47. ISBN 81-7690-042-7.
 5. admin (2017-10-14). "ഉബൈദ്. ടി.കെ" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-07-08.
 6. "Bodhanam - Quarterly Journal". ശേഖരിച്ചത് 2020-07-08.
 7. "മലർവാടി" (ഭാഷ: ഇംഗ്ലീഷ്). 2018-10-03. ശേഖരിച്ചത് 2020-07-08.
 8. "Malarvadi". ശേഖരിച്ചത് 2020-07-08.
 9. TwoCircles.net (2010-12-20). "Forum for Faith and Fraternity announces awards for Islamic publications" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-07-08.
 10. "History Conference". ശേഖരിച്ചത് 2020-07-08.
 11. PeoplePill. "T K Ubaid: Writer from India (born: 1948)". ശേഖരിച്ചത് 2020-07-08.
 12. "മലയാള പരിഭാഷകളിലെ വൈവിധ്യം". ശേഖരിച്ചത് 2020-07-08.
 13. http://www.prabodhanam.net/detail.php?cid=215&tp=2
 14. "KERALA STATE LIBRARY COUNCIL". KERALA STATE LIBRARY COUNCIL. കേരള ഗ്രന്ഥശാല സംഘം.
 15. K, Ubaid T. Adam Havva (ഭാഷ: ഇംഗ്ലീഷ്). Islamic Publishing House. ISBN 978-81-8271-371-0.
 16. "സ്വാതന്ത്ര്യത്തിന്റെ ഭാരം". ശേഖരിച്ചത് 2020-07-08.
 17. "പ്രശ്നങ്ങൾ വീക്ഷണങ്ങൾ". ശേഖരിച്ചത് 2020-07-08.
 18. വിചാരം ബുക്സ്
 19. "അല്ലാഹു". ശേഖരിച്ചത് 2020-07-08.
 20. "Qura'n Bodhanam". ശേഖരിച്ചത് 2020-07-08.
 21. "ഖുർ ആൻ ബോധനം". ശേഖരിച്ചത് 2020-07-08.
 22. THAFHEEMUL QURAN MALAYALAM VOL (1 to 6) 21st Edition - Explanatory translation of the Holy Qur'an with Arabic text (ഭാഷ: Malayalam) (21 edition ed.). Islamic Publishing House. 2019.CS1 maint: unrecognized language (link) CS1 maint: extra text (link)
 23. Sakeer Hussain P. Development of islamic studies in Kerala during 18th century to 20th century (PDF). p. 103. ശേഖരിച്ചത് 9 ജനുവരി 2020.
 24. മാതൃഭൂമി റംസാൻ സ്പെഷൽ, 2009
 25. മാതൃഭൂമി റംസാൻ സ്പെഷൽ, 2009
"https://ml.wikipedia.org/w/index.php?title=ടി.കെ._ഉബൈദ്&oldid=3374597" എന്ന താളിൽനിന്ന് ശേഖരിച്ചത്