ടി.എൻ. സീമ
കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ് ടി.എൻ.സീമ (ജനനം :1 ജൂൺ 1963).[1] അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും ദേശീയ ഉപാദ്ധ്യക്ഷയുമാണ്. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്നു.
ടി.എൻ. സീമ | |
---|---|
രാജ്യസഭാംഗം | |
ഔദ്യോഗിക കാലം 2010-മുതൽ | |
മണ്ഡലം | കേരളം |
വ്യക്തിഗത വിവരണം | |
ജനനം | 1 ജൂൺ 1963 |
രാജ്യം | ![]() |
രാഷ്ട്രീയ പാർട്ടി | സി.പി.ഐ (എം) |
പങ്കാളി | ജി.ജയരാജ് |
വസതി | ടിസി.42/366(1), ശ്രീവരാഹം, വള്ളക്കടവ് പി.ഒ., തിരുവനന്തപുരം, കേരളം |
Alma mater | കേരള സർവ്വകലാശാല |
ജോലി | സാമൂഹ്യപ്രവർത്തക രാഷ്ട്രീയപ്രവർത്തക അധ്യാപിക |
ജീവിതരേഖതിരുത്തുക
പി. നാരായണൻ നായരുടെയും മാനസിയുടെയും മകളായി തൃശൂരിൽ ജനിച്ചു. മലയാളത്തിൽ ബിരുദാനന്ദര ബിരുദവും ഡോക്ടറേറ്റും നേടി. തമിഴിൽ ഡിപ്ലോമയും സാമൂഹ്യസുരക്ഷ സാർവ്വജനീവമാക്കലിൽ (Diploma in Universalising Social Security) നെതർലന്റ്സിലെ ഹേഗിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിൽ ഓഫ് സോഷ്യൽ സയൻസിൽ നിന്ന് ഡിപ്ലോമയും എടുത്തു. 1991 മുതൽ 2008 വരെ കേരളത്തിലെ വിവിധ ഗവൺമെന്റ് കോളേജുകളിൽ മലയാളം അദ്ധ്യാപികയായിരുന്നു. ഏപ്രിൽ 2010 ൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.[2]
സ്ത്രീശബ്ദം മാസികയുടെ പത്രാധിപരായിരുന്നു. കുടുംബശ്രീ ദാരിദ്ര്യ നിർമാർജ്ജന മിഷന്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു.
കൃതികൾതിരുത്തുക
- സ്ത്രീകളും പ്രാദേശികാസൂത്രണവും , 1997
- ആഗോളവൽക്കരണവും സ്ത്രീകളും, 2000
- Equality in Development,(എഡിറ്റു ചെയ്തവ)2000
- Gender Status Study, 2000 (എഡിറ്റു ചെയ്തവ)
- Neighbourhood Collective, 1999(എഡിറ്റു ചെയ്തവ)
- People's Plan Campaign and Women's Advancement, 2000(എഡിറ്റു ചെയ്തവ)
- ഹൃദയഗവേഷണം(കവിതാ സമാഹാരം), 2012
അവലംബംതിരുത്തുക
- ↑ "ടി.എൻ. സീമ". ഭാരത സർക്കാർ. ശേഖരിച്ചത് 2016-03-21.
- ↑ "ടി.എൻ.സീമ". രാജ്യസഭ - ഭാരതസർക്കാർ. ശേഖരിച്ചത് 2016-03-21.