ടി.എസ്. എലിയറ്റ്

(ടി.എസ്. എലിയട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും[അവലംബം ആവശ്യമാണ്] പ്രധാന കവിയായി കരുതപ്പെടുന്ന തോമസ് സ്റ്റീംസ് എലിയറ്റ് അഥവാ ടി.എസ്. എലിയറ്റ് ഒരു ആഗ്ലോ/അമേരിക്കൻ കവിയും നാടകകൃത്തും സാഹിത്യ വിമർശകനുമായിരുന്നു. ആധുനികതാപ്രസ്ഥാനത്തിലെ പ്രധാന കൃതികളിലൊന്നായ അദ്ദേഹത്തിന്റെ പ്രശസ്തമായ കവിതകളിൽ ആദ്യത്തേതായ ജെ. ആൽഫ്രെഡ് പ്രുഫ്രോക്കിന്റെ പ്രേമഗാനം(The Love Song of J. Alfred Prufrock)‌ എഴുതുവാൻ ആരംഭിച്ചത് 1910 ഫെബ്രുവരിയിലും പ്രസിദ്ധീകരിക്കപ്പെട്ടത് 1915 ജൂണിൽ ഷിക്കാഗോയിൽ വച്ചും ആയിരുന്നു. ഇതിനു ശേഷം ഗെറോണ്ടിയോൺ(1920), ദ വേയ്സ്റ്റ് ലാന്റ്(1922), ദ ഹോളോ മെൻ(1925), ആഷ് വെനസ്ഡേ (1930), ഓൾഡ് പൊസ്സംസ് ബുക്ക് ഒഫ് പ്രാക്റ്റിക്കൽ ക്യാറ്റ്സ്(1939), ഫോർ ക്വാർട്രെറ്റ്സ്(1945) എന്നിങ്ങനെ ഇംഗ്ലീഷ് ഭാഷയിലെ തന്നെ ഏറ്റവും പ്രശസ്തങ്ങളായ ഒരു കൂട്ടം കവിതകളാണ് അദ്ദേഹം എഴുതിയത്. അതേപോലെ ഇദ്ദേഹം രചിച്ച ഏഴ് നാടകങ്ങളും പ്രശസ്തങ്ങളാണ്, പ്രത്യേകിച്ചും മർഡർ ഇൻ ദ കദീഡ്രൽ(1935), ദ കോക്റ്റെയ്ല് പാർട്ടി(1949) എന്നി നാടകങ്ങൾ.

ടി.എസ്. എലിയറ്റ്
T.S. Eliot, 1923.JPG
ജനനം
തോമസ് സ്റ്റീംസ് എലിയറ്റ്

(1888-09-26)26 സെപ്റ്റംബർ 1888
മിസോറിയിലുള്ള സെന്റ് ലൂയിസ്
മരണം4 ജനുവരി 1965(1965-01-04)(പ്രായം 76)
പൗരത്വംജനനം അമേരിക്കൻ പൌരനായി;1927 മുതൽ ബ്രിട്ടിഷ് പൌരൻ
തൊഴിൽകവി, വിമർശകൻ, നാടകകൃത്ത്
പങ്കാളി(കൾ)വിവിയൻ ഹെയ്‌വുഡ് (1915–1947); Esmé വാലറി ഫ്ലെച്ചർ (1957 മുതൽ മരണം വരെ)
അവാർഡുകൾസാഹിത്യത്തിനുള്ള നോബൽ സമ്മാനം (1948), ഓർഡർ ഓഫ് മെറിറ്റ് (1948)
രചനാകാലം1905 - 1965
സാഹിത്യപ്രസ്ഥാനംആധുനിക സാഹിത്യം
പ്രധാന കൃതികൾദ ലവ് സോങ്ങ് ഒഫ് ജെ. ആൽഫ്രെഡ് പ്രുഫ്രോക്ക് (1915), വെയ്സ്റ്റ് ലാന്റ് (1922)
സ്വാധീനിച്ചവർഹോമർ, വിർജിൽ, ഡാന്റെ, ഷെയ്ക്‌സ്‌പിയർ and Early Modern English Theatre, Dr. Johnson, Arnold, Laforgue, യേറ്റ്സ്, ഡൺ, Baudelaire, Whitman, Conrad, Tennyson, Frazer, Hulme, Pound, Maurras
സ്വാധീനിക്കപ്പെട്ടവർPound, യേറ്റ്സ്, Crane,[1] Stevens, Moore, Empson, Plunkett, Auden, MacNeice, Hughes, Hill, Heaney,[2]
ഒപ്പ്
TS Eliot Signature.svg

1948-ൽ ഇദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനവും ഓർഡർ ഓഫ് മെറിറ്റും ലഭിച്ചു.

അവലംബംതിരുത്തുക

  1. Hart Crane (1899-1932)
  2. Influences by Seamus Heaney, Bostonreview.net, accessed August 3, 2009.


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1926-1950)

1926: ദെലാദ | 1927: ബെർഗ്സൺ | 1928: ഉൺസെറ്റ് | 1929: മാൻ | 1930: ലൂയിസ് | 1931: കാൾഫെൽഡ് | 1932: ഗാൾസ്‌വർത്തി | 1933: ബുനിൻ | 1934: പിരാന്തല്ലോ | 1936: ഒ നീൽ | 1937: ഗാർഡ് | 1938: ബക്ക് | 1939: സില്ലൻപാ | 1944: ജെൻസൺ | 1945: മിസ്റ്റ്‌റാൾ‍ | 1946: ഹെസ്സെ | 1947: ഗിദെ | 1948: എലിയട്ട് | 1949: ഫോക്നർ | 1950: റസ്സൽ


"https://ml.wikipedia.org/w/index.php?title=ടി.എസ്._എലിയറ്റ്&oldid=2858350" എന്ന താളിൽനിന്ന് ശേഖരിച്ചത്