ടി.എം. വർഗീസ് സ്മാരക ഗ്രന്ഥശാല
കൊല്ലത്തിന്റെ പ്രഥമ ലൈബ്രറിയായി പരിഗണിക്കപ്പെടുന്ന ഗ്രന്ഥശാലയാണ് ടി.എം.വർഗീസ് സ്മാരക ഗ്രന്ഥശാല. കൊല്ലം മുനിസിപ്പൽ ലൈബ്രറി എന്നായിരുന്നു പഴയ പേര്. ആനന്ദവല്ലീശ്വരത്ത് പി കൃഷ്ണപിളള മെമ്മോറിയൽ ഹാൾ സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ 1933-ലാണ് പ്രവർത്തനമാരംഭിച്ചത്.[1] [2]1942 ൽ ഇപ്പോഴുള്ള കളക്ട്രേറ്റിനു സമീപത്തെ സ്ഥലത്തേക്കു മാറി. ഒരുലക്ഷത്തിലേറെ പുസ്തകങ്ങളുണ്ടായിരുന്ന ലൈബ്രറി സംസ്കൃത-തമിഴ് ഗ്രന്ഥങ്ങളുടെ വിപുലമായ ശേഖരത്തിന് പേരെടുത്തതായിരുന്നു. 1999-ലാണ് നിലവിലുള്ള സ്ഥലത്ത് പ്രവർത്തനമാരംഭിക്കുന്നത്.
നിലവിൽ ലൈബ്രറിയിൽ 80,000-ലേറെ പുസ്തകങ്ങളുണ്ട്. കോർപ്പറേഷൻ മേയർ പ്രസിഡന്റും കോർപ്പറേഷൻ സെക്രട്ടറി ലൈബ്രറി സെക്രട്ടറിയുമായുള്ള ഭരണസമിതിക്കാണ് ലൈബ്രറിയുടെ നടത്തിപ്പുചുമതല. ലൈബ്രേറിയന് വേതനം നൽകുന്നതും കോർപ്പറേഷനാണ്. എന്നാൽ, പുസ്തകങ്ങൾക്കനുസരിച്ച് ലൈബ്രേറിയന്മാരില്ല.[3]
അവലംബം
തിരുത്തുക- ↑ Menon, A. Sreedhara (1964). Gazettere of India, Kerala, Quilon. Trivandrum: Gazetters dept. p. 603.
- ↑ "കലയും സംസ്ക്കാരവും". കൊല്ലം കോർപ്പറേഷൻ വെബ് സൈറ്റ്. September 5, 2020. Retrieved September 5, 2020.
- ↑ "ടി.എം.വർഗീസ് ലൈബ്രറിയെ വേണ്ടാത്തതാർക്ക്". മാതൃഭൂമി. December 4, 2019. Archived from the original on 2020-09-05. Retrieved September 5, 2020.
{{cite web}}
: CS1 maint: bot: original URL status unknown (link)