കൊളോയിഡുകൾ പോലെ സൂക്ഷ്മകണികകൾ നിറഞ്ഞ മാധ്യമങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ പ്രകാശത്തിന് അതിന്റെ പാതയിലുണ്ടാകുന്ന വിസരണത്തെ ടിൻഡൽ പ്രഭാവം എന്നു പറയുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജോൺ ടിൻഡൽ എന്ന ഐറിഷ് ഭൗതിക ശാസ്ത്രജ്ഞനാണ് ഇതു കണ്ടെത്തിയത്. 40 നാനോമീറ്ററിനടുത്തു മാത്രം വ്യാസമുള്ള കണികകൾ മൂലം സംഭവിക്കുന്ന റെയ്‌ലീ വിസരണത്തിൽ നിന്നും വത്യസ്തമാണ് ടിൻഡൽ പ്രഭാവം. പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിനടുത്തു വലിപ്പമുള്ള കണികളാണ് ടിൻഡൽ പ്രഭാവം സാധ്യമാക്കുന്നത്. സിഗരറ്റ് പുക നീലനിറത്തിൽ കാണപ്പെടുന്നത് ഈ പ്രഭാവം മൂലമാണ്. ഇതിന് ടിൻഡൽ ബ്ലൂ എന്നു പറയുന്നു. മരങ്ങൾക്കിടയിലൂടെ മൂടൽ മഞ്ഞിലൂടെ അരിച്ചിറങ്ങുന്ന പ്രകാശം നാടകൾ പോലെ കാണപ്പെടുന്നതും ടിൻഡൽ പ്രഭാവത്തിനുദാഹരണമാണ്.

ടിൻഡൽ പ്രഭാവം മൂലമുണ്ടാകുന്ന പ്രകാശത്തിന്റെ നാടകൾ

മെലാനിൻ കുറവുള്ള ഐറിസിൽ സംഭവിക്കുന്ന ടിൻഡൽ വിസരണമാണ് കണ്ണുകളുടെ നീലനിറത്തിനു കാരണം. അതിസൂക്ഷ്മദർശിനി, നെഫലോമീറ്റർ തുടങ്ങിയ ഉപകരണങ്ങളുടെ പ്രവർത്തനതത്ത്വം ടിൻഡൽ വിസരണമാണ്.

ഇതും കാണുക തിരുത്തുക

 
A blue iris
"https://ml.wikipedia.org/w/index.php?title=ടിൻഡൽ_പ്രഭാവം&oldid=2161770" എന്ന താളിൽനിന്ന് ശേഖരിച്ചത്