പെരിസോഡാക്ടൈല ഗോത്രത്തിലെ ബ്രോണ്ടോത്തീറിഡെ കുടുംബത്തിൽ‌പ്പെടുന്ന ഒരു വിലുപ്ത സസ്തനിയാണ് ടിറ്റാനോത്തീർ.

ടിറ്റാനോത്തീർ
Temporal range: 56–34 Ma Eocene
ടിറ്റാനോത്തീറിന്റെ അസ്ഥികൂടം, അമേരിക്കയിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Brontotheriidae

Genera
See Text

വംശം തിരുത്തുക

 
ടിറ്റാനോത്തീർ, ചിത്രകാരന്റെ ഭാവനയിൽ

കുതിരകൾ‍, കാണ്ടാമൃഗങ്ങൾ‍, ടപ്പീറുകൾ എന്നിവ ഈ കുടുംബത്തിൽ‌പ്പെടുന്നവയാണ്. ടിറ്റാനോത്തീറുകൾ കാണ്ടാമൃഗങ്ങളോടു സാദൃശ്യമുള്ളവയായിരുന്നു. ഇയോസീൻ കാലഘട്ടത്തിൽ വടക്കേ അമേരിക്കയിൽ കാണപ്പെട്ടിരുന്ന ടിറ്റാനോത്തീറുകളധികവും ആടിന്റെ വലിപ്പംപോലും ഇല്ലാത്തവയായിരുന്നു. പക്ഷേ ഒലിഗോസീൻ കാലഘട്ടത്തിൽ കാണപ്പെട്ടിരുന്നവ കാണ്ടാമൃഗങ്ങളേക്കാൾ വലിപ്പം കൂടിയവയായിരുന്നുതാനും.

ശരീരഘടന തിരുത്തുക

നദീതടങ്ങളിൽ വൻ പറ്റങ്ങളായി ജീവിച്ചിരുന്ന ഇവയ്ക്ക് നാലു മീറ്ററോളം നീളവും തോളറ്റം വരെ രണ്ടര മീറ്റർ ഉയരവും ഉണ്ടായിരുന്നു. തലയോട്ടിയുടെ ഉപരിഭാഗം അവതലമായി ഉള്ളിലേക്കു വളഞ്ഞ സ്ഥിതിയിലായിരുന്നു. നീണ്ട മുഖത്ത് ഏതാണ്ട് Y ആകൃതിയിലുള്ളതും അസ്ഥികാമ്പുള്ളതുമായ കൊമ്പുകളും ഇവയ്ക്കുണ്ടായിരുന്നു.

ഭക്ഷണരീതി തിരുത്തുക

ഇലകളും തളിരും ആഹാരമാക്കിയിരുന്ന ഇവയുടെ പല്ലുകൾ ആദിമസ്വഭാവം പ്രകടിപ്പിച്ചിരുന്നു. പല്ലുകൾ മോണയിൽ നിന്ന് അധികം പുറത്തേക്ക് തള്ളിനിൽക്കുന്നവയായിരുന്നില്ല. ഇവയുടെ സസ്യാഹാരാസ്വഭാവമായിരിക്കാം പല്ലുകളുടെ ഈ സവിശേഷതയ്ക്കു കാരണമെന്ന് കരുതപ്പെടുന്നു.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിറ്റാനോത്തീർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടിറ്റാനോത്തീർ&oldid=2282844" എന്ന താളിൽനിന്ന് ശേഖരിച്ചത്