ജീവിതരേഖ

തിരുത്തുക

പാർഥിയയിലെ രാജകുമാരനായിരുന്ന ഇദ്ദേഹം അവിടത്തെ ഫ്രേറ്റസ് IV രാജാവിനെതിരായി വിപ്ലവം സംഘടിപ്പിച്ച് അദ്ദേഹത്തെ സിതിയന്മാരുടെ (Scythians) ഇടയിലേക്കു നാടുകടത്തി (ബി.സി. 32). ബി.സി. 31-ൽ ഫ്രേറ്റസ് മടങ്ങിയെത്തി സിതിയൻ നാടോടികളുടെ സഹായത്തോടെ ടിറിഡേറ്റ്സിനെ പുറന്തള്ളി. ഫ്രേറ്റസിന്റെ മകനെ ജാമ്യത്തടവുകാരനാക്കിക്കൊണ്ട് ടിറിഡേറ്റ്സ് സിറിയയിലേക്കു പാലായനം ചെയ്തു (ബി. സി. 29). റോമിലെ അഗസ്റ്റസ് ചക്രവർത്തി ടിറിഡേറ്റ്സിന്റെ പക്കൽനിന്നു ഫ്രേറ്റസിന്റെ പുത്രനെ മോചിപ്പിച്ച് ഫ്രേറ്റസിനു മടക്കിക്കൊടുത്തു. സിറിയയിൽ നിന്നുകൊണ്ട് ടിറിഡേറ്റ്സ് മെസപ്പൊട്ടേമിയയിൽ ആക്രമണം നടത്തുകയും (ബി.സി. 26-25) അവിടെ നാണയം ഇറക്കുകയും ചെയ്തതായി കരുതപ്പെടുന്നു. ഈ ആക്രമണം വിജയപ്രദമാകാതിരുന്നതിനാൽ അഗസ്റ്റസിനെ അഭയം പ്രാപിച്ചതായും വീണ്ടും മെസപ്പൊട്ടേമിയ ആക്രമിച്ചതായും തെളിവുകളുണ്ട്.

പുറം കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിറിഡേറ്റ്സ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടിറിഡേറ്റ്സ്_II_(പാർഥിയ)&oldid=3324538" എന്ന താളിൽനിന്ന് ശേഖരിച്ചത്