ഒരു തെന്നിന്ത്യൻ സിനിമാ നടിയായിരുന്നു ജ്യോതി. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി 50ൽപരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.[1][2]

ചലച്ചിത്ര രംഗത്ത് തിരുത്തുക

ടി.രാജേന്ദർ സംവിധാനം ചെയ്ത റെയിൽ പയനങ്കൾ എന്ന തമിഴ് അരങ്ങേറ്റ സിനിമയിൽ നായികയായി എത്തിയതോടെയാണ് ചലച്ചിത്രലോകത്തു ശ്രദ്ധ നേടുന്നത്. ശ്രീനാഥ് ആണ് ഈ ചിത്രത്തിലെ നായകൻ. അതിനുമുൻപ്, തമിഴ് ചിത്രം കിഴക്കേ പോകും റെയിലിൻറെ തെലുങ്ക് റീമേക്കായ ‘തൂർപ്പു വെള്ളെ റെയിൽ’ എന്ന ചിത്രത്തിൽ നായികയായി എത്തിയിരുന്നു. തുടർന്നു, രജനികാന്ത് നായകനായ പുതുകവിതൈ എന്ന സിനിമയുടെ വിജയം അവരെ തെന്നിന്ത്യയിലെ പ്രശസ്തിയുള്ള ഒരു നടിയാക്കിയുയർത്തി.

ഇളയരാജയുടെ സംഗീതത്തിൽ യേശുദാസ്‌ എസ്. ജാനകി എന്നിവർ പാടി രജനീകാന്തും ജ്യോതിയും അഭിനയിച്ച പുതുകവിതൈയിലെ “വെള്ളൈപുറാ ഒണ്ട്ര്.. ഏങ്കുത്, കയ്യിൽ വരാമലേ…” എന്ന ഗാനം ഇന്നും തമിഴ്- മലയാളി പ്രേക്ഷകർക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്.

1982ൽ റിലീസായ കോരിത്തരിച്ച നാൾ എന്ന ശശികുമാർ ചിത്രത്തിലൂടെയാണു ജ്യോതി മലയാളത്തിലെത്തിയത്. തുടർന്ന്, പി. എൻ. മേനോൻ സംവിധാനം ചെയ്ത അസത്രം, ആ ദിവസം, സ്വർണ്ണ ഗോപുരം എന്നീ സിനിമകളിലും നായികയായി.[3]

1980ൽ, വംശ വൃക്ഷം എന്ന തെലുഗു ചിത്രത്തിലൂടെ തെലുങ്കിലെ ആ വർഷത്തെ നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട്.

അന്ത്യം തിരുത്തുക

44ആം വയസിൽ, സ്തനാർബുദത്തെത്തുടർന്ന്, 2007 മെയ് 18ന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽവെച്ച് അവർ അന്തരിച്ചു. മൃതദേഹം ബസന്ത് നഗർ ശ്മശാനത്തിൽ സംസ്കരിച്ചു. മരണസമയത്ത് അവർ വിവാഹമോചിതയായിരുന്നു.

അവലംബം തിരുത്തുക

  1. "Superstar Rajinikanth's heroine passed away". chennai365.com. Retrieved 2014-11-06.
  2. "Tamil Actress Jothi passes away". news.oneindia.in. Retrieved 2014-11-06.
  3. "അതിവേഗം ജ്വലിച്ചു പൊലിഞ്ഞ ഒരു ദീപം പോലെ ജ്യോതി". boolokam.com. Archived from the original on 2021-12-22. Retrieved 2021-10-06.

പുറത്തുനിന്നുള്ള കണ്ണികൾ തിരുത്തുക

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Jyothi

"https://ml.wikipedia.org/w/index.php?title=ജ്യോതി_(ചലച്ചിത്ര_നടി)&oldid=3825604" എന്ന താളിൽനിന്ന് ശേഖരിച്ചത്