ജോർജ്ജ് മൈക്കൽ

(ജോർജ്ജ് മൈക്കിൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇംഗ്ലീഷ് പോപ്പ് താരമാണ് ജോർജ്ജ് മൈക്കൽ (ജനനം: 25 ജൂൺ 1963). സംഗീതജ്ഞൻ, ഗായകൻ, ഗാനരചയിതാവ്, സംഗീത നിർമാതാവ്, എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. സുഹൃത്തായ ആൻഡ്രൂ റിഡ്ജ്‌ലിയുമായി ചേർന്ന് രൂപീകരിച്ച വാം! എന്ന ബാൻഡിലൂടെയാണ് പ്രശസ്തനായത്. 1984-ൽ പുറത്തിറങ്ങിയ കെയർലെസ്സ് വിസ്പർ എന്ന ആദ്യ സോളോയുടെ വിൽപ്പന ആറ് ദശലക്ഷം കടന്നു. 1987-ൽ പുറത്തിറങ്ങിയ ആദ്യ സോളോ ആൽബമായ ഫെയ്ത്ത്-ന്റെ വിൽപ്പന 20 ദശലക്ഷം കവിഞ്ഞു.

ജോർജ്ജ് മൈക്കൽ
ജോർജ്ജ് മൈക്കൽ ബെൽജിയത്തിലെ ഒരു സംഗീതപരിപാടിയ്ക്കിടയിൽ (14 നവംബർ 2006)
ജോർജ്ജ് മൈക്കൽ ബെൽജിയത്തിലെ ഒരു സംഗീതപരിപാടിയ്ക്കിടയിൽ (14 നവംബർ 2006)
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംജോർജ്ജോയിസ് കൈരിയാക്കോസ് പനായിയൗതൗ
ജനനം (1963-06-25) 25 ജൂൺ 1963  (60 വയസ്സ്)
കിഴക്കൻ ഫിഞ്ച്ലി, ഉത്തര ലണ്ടൺ, ഇംഗ്ലണ്ട്, യു.കെ.
മരണം25 ഡിസംബർ 2016
വിഭാഗങ്ങൾപോപ്പ്, പോപ്പ് റോക്ക്, സിന്ത്‌പോപ്പ്, ബ്ലൂ-ഐഡ് സോൾ
തൊഴിൽ(കൾ)സംഗീതജ്ഞൻ, ഗായകൻ-ഗാനരചയിതാവ്, റെക്കോർഡ് നിർമ്മാതാവ്, നടൻ
ഉപകരണ(ങ്ങൾ)ശബ്ദം, അക്കൗസ്റ്റിക്ക് ഗിറ്റാർ, ഇലക്ട്രിക്ക് ഗിറ്റാർ, ബാസ് ഗിറ്റാർ, പിയാനോ, കീബോർഡ്, ഡ്രം, പെർക്കഷൻ, ഹോൺ
വർഷങ്ങളായി സജീവം1981–ഇന്നുവരെ
ലേബലുകൾAegean, കൊളംബിയ, സോണി
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

ലോകത്തിലെ തന്നെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച പോപ്പ് ഗായകരിലൊരാളായ ഇദ്ദേഹത്തിന്റെ മൊത്തം റെക്കോഡ് വിൽപ്പന 100 ദശലക്ഷത്തിലേറെയാണ്. ബിൽബോർഡ് മാസിക 2008-ൽ പ്രസിദ്ധീകരിച്ച 'ചരിത്രത്തിലെ ഏറ്റവും മികച്ച 100 പോപ്പ് ഗായകരുടെ പട്ടിക'യിൽ 40-ആം സ്ഥാനത്ത് ജോർജ്ജ് മൈക്കൽ ആയിരുന്നു.

ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് 2005-ൽ എ ഡിഫറന്റ് സ്റ്റോറി എന്ന ഡോക്യുമെന്ററി നിർമ്മിക്കപ്പെട്ടു.ഗ്രാമി അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.[2]

അവലംബം തിരുത്തുക

  1. "Most Expensive Musical Instruments". Forbes. 10 April 2006. Archived from the original on 2012-12-08. Retrieved 15 February 2008.
  2. ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജോർജ്ജ്_മൈക്കൽ&oldid=3970315" എന്ന താളിൽനിന്ന് ശേഖരിച്ചത്