ജോൺ വോൺ ന്യൂമാൻ
ഗണിതശാസ്ത്രത്തിലെ അതുല്യ സംഭാവനകളിൽ ഒന്നായ ഗെയിം തിയറിയുടെ ഉപജ്ഞാതാവാണ് ജോൺ വോൺ ന്യൂമാൻ (ജനനം:1903 മരണം:1957). ക്വാണ്ടം ഫിസിക്സ് , കമ്പ്യൂട്ടർ സയൻസ്, കെമിക്കൽ അനാലിസിസ്, സെറ്റ് തിയറി എന്നീ മേഖലകളിലും അനേകം സംഭാവനകൾ നൽകിയിട്ടുണ്ട്. ഇന്ന് എല്ലാ കമ്പ്യൂട്ടറുകളിലും ഉപയോഗിക്കുന്ന ശേഖരിച്ചുവച്ച പ്രോഗ്രാം ഉപയോഗിച്ചു പ്രവർത്തിക്കുക (Stored Program) എന്ന സങ്കല്പം ആദ്യമായി അവതരിപ്പിച്ചത് ന്യൂമാനാണ്. വിവരശേഖരണത്തെ പറ്റിയും കമ്പ്യൂട്ടറുകളുടെ ഘടനയെ കുറിച്ചും അനവധി പ്രധാനപ്പെട്ട ആശയങ്ങളും ന്യൂമാൻറേതായുണ്ട്.
ജോൺ വോൺ ന്യൂമാൻ | |
---|---|
![]() John von Neumann in the 1940s | |
ജനനം | Budapest, Austrian-Hungarian Monarchy | ഡിസംബർ 28, 1903
മരണം | ഫെബ്രുവരി 8, 1957 Washington, D.C., United States | (പ്രായം 53)
താമസം | United States |
ദേശീയത | Hungarian American |
മേഖലകൾ | Mathematics |
സ്ഥാപനങ്ങൾ | University of Berlin Princeton University Institute for Advanced Study Site Y, Los Alamos |
ബിരുദം | University of Pázmány Péter ETH Zurich |
ഡോക്ടറേറ്റിനുള്ള ഉപദേശകൻ | Leopold Fejer |
ഗവേഷണ വിദ്യാർത്ഥികൾ | Donald B. Gillies Israel Halperin John P. Mayberry |
അറിയപ്പെടുന്നത് | Game theory Von Neumann algebras Von Neumann architecture Cellular automata |
പ്രധാന പുരസ്കാരങ്ങൾ | Enrico Fermi Award 1956 |