മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയപുരസ്കാരം നേടിയിട്ടുള്ള ജോഷി മംഗലത്ത് മലയാള ചലച്ചിത്ര തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനാണ്. ആൻറൺ ചെക്കോവിന്റെ 'വാങ്കാ' എന്ന ചെറുകഥയെ തിരക്കഥയായെഴുതിയ ഒറ്റാൽ എന്ന സിനിമയിലൂടെ ജോഷി മംഗലത്ത് ചലച്ചിത്രലോകത്തു പ്രവേശിച്ചു. 2014-ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച അവലംബിത തിരക്കഥക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഒറ്റാൽ എന്ന സിനിമയിലൂടെ ജോഷി മംഗലത്തിനു ലഭിച്ചു.[1][2]

ജോഷി മംഗലത്ത്
ജനനംമെയ് 30 1966
ദേശീയതഭാരതീയൻ
പൗരത്വംഇന്ത്യ
വിദ്യാഭ്യാസംബിരുദാനന്തരബിരുദം (ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ)
കലാലയംനാട്ടകം സർക്കാർ മോഡൽ സ്കൂൾ, ചങ്ങനാശ്ശേരി എസ് ബി കോളേജ് , എഡ്എക്സൽ സർവകലാശാല - യു കെ
തൊഴിൽമാനവ വിഭവശേഷി മാനേജർ, തിരക്കഥ
ജീവിതപങ്കാളി(കൾ)സന്ധ്യ
കുട്ടികൾ2
മാതാപിതാക്ക(ൾ)സുധീന്ദ്രൻ , ലില്ലിക്കുട്ടി
വെബ്സൈറ്റ്www.joshymangalath.com

വ്യക്തിജീവിതം തിരുത്തുക

ജോഷി തിരുവന്തപുരം ജില്ലയിലെ ആറ്റിങ്ങൽ എന്ന സ്ഥലത്തു സുധീന്ദ്രൻന്റെയും ലില്ലിക്കുട്ടിയുടെയും മകനായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം കോട്ടയം ജില്ലയിലെ നാട്ടകം സർക്കാർ മോഡൽ സ്കൂളിൽ ആയിരുന്നു. സ്കൂൾ വിദ്യാഭ്യാസം കഴിഞ്‍ ചങ്ങനാശ്ശേരി എസ് ബി കോളേജിലും പിന്നീട് ഡി ജി ഇ & ടി സെന്റർ കോഴിക്കോട് നിന്ന് ഇലക്ട്രോണിക്സ് ഡിപ്ലോമയും പൂർത്തിയാക്കി. തുടർന്നു എഡ്എക്സൽ സർവകലാശാലയിൽ നിന്നും ബിരുദാനന്തരബിരുദം (ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ) നേടി. പ്രശസ്ത സംഗീതജ്ഞൻ വെൺമണി വിജയകുമാറിന്റെ മകൾ സന്ധ്യയാണ് ഭാര്യ.[3]

സ്കൂൾ കാലഘട്ടം മുതൽ തന്നെ ജോഷി മംഗലത്ത് കഥകൾ എഴുതുമായിരുന്നു. ചെറുകഥകൾ എഴുതിക്കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തരബിരുദം നേടിയതിനു ശേഷം ദുബായിലെ ഒരു കമ്പനിയിൽ മാനവ വിഭവശേഷി മാനേജരായിട്ടാണ് ജോഷി മംഗലത്ത് തന്റെ തൊഴിൽ ആരംഭിച്ചത്. ഈ മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ കഥകളും കവിതകളും രചിച്ചു . കഥാരചനയിലെ വൈഭവം നോവൽരചനയിലേയ്ക്ക് ജോഷി മംഗലത്തിനെ ആകർഷിച്ചു. അധികം കഴിയാതെ തന്നെ തിരക്കഥ രചനയിലേക്കും കടന്നു. ഒറ്റാൽ എന്ന പ്രഥമ ചലച്ചിത്രത്തിനു മികച്ച തിരക്കഥാകൃത്തിനുള്ള 2014ലെ ദേശിയ പുരസ്‌കാരം കരസ്ഥമാക്കി

പുരസ്കാരങ്ങൾ തിരുത്തുക

    • ദേശീയ ചലച്ചിത്രപുരസ്കാരം 2014
      • മികച്ച പരിസ്ഥിതി ചിത്രം (ഒറ്റാൽ)
      • മികച്ച അവലംബിത തിരക്കഥ - (ഒറ്റാൽ)
    • സംസ്ഥാന ചലച്ചിത്രപുരസ്കാരം 2014
      • മികച്ച ചിത്രം (ഒറ്റാൽ)
    • കേരളത്തിന്റെ അന്തർദേശീയ ചലച്ചിത്രോത്സവം 2015
      • സുവർണ്ണചകോരം (ഒറ്റാൽ)
      • മലയാളചിത്രത്തിനുള്ള നെറ്റ്പാക് ഫിപ്രസ്‌കി പുരസ്‌കാരം (ഒറ്റാൽ)
      • ജനപ്രിയചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം (ഒറ്റാൽ)

അവലംബം തിരുത്തുക

  1. "Not much to cheer for Malayalam cinema". The Hindu.
  2. "62nd NATIONAL FILM AWARDS FOR 2014" (PDF). Directorate of Film Festivals. Archived from the original (PDF) on 2015-04-04.
  3. "Tale of innocence and neglect". The Hindu.
"https://ml.wikipedia.org/w/index.php?title=ജോഷി_മംഗലത്ത്&oldid=3786663" എന്ന താളിൽനിന്ന് ശേഖരിച്ചത്