ജെയിംസ് റോസ് കടലിടുക്ക്

ജെയിംസ് റോസ് കടലിടുക്ക് കനേഡിയൻ പ്രദേശമായ നുനാവട്ടിലെ കിംഗ് വില്യം ദ്വീപിനും ബൂത്തിയ ഉപദ്വീപിനും ഇടയിലുള്ള ആർട്ടിക് സമുദ്രത്തിന്റെ ഒരു ഭാഗമായ ഒരു ജലമാർഗ്ഗമാണ്. ഏകദേശം 180 കിലോമീറ്റർ (110 മൈൽ) നീളവും 48 കിലോമീറ്റർ (30 മൈൽ) മുതൽ 64 കിലോമീറ്റർ വരെ (40 മൈൽ) വീതിയുമുള്ള ഇത് മക്ലിൻറോക്ക് ചാനലിനെ തെക്ക് വശത്ത് റായ് കടലിടുക്കുമായി ബന്ധിപ്പിക്കുന്നു. കടലിടുക്കിലെ ദ്വീപുകളിൽ ക്ലാരൻസ് ദ്വീപുകൾ, ടെന്നന്റ് ദ്വീപുകൾ, ബെവർലി ദ്വീപ്, മാറ്റി ദ്വീപ് എന്നിവ ഉൾപ്പെടുന്നു. റോൾഡ് ആമുണ്ട്സെൻ ഉൾപ്പെടെ വടക്കുപടിഞ്ഞാറൻ പാതയ്ക്കായി തെരഞ്ഞിരുന്ന നിരവധി ധ്രുവ പര്യവേക്ഷകർ ഈ കടലിടുക്കിലൂടെ യാത്ര ചെയ്തു. ബ്രിട്ടീഷ് ധ്രുവ പര്യവേക്ഷകനായിരുന്ന ജെയിംസ് ക്ലാർക്ക് റോസിന്റെ പേരിലാണ് ഈ കടലിടുക്ക് അറിയപ്പെടുന്നത്.

കടലിടുക്കിന്റെ നാസ ലാൻഡ്‌സാറ്റ് ചിത്രം. ത്രികോണാകൃതിയിലുള്ള ടെന്നന്റ് ദ്വീപ് പടിഞ്ഞാറും, മാറ്റി ദ്വീപ് കിഴക്ക് ഭാഗത്തുമാണ്.

അവലംബംതിരുത്തുക