സ്വാതന്ത്ര്യസമരസേനാനിയും മാതൃഭൂമി ദിനപത്രത്തിന്റെ സ്ഥാപകപത്രാധിപരുമായിരുന്ന കെ.പി.കേശവമേനോന്റെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അടങ്ങിയ കൃതിയാണ് ജീവിതചിന്തകൾ. വ്യക്തിജീവിതത്തിൽ നിഴൽവീഴ്ത്തുന്ന പ്രതിസന്ധികളുടെ ഇരുട്ടിനെ ആത്മവിശ്വാസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വെളിച്ചവുമായി നേരിടാനാണ് ഗ്രന്ഥകർത്താവ് ഉദ്‌ബോധിപ്പിക്കുന്നത്.പ്രതിസന്ധികളിൽ തളരാതെ ജീവിത്തെ കരുത്തോടെ നേരിടാൻ പ്രചോദിപ്പിക്കുന്ന, ധാരാളം അനുഭവസാക്ഷ്യങ്ങളുള്ള കൃതിയാണ് ജീവിതചിന്തകൾ. ജീവിതത്തെ അതുപോലെ സ്വീകരിച്ച് നന്മയുടെ പ്രകാശം ചൊരിഞ്ഞ് ഔന്നത്യത്തിലേക്ക് ഉയർത്തുവാനും പ്രസാദാത്മകമായി സമീപിക്കാനുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. മലയാളത്തിൽ എഴുതപ്പെട്ട സെൽഫ് ഹെൽപ്പ് വിഭാഗത്തിലെ ആദ്യകൃതികളിലൊന്നായി ജീവിതചിന്തകളെ കണക്കാക്കാം

"https://ml.wikipedia.org/w/index.php?title=ജീവിത_ചിന്തകൾ&oldid=3456644" എന്ന താളിൽനിന്ന് ശേഖരിച്ചത്