ജീവിതനിഴൽപ്പാടുകൾ

ബഷീർ എഴുതിയ മലയാളം നോവൽ
(ജീവിതനിഴൽപാടുകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള സാഹിത്യത്തിലെ വിഖ്യാത എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു നോവെല്ലയാണ് ജീവിതനിഴൽപ്പാടുകൾ. 1954-ൽ പ്രസിദ്ധീകരിച്ച ഈ നോവെല്ലയിൽ പതിമൂന്ന് ആദ്യായങ്ങളാണ് ഉള്ളത്. എറണാകുളത്തുവെച്ചാണ് ജീവിതനിഴൽപ്പാടുകൾ എഴുതിയത്. സീതി ബിൽഡിങ്സ് എന്ന പേരിലുള്ള  കെട്ടിടത്തിൽ ഒരു അടുക്കള മുറിയിലാണ് അന്ന് ബഷീർ താമസിച്ചിരുന്നത്.

ജീവിതനിഴൽപാടുകൾ
പ്രമാണം:ജീവിതനിഴൽപാടുകൾ.jpg
നോവെല്ലയുടെ പുറംചട്ട
കർത്താവ്വൈക്കം മുഹമ്മദ് ബഷീർ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവെല്ല
പ്രസാധകർDC Books
പ്രസിദ്ധീകരിച്ച തിയതി
1954
ഏടുകൾ39
ISBNISBN 61-713-0259-9

മുഹമ്മദ് അബ്ബാസ്, വസന്ദകുമാരി, ജബ്ബാർ എന്നിവരാണ് ഈ കഥയിലെ പ്രധാന കഥാപാത്രങ്ങൾ. മുഹമ്മദ് അബ്ബാസ് എന്ന കഥാനായകൻ ജോലി അന്വേഷിച്ച് ഒരു നഗരത്തിൽ എത്തുന്നതോടെയാണ് കഥയുടെ തുടക്കം. അബ്ബാസിന്റെ ധൂർത്ത് കാരണം ഹോട്ടൽ മുറിയിൽ നിന്നും പുറത്താക്കി വിടുകയും പിന്നീട് ഒരു തെരുവിൽ എത്തിപ്പെടുകയും ചെയ്യുന്നു. കഥാവസാനം ജബ്ബാർ എന്ന സുഹൃത്ത് വഴി വേശ്യയായ വസന്ദകുമാരിയെ അബ്ബാസ് സ്നേഹിക്കുന്നതാണ് കഥാ തന്തു.

ജീവിതനിഴൽപ്പാടുകൾ ആദ്യമായി പ്രസിദ്ധപ്പെടുത്തിയത് തിരുവനന്തപുരത്തുനിന്നും പുറപ്പെടുവിച്ചിരുന്നു നവജീവൻ വാരികയിലാണ്. അതിൽ 1939 ജൂൺ മാസത്തിലെ ചില ലക്കങ്ങളിൽ ഈ കഥ പ്രസിദ്ധപ്പെടുത്തി. "ഇതിലാണ് ബഷീറിന്റെ കലാപടവം ഞാൻ തെളിഞ്ഞു കാണുന്നത്" എന്ന് പി.കേശവദേവ് ജീവിതനിഴൽപ്പാടുകളെ കുറിച്ച് അഭിപ്രായപെട്ടിട്ടുണ്ട്.

http://keralabookstore.com/book/jeevithanizhalppadukal/7336/ Archived 2020-08-06 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=ജീവിതനിഴൽപ്പാടുകൾ&oldid=4104662" എന്ന താളിൽനിന്ന് ശേഖരിച്ചത്