ജിഷ്ണു
മലയാള സിനിമയിലെ ഒരു നടനാണ് ജിഷ്ണു(മരണം 25 മാർച്ച് 2016). പ്രശസ്ത നടനായിരുന്ന രാഘവന്റെ മകനാണ് ഇദ്ദേഹം.[1] 1987-ലെ 'കിളിപ്പാട്ട്' എന്ന സിനിമയിലൂടെ ബാലതാരമായാണ് അഭിനയലോകത്തെത്തുന്നത്.[2] 2002-ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന മലയാളചലച്ചിത്രത്തിലൂടെയാണ് ജിഷ്ണു ചലച്ചിത്രലോകത്ത് സജീവമാകുന്നത്. തമിഴ് ചലച്ചിത്രരംഗത്ത് മിസ്സിസ് രാഘവൻ എന്ന ചിത്രത്തിൽ ഒരു വില്ലൻ വേഷത്തിലും ജിഷ്ണു അഭിനയിച്ചിട്ടുണ്ട്. നായക വേഷമുൾപ്പെടെ ഇരുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ച ജിഷ്ണുവിന്റെ റിലീസ് ചെയ്ത അവസാന ചിത്രം 'റബേക്ക ഉതുപ്പ് കിഴക്കേമല'യാണ്.
ജിഷ്ണു രാഘവൻ | |
---|---|
![]() ജിഷ്ണു | |
ജനനം | ജിഷ്ണു ആലിങ്കിൽ ഏപ്രിൽ 23 |
മരണം | മാർച്ച് 25, 2016 കൊച്ചി, കേരളം |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 2002 – ഇന്നുവരെ |
ജീവിതപങ്കാളി(കൾ) | ധന്യ രാജൻ |
ബന്ധുക്കൾ | രാഘവൻ (അച്ഛൻ) |
ജീവിതരേഖതിരുത്തുക
കണ്ണൂർ ജില്ലയിലെ തളിപറമ്പിൽ, രാഘവന്റേയും ശോഭയുടേയും മകനായി ജനിച്ചു. കോഴിക്കോട് എൻ.ഐ.ടി.യിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബി.ടെക് ബിരുദമെടുത്തു.
തൊണ്ടക്ക് ബാധിച്ച അർബുദത്തിന് ചികിത്സയിലായിരുന്ന ജിഷ്ണു, 2016 മാർച്ച് 25-ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ വച്ച് അന്തരിച്ചു.[3]
കുടുംബംതിരുത്തുക
ജിഷ്ണുവിന്റെ ഭാര്യ ധന്യ രാജൻ ആണ്.
അഭിനയിച്ച സിനിമകൾതിരുത്തുക
ക്രമ. ന. | വർഷം | ചലച്ചിത്രം | കഥാപാത്രം | ഭാഷ | കൂടെ അഭിനയിച്ചവർ | സംവിധായകൻ |
---|---|---|---|---|---|---|
1 | 1987 | കിളിപ്പാട്ട് | ബാലതാരം | മലയാളം | ||
2 | 2002 | നമ്മൾ | മലയാളം | |||
3 | 2003 | ചൂണ്ട | മലയാളം | |||
4 | 2003 | വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട് | മലയാളം | |||
5 | 2004 | ഫ്രീഡം | മലയാളം | |||
6 | 2005 | നേരറിയാൻ സി.ബി.ഐ. | മലയാളം | |||
7 | 2005 | പൗരൻ | മലയാളം | |||
8 | 2005 | പറയാം | മലയാളം | |||
9 | 2006 | ചക്കരമുത്ത് | മലയാളം | |||
10 | 2008 | ചന്ദ്രനിലേയ്ക്കൊരു വഴി | മലയാളം | |||
11 | 2010 | യുഗപുരുഷൻ | മലയാളം | |||
12 | 2011 | നിദ്ര | മലയാളം | |||
13 | 2012 | ഓർഡിനറി | മലയാളം | |||
14 | 2012 | ഉസ്താദ് ഹോട്ടൽ | മലയാളം | |||
15 | 2013 | ബാങ്കിങ് അവേഴ്സ് 10 ടു 4 | മലയാളം | |||
16 | 2013 | അന്നും ഇന്നും എന്നും | ശ്രീധർ | മലയാളം | ||
17 | 2013 | പ്ലേയേഴ്സ് | മലയാളം | |||
18 | 2013 | റെബേക്ക ഉതുപ്പ് കിഴക്കേമല | മലയാളം | |||
19 | 2014 | കളിയോടം | മലയാളം | |||
15 | 2014 | ഞാൻ | മലയാളം |
അവലംബംതിരുത്തുക
- ↑ http://www.indiaglitz.com/channels/malayalam/article/34314.html
- ↑ http://www.mangalam.com/print-edition/keralam/419449#sthash.RLSpsYjc.dpuf
- ↑ "ചലചിത്ര നടൻ ജിഷ്ണു രാഘവൻ അന്തരിച്ചു". മാതൃഭൂമി. ശേഖരിച്ചത് 2016 മാർച്ച് 25. Check date values in:
|accessdate=
(help) - ↑ http://www.imdb.com/name/nm1517703/
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- ജിഷ്ണു IMDB ൽ
- ജിഷ്ണുവിന്റെ തിരിച്ചു വരവ്!
- ജിഷ്ണു തിരികെ വരുന്നു Archived 2011-11-22 at the Wayback Machine.
- ജിഷ്ണു തിരിച്ചെത്തുന്നു