ജിയോവന്നി ബാറ്റിസ്റ്റ ടിയോപോളോ
പ്രസിദ്ധ ഇറ്റാലിയൻ ചിത്രകാരൻ. 1696-ലാണ് ഇദ്ദേഹം ജനിച്ചത്. ഫ്രെസ്കോ പാരമ്പര്യത്തിലധിഷ്ഠിതമായ ആലങ്കാരികചിത്രരചനയ്ക്ക് ആഗോളപ്രശസ്തി നേടിയ ടിയോപോളോ ഈ പാരമ്പര്യത്തിലെ അവസാനകണ്ണിയായിട്ടാണ് കരുതപ്പെടുന്നത്. വെനീഷ്യൻ സ്കൂളിന്റെ നേട്ടങ്ങളെ പുനരുജ്ജീവിപ്പിക്കുവാനും ഇദ്ദേഹത്തിനു കഴിഞ്ഞു.
ജിയോവന്നി ബാറ്റിസ്റ്റ ടിയോപോളോ | |
---|---|
ജനനം | |
മരണം | മാർച്ച് 27, 1770 | (പ്രായം 74)
ദേശീയത | Italian |
അറിയപ്പെടുന്നത് | Painting |
പ്രസ്ഥാനം | Baroque |
ജീവിതരേഖ
തിരുത്തുകപ്രസിദ്ധ ചിത്രകാരനായ ഗ്രിഗോറിയോ ലസാറിനിയുടെ ശിക്ഷണമാണ് ആദ്യകാലത്ത് ടിയോപോളോയ്ക്ക് ലഭിച്ചത്. ലസാറിനിയുടെ കർമനിഷ്ഠമായ ശൈലി ഉപേക്ഷിച്ച് കൂടുതൽ സ്വതന്ത്രവും ഊർജസ്വലവുമായ ഒരു രീതിയാണ് പിൽക്കാലത്ത് ടിയോപോളോ സ്വീകരിച്ചത്. വെനീസിൽ പ്രസിദ്ധനായശേഷം ഇദ്ദേഹം ആർച്ച് ബിഷപ്പിന്റെ കൊട്ടാരത്തിൽ ചിത്രരചന നടത്തി. ഓയിൽ പെയിന്റിങ്ങിൽ നിന്ന് ചുവർചിത്രരചനയിലേക്കുമാറിയ ടിയോപോളാ ഇരുണ്ടചിത്രങ്ങളുടെ സ്ഥാനത്ത് തെളിച്ചമേറിയ ചിത്രരചനയാണ് നടത്തിയത്.
1730-കളിൽ വിദേശങ്ങളിലും പ്രസിദ്ധി നേടിയെടുത്ത ടിയോപോളോ സ്റ്റോക്ഹോമിലെ റോയൽ പാലസ് അലങ്കരിക്കാൻ നിയോഗിക്കപ്പെട്ടു. പ്രതിഫലം കുറഞ്ഞുപോയതു കാരണം ഈ ജോലി ഇദ്ദേഹം ഏറ്റെടുത്തില്ല. 1740-കളിൽ പാലസോലാബിയ അലങ്കരിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഗ്രാൻസലോണിന്റെ ചുവരുകളിൽ ഇദ്ദേഹം ക്ലിയോപാട്രയുടെ ജീവിതത്തിൽ നിന്നുള്ള രണ്ട് ഏടുകളാണ് ചിത്രീകരിച്ചത്. ആന്റണിയും ക്ലിയോപാട്രയും ജീവനോടെ മുറിയിലേക്ക് ഇറങ്ങിവരുന്ന പ്രതീതി ജനിപ്പിക്കുന്ന ഒരു ചിത്രവും ഇവിടെ കാണാം.
1750-കളിലാണ് ടിയോപോളോയുടെ ചിത്രരചന അതിന്റെ മൂർദ്ധന്യതയിലെത്തിയത്. വൂഡ്ബർഗിലെ കൈസർസാലിന്റെയും ആർച്ച് ബിഷപ്പിന്റെ കൊട്ടാരത്തിലെ കോണിപ്പടികളുടെയും അലങ്കരണത്തിലൂടെ ഇദ്ദേഹം ജനശ്രദ്ധ ഏറെ ആകർഷിച്ചു. 1757-ൽ വില്ലാവൽമറാനയിലെ ഏതാനും മുറികൾ ടിയോപോളോ ചിത്രപ്പണികളാൽ അലങ്കരിക്കുകയുണ്ടായി. ഹോമറുടെയും വിർജിലിന്റെയും മറ്റും കൃതികളിലെ രംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. ടിയോപോളോ ചിത്രങ്ങളുടെ ഗാംഭീര്യവും വർണപ്പകിട്ടുമെല്ലാം ഇവിടെയാണ് ഏറ്റവുമധികം പ്രകടമാകുന്നത്.
ഇറ്റലിയിലെ വില്ലാവിസാനിയുടെ ബാൾറൂം ചിത്രപ്പണികളാൽ അലങ്കരിക്കുന്ന ദൗത്യവും ടിയോപോളോ ഏറ്റെടുക്കുകയുണ്ടായി. പിന്നീട് ചാൾസ് മൂന്നാമന്റെ ക്ഷണപ്രകാരം മാഡ്രിഡിലെത്തിയ ടിയോപോളോ അവസാനത്തെ എട്ടുവർഷക്കാലം അവിടെയാണ് ചെലവഴിച്ചത്. രാജകൊട്ടാരത്തിലെ കിരീടമുറിയുടെ മേൽക്കൂര അലങ്കരിക്കുന്ന ജോലിയാണ് മുഖ്യമായും ഇദ്ദേഹം ഏറ്റെടുത്തത്. 1770-ൽ ഇദ്ദേഹം നിര്യാതനായി. ടിയോപോളോയുടെ രണ്ടുപുത്രന്മാരും പില്ക്കാലത്ത് ചിത്രകാരന്മാരായി പ്രസിദ്ധിനേടിയിരുന്നു.
രചനകൾ
തിരുത്തുക1740 നു മുമ്പുള്ള പെയിന്റിംഗുകൾ
തിരുത്തുകWork | Date | Location | Link |
---|---|---|---|
The Martyrdom of St. Bartholomew | 1722 | San Stae, Venice | |
The Rape of Europa | c. | Gallerie dell'Accademia, Venice | |
Allegory of the Power of Eloquence | c. | Courtauld Institute, Modello for Palazzo Sandi, Venice | |
Frescoes | 1726 | Episcopal palace, Udine | |
Perseus & Andromeda | 1730 | Frick Collection | |
Education of the Virgin | 1732 | S. Maria della Consolazione (Fava), Venice | |
Angel rescuing Hagar | 1732 | Scuola di San Rocco, Venice | |
John the Baptist preaching | 1732–1733 | Cappella Colleoni, Bergamo | |
Beheading of John the Baptist | 1732–1733 | Cappella Colleoni, Bergamo | |
Scourge of the Serpents | 1732–1735 | Gallerie dell'Accademia, Venice | |
Joseph receiving ring from pharaoh | 1732–1735 | Dulwich Picture Gallery | |
Triumph of Zephyr and Flora | 1734–1735 | Museo del Settecento Veneziano, Ca' Rezzonico, Venice | |
Jupiter and Danaë | 1736 | Universitet Konsthistoriska Institutionen, Stockholm | |
The Finding of Moses | 1736–1738 | National Gallery of Scotland, Edinburgh | |
Pope St. Clement Adoring the Trinity | 1737–1738 | Alte Pinakothek, Munich | |
Saint Augustin, Saint Louis of France, Saint John the Evangelist and a bishop | 1737–1738 | Palais des Beaux-Arts de Lille | |
Institution of the Rosary | 1737–1739 | Santa Maria del Rosario (Gesuati), Venice | |
Christ Carrying the Cross | 1737–1738 | Sant'Alvise, Venice | |
The Madonna of Mount Carmel | 1730s | Pinacoteca di Brera, Milan | |
Virgin with Six Saints | 1737–1740 | Museum of Fine Arts, Budapest |
Works from 1740–1750
തിരുത്തുകWork | Date | Location | Link | |
---|---|---|---|---|
Alexander the Great and Campaspe in the Studio of Apelles | 1740 | Getty Center, Los Angeles | ||
The Virgin Appearing to St. Philip Neri | 1740 | Museo Diocesano, Camerino | ||
The Gathering of Manna | 1740–1742 | Parrocchiale, Verolanuova | ||
The Sacrifice of Melchizedek | 1740–1742 | Parrocchiale, Verolanuova | ||
The Finding of Moses | 1740–1745 | National Gallery of Victoria, Melbourne | [1] | |
Rinaldo Enchanted by Armida | 1742 | Art Institute of Chicago | ||
Rinaldo and Armida in Her Garden | 1742 | Art Institute of Chicago | ||
Armida Abandoned by Rinaldo | 1742 | Art Institute of Chicago | ||
Rinaldo and the Magus of Ascalon | 1742 | Art Institute of Chicago | ||
The Triumph of Virtue and Nobility over Ignorance | 1743 | Norton Simon Museum(Pasadena, CA) | ||
Empire of Flora | 1743 | The Legion of Honor(San Francisco, CA) | ||
Time Unveiling Truth | c. | Museo Civico Palazzo Chiericati, Vicenza | ||
The Banquet of Cleopatra | 1743–1744 | National Gallery of Victoria, Melbourne | [2] | |
Worshippers | 1743–1745 | Gallerie dell'Accademia, Venice | ||
Apollo and Daphne | 1755–1760 | National Gallery of Art, Washington DC | [3] | |
Discovery of the True Cross | c. | Gallerie dell'Accademia, Venice | ||
Time Unveiling Truth | c. –1750 | Museum of Fine Arts, Boston | ||
Frescoes of the story of Cleopatra | 1746 | Palazzo Labia, Venice | ||
The Virgin with 3 female Dominican Saints | 1739–1748 | Santa Maria del Rosario (Gesuati), Venice | ||
Last Communion of St. Lucy | 1747–1748 | Santi Apostoli, Venice | ||
The Banquet of Cleopatra and Antony | 1747–1750 | North Carolina Museum of Art, Raleigh | ||
The Glorification of the Barbaro Family | 1749–1750 | Metropolitan Museum of Art, New York | ||
St. James the Greater Conquering the Moors | 1749–1750 | Museum of Fine Arts, Budapest |
Works after 1750
തിരുത്തുകWork | Date | Location | Link |
---|---|---|---|
Frescoes | 1751–1753 | Residenz, Wurzburg | [4] [5] |
Collecting Manna | c. | National Museum of Serbia, Belgrade | |
Allegory of Planets and Continents | 1752 | Metropolitan Museum of Art, New York | [6] |
The Death of Hyacinth | 1752–1753 | Thyssen-Bornemisza Collection, Madrid | |
Adoration of the Magi | 1753 | Alte Pinakothek, Munich | |
Coronation of the Virgin | 1754 | Kimbell Art Museum, Dallas (modelo for Ospedale della Pietà) | |
An Allegory with Venus and Time | 1754–1758 | National Gallery, London | |
Frescoes from Roman mythology | 1757 | Villa Valmarana, Vicenza | |
A Seated Man and a Girl with a Pitcher | c. | National Gallery, London | |
The Theological Virtues | c. | Musées Royaux des Beaux-Arts, Brussels | |
The Martyrdom of St. Agatha | c. | Staatliche Museen, Berlin | |
Allegory of Merit Accompanied by Nobility and Virtue | 1757–1758 | Museo del Settecento Veneziano, Ca' Rezzonico, Venice | |
The Vision of St. Anne | 1759 | Gemäldegalerie, Dresden | |
Virtue and Nobility Crowning Love | 1759-1761 | Museum of Fine Arts | |
Modello for the Apotheosis of the Pisani Family | 1760 | Musée des Beaux-Arts d'Angers | |
Madonna of the Goldfinch | c. | National Gallery of Art, Washington | |
Woman with a Parrot | 1760–1761 | Ashmolean Museum, Oxford | |
Apotheosis of the Pisani Family | 1761–1762 | Villa Pisani, Stra | |
San Carlo Borromeo | 1767–1769 | Cincinnati Art Museum | |
The Immaculate Conception | 1767–1769 | Museo del Prado, Madrid | |
Glory of Spain | 1762–1766 | Throne Room of Royal Palace of Madrid | |
The Apotheosis of the Spanish Monarchy | 1762–1766 | Queen's Antechamber, Palacio Real, Madrid | |
Venus and Vulcan | 1762–1766 | Halberdiers' Room, Palacio Real, Madrid | |
The Entombment of Christ | 1769–1770 | National Museum of Ancient Art, Lisbon | [7][പ്രവർത്തിക്കാത്ത കണ്ണി] |
The Flight to Egypt | 1765–1770 | National Museum of Ancient Art, Lisbon | [8] |
അവലംബം
തിരുത്തുക
അധിക വായനക്ക്
തിരുത്തുക- Barcham, William L. (1992). Giambattista Tiepolo. Thames and Hudson. ISBN 0-500-08054-2.
- Rizzi, Aldo (1971). The etchings of the Tiepolos. Electa. ISBN 0-7148-1499-7.
- Aldo Rizzi, Il Tiepolo all'Arcivescovado di Udine, Milano 1965.
- Aldo Rizzi, Tiepolo a Udine, Milano 1969.
- Aldo Rizzi, le acqueforti dei Tiepolo, Milano, 1970.
- Aldo Rizzi, La grafica del Tiepolo: le acqueforti, Milano 1971.
- Aldo Rizzi, La mostra del Tiepolo, Milano 1971.
- Aldo Rizzi, Giambattista Tiepolo, Milano 1990.
- Aldo Rizzi, I Tiepolo a Udine, Milano 1996.
- Adelheid M. Gealt and George Knox, Domenico Tiepolo: A New Testament, Bloomington, IN, Indiana UP, 2006.
പുറം കണ്ണികൾ
തിരുത്തുക- Many works by Tiepolo
- Works in Udine Archived 2010-03-09 at the Wayback Machine.
- Short biography
- Illustrated biography and discussion of famous works
- Aldo Rizzi
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ജിയോവന്നി ബാറ്റിസ്റ്റ ടിയോപോളോ, ജിയോവന്നി ബാറ്റിസ്റ്റ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |