ഇറ്റാലിയൻ ചിത്രകാരനും യൂറോപ്യൻ ഭവിഷ്യവാദി വൃന്ദത്തിലെ (ഫ്യൂച്ചറിസ്റ്റ്) പ്രധാന അംഗവുമായിരുന്നു ജിനോ സെവിറിനി .((7 ഏപ്രിൽ 1883 – 26 ഫെബ്രു:1966).സജീവമായ കലാജീവിതം റോമിലും പാരീസിലുമായി പകുത്തു ജീവിച്ച സെവിറിനി അക്കാലത്തെ യൂറോപ്യൻ പൈതൃക കലയുടെ മുന്നേറ്റത്തെ സ്വാധീനിച്ച വ്യക്തികൂടിയായിരുന്നു[1]. ഒന്നാം ലോകയുദ്ധത്തിനുശേഷം പ്രചരിക്കപ്പെട്ട പരിചിത കലാസമ്പ്രദായങ്ങളെയും സങ്കേതങ്ങളെയും നിരാകരിച്ചുകൊണ്ടുള്ള സൗന്ദര്യവാദത്തെ അങ്ങേയറ്റം പിന്തുണച്ച കലാകാരനുമായിരുന്നു ജിനോ.

ജിനോ സെവിറിനി
ജിനോ സെവിറിനി, 30 വയസ്സുള്ളപ്പോൾ ലണ്ടനിൽ
ജനനം(1883-04-07)7 ഏപ്രിൽ 1883
Cortona, Italy
മരണം26 ഫെബ്രുവരി 1966(1966-02-26) (പ്രായം 82)
പാരിസ്
ദേശീയതഇറ്റാലിയൻ
വിദ്യാഭ്യാസംറോം ഫൈൻ ആർട്ട്സ് ഇൻസ്റ്റിറ്റ്യൂട്ട്
അറിയപ്പെടുന്നത്ചിത്രകല, മൊസൈക്, ചുവർചിത്രം
അറിയപ്പെടുന്ന കൃതി
Pan Pan Dance, Dynamic Hieroglyph of the Bal Tabarin, Italian Lancers at a Gallop, Maternity, Conségna delle Chieve
പ്രസ്ഥാനംഡിവിഷണിസം, Futurism, ക്യൂബിസം, Return to order, Neo-Classicism, Novecento Italiano
പുരസ്കാരങ്ങൾPremio Nazionale di Pittura of the Accademia di San Luca, Rome

ആദ്യകാലം തിരുത്തുക

കൊർട്ടോണയിലെ ഒരു പാവപ്പെട്ട കുടുബത്തിലായിരുന്നു സെവിറിനിയുടെ ജനനം. കൊർട്ടോണയിലുള്ള സ്കൂളാ ടെക്നിക്കയിൽ വിദ്യാർത്ഥിയായിരിക്കെ സെവിറിനി പരീക്ഷാകടലാസുകൾ മോഷ്ടിച്ചുവെന്ന ആരോപണത്താൽ പുറത്താക്കപ്പെട്ടു.തുടർന്നു റോമിലേയ്ക്കു താമസം മാറ്റിയ അദ്ദേഹം ഒരു സ്വകാര്യ കലാപഠന ശാലയിൽ സംരക്ഷണവും സഹായവും വാഗ്ദാനം ചെയ്ത കുടുംബസുഹൃത്ത്ന്റെ ശിപാർശപ്രകാരം ചേർന്നു[2].പിന്നീട് ഉംബർത്തോ ബോച്ചിയോനിയെ പരിചയപ്പെടുന്നതിനിടയായത് ഒരു വഴിത്തിരിവായി. ഡിവിഷണിസം എന്ന കലാസങ്കേതത്തിന്റെ തുടക്കവും ആദ്യകാല ചിത്രങ്ങളിൽ ഇതിന്റെ സ്വാധീനവും പ്രകടമായത് ഈ കൂട്ടുകെട്ടിൽ നിന്നാണ്.ഫ്യൂച്ചറിസ്റ്റ് പ്രസ്ഥാനത്തിലേയ്ക്കുള്ള കടന്നുവരവും സംഭാവനകളും ഇതിന്റെ തുടർച്ചയായി

ബന്ധപ്പെട്ട കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. Fonti, D., Severini, Florence, Giunti, 1995. ISBN 88-09-76204-5
  2. Severini, G., The Life of a Painter, Princeton, Princeton University Press, 1995. ISBN 0-691-04419-8
"https://ml.wikipedia.org/w/index.php?title=ജിനോ_സെവിറിനി&oldid=3828729" എന്ന താളിൽനിന്ന് ശേഖരിച്ചത്