കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയ്ക്കടുത്തുള്ള ഒരു പ്രദേശമാണ് ജാറംകണ്ടി. ഇരുനൂറിലേറെ വർഷത്തോളമായി ഇവിടെ നിലകൊള്ളുന്ന ജാറവും മഖാമും സ്ഥിതി ചെയ്യുന്നതിനാലാണ് സ്ഥലത്തിന് ജാറംകണ്ടി[1] എന്ന പേര് വന്നത്.[2] കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് മൂന്ന് കോടി രൂപ ചെലവഴിച്ച് നവീകരിച്ച റോഡിൽ പി.ഡബ്ല്യൂ.ഡി ജാറംകണ്ടി എന്ന നെയിംബോർഡ് സ്ഥാപിച്ചിരുന്നു. ഇതിനെതിരെ മുസ്ലിംങ്ങളിലെ കേരളത്തിലെ സലഫി വിഭാഗത്തിന് എതിർപ്പുണ്ടായിരുന്നു.രാത്രിയിൽ ബോർഡ് പിഴുതെറിയപ്പെടുകയുണ്ടായി. എന്നാൽ കൊടുവള്ളി പൊലീസ് ബോർഡ് പുനസ്ഥാപിക്കുകയും ചെയ്തതോടെ ഈ പ്രദേശം വാർത്താ മാധ്യമങ്ങളിൽ ചർച്ചയായി.[1]

അവലംബങ്ങൾ തിരുത്തുക

  1. ToMO. "'ജാറംകണ്ടി എന്ന പേര് ഇവിടെ വേണ്ട' സ്ഥലപ്പേരിനെതിരെ സലഫികൾ". Retrieved 2021-02-22.
  2. Feb 21, Prashanth M. P. / TNN /; 2021; Ist, 06:57. "Kerala: A name board spells controversy | Kozhikode News - Times of India" (in ഇംഗ്ലീഷ്). Retrieved 2021-02-22. {{cite web}}: |last2= has numeric name (help)CS1 maint: numeric names: authors list (link)
"https://ml.wikipedia.org/w/index.php?title=ജാറംകണ്ടി&oldid=3529774" എന്ന താളിൽനിന്ന് ശേഖരിച്ചത്