ചേദി പുരാതന ഇന്ത്യയിലെ പതിനാറു മഹാജനപദങ്ങളിൽ ഒന്നായിരുന്നു.[1] ചേദി ജനപദം, മധ്യപ്രദേശിലെ ബുന്ദേൽക്കണ്ട് പ്രദേശത്തിൽ, യമുനാനദിക്കു തെക്കു കെൻ നദിയുടെ പരിസരപ്രദേശങ്ങളിലുമായിട്ടാണ് സ്ഥിതി ചെയ്തിരിന്നുവെന്നു അനുമാനിക്കുന്നു. ചേദിയുടെ തലസ്ഥാനം സുക്തിമതി എന്നു സംസ്കൃതത്തിലും സോത്തിവതി-നഗര എന്നു പാലിയിലും അറിയപ്പെട്ടിരുന്നു.[2]

ചേദി രാജ്യം

600 ബി.സി.ഇ–300 ബി.സി.ഇ
Mahajanapadas (c. 500 BCE).png
ചേദിയും മറ്റു മഹാജനപദങ്ങളും
തലസ്ഥാനംസുക്തിമതി
Governmentരാജഭരണം
History 
• Established
600 ബി.സി.ഇ
• Disestablished
300 ബി.സി.ഇ
Today part ofഇന്ത്യ
ദക്ഷിണേഷ്യയുടെ ചരിത്രം
Flag of India.svg Flag of Bangladesh.svg Flag of Bhutan.svg Flag of Maldives.svg Flag of Nepal.svg Flag of Pakistan.svg Flag of Sri Lanka.svg
ഇന്ത്യയുടെ ചരിത്രം
ശിലായുഗം 70,000–3300 ക്രി.മു.
മേർഘർ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പൻ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വേദ കാലഘട്ടം 1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങൾ 1200–700 ക്രി.മു.
മഹാജനപദങ്ങൾ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങൾ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സൽത്തനത്ത് 1206–1526 ക്രി.വ.
. ഡെക്കാൻ സൽത്തനത്ത് 1490–1596 ക്രി.വ.
ഹൊയ്സള സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗൾ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയൽ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതൽ
ദേശീയ ചരിത്രങ്ങൾ
ബംഗ്ലാദേശ് · ഭൂട്ടാൻ · ഇന്ത്യ
മാലിദ്വീപുകൾ · നേപ്പാൾ · പാകിസ്താൻ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാൾ · പാകിസ്താനി പ്രദേശങ്ങൾ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
ഇന്ത്യയുടെ പ്രത്യേക ചരിത്രങ്ങൾ
സാമ്രാജ്യങ്ങൾ · മദ്ധ്യകാല സാമ്രാജ്യങ്ങൾ . ധനതത്വശാസ്ത്രം
· ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങൾ · യുദ്ധങ്ങൾ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകൾ

ഭൂമിശാസ്ത്രംതിരുത്തുക

തലസ്ഥാനനഗരമായ സുക്തിമതിയുടെ സ്ഥാനം ഇനിയും തീർച്ചപ്പെടുത്തിയിട്ടില്ല. ചരിത്രകാരന്മാരായ ഹേമചന്ദ്ര റായ് ചൗധുരിയുടേയും എഫ് . ഇ. പർഗിറ്ററിന്റേയും അഭിപ്രായത്തിൽ ഈ നഗരം ഉത്തർ‌പ്രദേശിലെ ബാന്ദക്കു സമീപത്താണ്. [3] പുരാവസ്തുഗവേഷകനായ ദിലീപ് കുമാർ ചക്രബർത്തി മധ്യപ്രദേശിലെ റിവയ്ക്കടുത്തുള്ള ഇറ്റാഹ, സുക്തിമതിയായി പരിഗണിക്കുന്നു. [4]

പ്രാചീനഗ്രന്ഥങ്ങളിലെ പരാമർശങ്ങൾതിരുത്തുക

ഋഗ്വേദത്തിലെ ദാനസ്തുതി സുക്തത്തിൽ ചേദി ജനപദത്തിലെ രാജാവായ കാശുവിനെക്കുറിച്ച് പരാമർശിക്കുന്നു. [5] ജാതകകഥകളായ ചേദി ജാതകത്തിലും വെസ്സാന്തര ജാതകത്തിലും ചേദി ജനപദത്തെക്കുറിച്ചുള്ള വിവരണങ്ങളുണ്ട്. [6]മഹാഭാരതത്തിൽ ചേദി രാജാക്കന്മാരായ ശിശുപാലനേയും ധൃഷ്ടകേതുവിനേക്കുറിച്ചും പരാമർശിക്കുന്നു.

അവലംബംതിരുത്തുക

  1. Anguttara Nikaya: Vol I, p 213, Vol IV, pp 252, 256, 260 etc.
  2. Raychaudhuri, Hem Chandra (1923), Political history of ancient India, from the accession of Parikshit to the extinction of the Gupta dynasty, p. 66
  3. Raychaudhuri, Hem Chandra (1923), Political history of ancient India, from the accession of Parikshit to the extinction of the Gupta dynasty, p. 66
  4. Chakrabarti, Dilip Kumar (2000), "Mahajanapada States of Early Historic India", എന്നതിൽ Hansen, Mogens Herman (ed.), A Comparative Study of Thirty City-state Cultures: An Investigation, p. 387
  5. Chatterjee, Asim Kumar (1980). Political History of Pre-Buddhist India (ഭാഷ: ഇംഗ്ലീഷ്). Indian Publicity Society.
  6. Thapar, Romila (2013). The Past Before Us (ഭാഷ: ഇംഗ്ലീഷ്). Harvard University Press. ISBN 9780674726529.
"https://ml.wikipedia.org/w/index.php?title=ചേദി&oldid=3313827" എന്ന താളിൽനിന്ന് ശേഖരിച്ചത്