ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം
പരശുരാമൻ സ്ഥാപിച്ച 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണ് ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം[1]. തൃശ്ശൂർ നഗരത്തിനടുത്തുള്ള ചെമ്പൂക്കാവിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തൃശ്ശൂർ പൂരത്തിന്റെ പങ്കാളികളിലൊരാളാണ് ഇവിടുത്തെ പ്രധാനപ്രതിഷ്ഠയായ കാർത്ത്യായനീദേവി. തൃശ്ശൂർ പൂരത്തിന്റെ മറ്റൊരു പങ്കാളിയായ അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രത്തിലെ ഭഗവതിയും ചെമ്പൂക്കാവ് ഭഗവതിയും സഹോദരിമാരാണ് എന്നാണ് വിശ്വാസം. സഹോദരിമാർ ഇരുവരും പൂരക്കാലത്ത് കണ്ടുമുട്ടാറുണ്ട്. കന്യകയാണ് ഈ ഭഗവതി. ഉപദേവതമാരായി ഗണപതിയും അയ്യപ്പനും ക്ഷേത്രത്തിലുണ്ട്. ഭഗവതിക്ക് ചാർത്തിയ ചന്ദനം തൊടുന്നത് തലവേദന മാറ്റും എന്നൊരു വിശ്വാസമുണ്ട്. ദേവിയുടെ മുമ്പിൽ ഉള്ളുരുകി പ്രാർഥിച്ചാൽ വിവാഹം വേഗം നടക്കും എന്നൊരു വിശ്വാസമുണ്ട്. നെയ്‌വിളക്കും ചന്ദനം ചാർത്തലുമാണ് പ്രധാനവഴിപാടുകൾ. തൃശ്ശൂർ പൂരം കൊടികയറിയതിന്റെ രണ്ടാം ദിവസം ദേവിമാർ പരസ്പരം സ്ന്ദർശിക്കും.ഈ സമയത്ത് ചെമ്പൂക്കാവ് ഭഗവതി അയ്യന്തോളിൽ നിന്നു ഒരു കിണ്ണം എടുക്കും. പകരം അയ്യന്തോൾ ഭഗവതി ചെമ്പൂക്കാവിൽ നിന്ന് ഒരു ചന്ദനമുട്ടി എടുക്കും. പൂരം ദിവസം കാലത്ത് ഏഴുമണിക്ക് ദേവി വടക്കുംനാഥനിലേക്ക് പുറപ്പെടും.വെയിൽ മൂത്താൽ ദേവിക്ക് തലവേദന വരും എന്ന വിശ്വാസംകൊണ്ടാണ് നേരത്തെ എഴുന്നെള്ളുന്നത്. മൂന്നാനകളും നാദസരവും പഞ്ചവാദ്യവുമായി ടൌൺഹാൾ റോഡുവഴി പാറമേക്കാവു ക്ഷേത്രത്തിനു മുന്നിലൂടെ വാടക്കുംനാഥന്റെ കിഴക്കേ ഗൊപുരം വഴി അകത്തു കടന്ന് തെക്കേ ഗോപുരം വഴി പുറത്തു കടക്കും. വൈകീട്ടും ഇതെപോലെ തന്നെ ദേവി വടക്കും നാഥനിലെത്തി പോരും.
ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം | |
---|---|
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കേരളം |
ജില്ല: | തൃശ്ശൂർ ജില്ല |
സ്ഥാനം: | ചെമ്പൂക്കാവ്, തൃശ്ശൂർ നഗരം |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ഭഗവതി |
പ്രധാന ഉത്സവങ്ങൾ: | തൃശ്ശൂർ പൂരം, തൃക്കാർത്തിക മഹോത്സവം, മഹാ ശിവരാത്രി |
വാസ്തുശൈലി: | കേരളം |
തൃക്കാർത്തികയാണ് മറ്റൊരു ആഘോഷം. മീനമാസത്തിലെ അത്തം നാളിലാണ് പ്രതിഷ്ഠാദിനം.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-05. Retrieved 2014-11-18.