ചെങ്കണ്ണിയാൻ എന്ന Sahyadria chalakkudiensis കേരളത്തിലെ പശ്ചിമഘട്ട നിരകളിൽ പ്രാദേശികമായി ചാലക്കുടിപ്പുഴയിൽ മാത്രം കണ്ടു വരുന്ന സൈപ്രിനിഡ് സ്പീഷിസിലുള്ള ഒരു മത്സ്യമാണ്. ഏതാണ്ട് 12.5 centimetres (4.9 in) നീളം ഉണ്ടാകുന്ന ഈ മത്സ്യങ്ങൾ[2] ഡെനിസൺ ബാർബുമായി സാമ്യമുള്ളവയാണ്. ഈ മത്സ്യവും ഡെനിസൺ ബാർബും (S. denisonii) മിസ്സ് കേരള എന്ന് അലങ്കാര മത്സ്യം വളർത്തുന്നവർക്കിടയിൽ അറിയപ്പെടുന്നു. [3] 1996ലാണ് ആദ്യമായി അലങ്കാരമത്സ്യമെന്ന പേരിൽ വിദേശത്തേക്ക് കയറ്റി അയക്കപ്പെടുന്നത്. 2003 ൽ സിങ്കപ്പൂരിൽ നടന്ന അക്വാരമ എന്ന അലങ്കാരമത്സ്യങ്ങളുടെ പ്രദർശനത്തിൽ മൂന്നാം സ്ഥാനം നേടിയതോടെ പ്രശസ്തിനേടി. അലങ്കാര മത്സ്യ വിപണിയുടെ 60-65% ചെങ്കണ്ണിയാൻ ആണ്.[4]

ചെങ്കണ്ണിയാൻ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Actinopterygii
Order: Cypriniformes
Family: Cyprinidae
Subfamily: Barbinae
Genus: Sahyadria
Species:
S. chalakkudiensis
Binomial name
Sahyadria chalakkudiensis
(Menon, Rema Devi & Thobias, 1999)
Synonyms
  • Puntius chalakkudiensis Menon, Rema Devi & Thobias, 1999

വംശനാശഭീഷണി നിലനിലുന്ന ഇവയെ അലങ്കാര മത്സ്യവിപണിയും ആവാസ വ്യവസ്ഥയിലെ വ്യതിയാനവും മറ്റുമാണ് അപകടത്തിലാക്കിയിരിക്കുന്നത്.[1]

മിസ് കേരളയുടെ വംശശാസ്ത്രം, വിന്യാസം, സംരക്ഷണ തന്ത്രങ്ങൾ എന്നിവയെക്കുറിച്ച നിരവധി ലേഖനങ്ങൾ പ്രസിദ്ധികരിച്ചത് ഡോ. രാജീവ് രാഘവൻ, ഡോ അൻവർ അലി തുടങ്ങിയവരാണ്. [4]

റഫറൻസുകൾ തിരുത്തുക

  1. 1.0 1.1 Raghavan, R. & Ali, A. 2011. Sahyadria chalakkudiensis. In: IUCN 2013. IUCN Red List of Threatened Species. Version 2013.2. <www.iucnredlist.org>. Downloaded on 28 November 2013.
  2. Froese, Rainer, and Daniel Pauly, eds. (2013). "Sahyadria chalakkudiensis" in ഫിഷ്ബേസ്. October 2013 version.
  3. "Mathrubhumi - Print". Retrieved 2021-08-21.
  4. 4.0 4.1 "ഈ കുഞ്ഞൻ മീനിന് മിസ് കേരള എന്ന പേര് നൽകിയത് ഒരു വനിതയാണ്, ആരാണവർ?". Retrieved 2021-08-21.
"https://ml.wikipedia.org/w/index.php?title=ചെങ്കണ്ണിയാൻ&oldid=3957912" എന്ന താളിൽനിന്ന് ശേഖരിച്ചത്