കേരളത്തിലെ ഒരു കലാകാരനായിരുന്നു ചുനക്കര രാജൻ. ഓണാട്ടു കരയിലെ കാളകെട്ടുകളിലെ കാളത്തലകൾ നിർമ്മിച്ചിരുന്നവരിൽ പ്രധാനിയായിരുന്നു അദ്ദേഹം. 2005-ലെ മികച്ച കലാ സംവിധായകനുള്ള ദേശീയ പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പേരുകേട്ട കൂറ്റൻ കാളത്തലകളുടെ ശില്പി എന്ന നിലയിൽ ഗിന്നസ് ബുക്കിലും അദ്ദേഹം ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. ചുമർച്ചിത്രരചനയും ശില്പനിർമ്മാണത്തിലും ക്ഷേത്ര നിർമ്മാണത്തിലും അദ്ദേഹം നിപുണനായിരുന്നു.[2]

ചുനക്കര കെ.ആർ. രാജൻ
ചുനക്കര രാജൻ
ജനനം(1955-11-01)നവംബർ 1, 1955[1]
ചുനക്കര, മാവേലിക്കര, ആലപ്പുഴ ജില്ല, കേരളം
മരണംജൂൺ 3, 2014(2014-06-03) (പ്രായം 58)
ചുനക്കര, മാവേലിക്കര
ദേശീയത ഇന്ത്യ
തൊഴിൽശില്പി
ജീവിതപങ്കാളി(കൾ)കെ.കെ. തങ്കമണി
കുട്ടികൾതാര, വിഷ്ണു
മാതാപിതാക്ക(ൾ)കൊച്ചുരാമൻ, നാരായണി
വെബ്സൈറ്റ്kalakeralam.com/Artist/Rajan

പുരസ്കാരങ്ങൾ

തിരുത്തുക
  • 1980 ഇന്റർ നാഷണൽ ബുക്ക്‌പ്രോജക്ട് അവാർഡ് (അമേരിക്ക)
  • 1993-ലെ ചിത്രകലയ്ക്കുളള സ്വർണ്ണ കമലം, കേരളാലളിതകലാഅക്കാദമി
  • 1994-ലെ ശിൽപ്പകലയ്ക്കുളള ദേശീയ അവാർഡ്, കേന്ദ്രകരകൗശല വികസന കോർപറേഷൻ
  • 1995-ലെ കെ. രാമനുണ്ണിത്താൻ അവാർഡ്
  • 1996-ലെ ചിത്ര-ശിൽപ കലക്കുള്ള ഫെലോഷിപ്പ്, ഗാന്ധി മ്യൂസിയം, ഇംഗ്ളണ്ട്.[3]
  • 1997-ലെ ഗ്രാമശ്രീ അവാർഡ്
  • 2005-ലെ തച്ചുശാസ്ത്രരത്‌ന ശിൽപ്പരത്‌ന അവാർഡ്, കേരള സംസ്ഥാനസർക്കാർ
  • കൊടുമൺ ചിലന്തിക്ഷേത്രത്തിലെ ശക്തിഭദ്ര പ്രതിമയുടെ ശില്പഭംഗിയുടെ തികവിനാൽ അനാച്ഛാദനത്തിനെത്തിയ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ശിൽപ്പികലാനിധി പട്ടം നൽകി ആദരിച്ചിരുന്നു. [1]

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 "ചിത്രകാരൻ ചുനക്കര രാജൻ അന്തരിച്ചു" (പത്രലേഖനം). സുദിനം ഓൺലൈൻ. 3 ജൂൺ 2014. Archived from the original on 2014-10-04. Retrieved 4 ഒക്ടോബർ 2014.
  2. "ചുനക്കര രാജന്റെ ഓർമ്മകളിൽ ഓണാട്ടുകരയിലെ കാളമൂടുകൾ". മാതൃഭൂമി. 4 ഒക്ടോബർ 2014. Archived from the original (പത്രലേഖനം) on 2014-10-04. Retrieved 4 ഒക്ടോബർ 2014.
  3. "ചിത്രകാരനും ശിൽപിയുമായ ചുനക്കര കെ.ആർ. രാജൻ നിര്യാതനായി" (പത്രലേഖനം). മാധ്യമം. 03 ജൂൺ 2014. Archived from the original on 2014-10-04. Retrieved 4 ഒക്ടോബർ 2014. {{cite news}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=ചുനക്കര_രാജൻ&oldid=3977625" എന്ന താളിൽനിന്ന് ശേഖരിച്ചത്